കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടക്കേ ഇന്ത്യ ചുട്ടുപൊള്ളുന്നു; പലയിടത്തും ഉഷ്ണതരം ഗത്തിന് സാധ്യത

  • By Akhil Prakash
Google Oneindia Malayalam News

ഡൽഹി; വടക്കേ ഇന്ത്യയിൽ വീണ്ടും ഉഷ്ണതരം ഗത്തിന് സാധ്യതയെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. ഏപ്രിൽ 17-19 തീയതികളിൽ രാജസ്ഥാനിലും ഏപ്രിൽ 17-18 തീയതികളിൽ പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഡൽഹി എന്നിവിടങ്ങളിലും ഉഷ്ണതരംഗം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പിൽ പറഞ്ഞിരിക്കുന്നത്. ഏപ്രിൽ 18 വരെ ഹിമാചൽ പ്രദേശിലും 16-18 കാലയളവിൽ ജമ്മുവിലും 17-19 കാലയളവിൽ ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലും ശനിയാഴ്ച ഗുജറാത്തിലെ ബിഹാർ, സൗരാഷ്ട്ര-കച്ച് എന്നിവിടങ്ങളിലും ഒറ്റപ്പെട്ട ഉഷ്ണതരംഗം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പറയുന്നു.

അടുത്ത നാല് ദിവസങ്ങളിൽ വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ പരമാവധി താപനിലയിൽ 2-4 ഡിഗ്രി സെൽഷ്യസ് ക്രമാനുഗതമായി ഉയരാൻ സാധ്യതയുണ്ടെന്നും. അതിനുശേഷം കാര്യമായ മാറ്റമുണ്ടാകില്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറഞ്ഞു. അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യഇന്ത്യയിലെ പരമാവധി താപനിലയിൽ കാര്യമായ മാറ്റമൊന്നും ഉണ്ടാകില്ല, അതിനുശേഷം 2-3 ഡിഗ്രി സെൽഷ്യസ് വർദ്ധിക്കുകയും എന്നാൽ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ പരമാവധി താപനിലയിൽ വലിയ മാറ്റമുണ്ടാകില്ല എന്നും ഇവർ അറിയിക്കുന്നു.

summerhot

മാർച്ച് അവസാനം മുതൽ തന്നെ കനത്ത ചൂടാണ് വടക്കൻ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നത്. അതേ സമയം കഴിഞ്ഞ രണ്ട് ദിവസമായി ചൂടിന് നേരിയ കുറവ് ഉണ്ട്. 42 ഡി ഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയിടത്ത് 1-2 ഡി ഗ്രി സെൽഷ്യസ് ചൂട് കുറവായാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തത്. അതേ സമയം ബം ഗാളിലെ ചില പ്രദേശങ്ങളിൽ വെള്ളിയാഴ്ച ഏറ്റവും ഉയർന്ന താപനിലയായ 43.7 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഇതിന് പുറമെ മഹാരാഷ്ട്രയിലെ ചന്ദ്രപൂർ (43 ഡി ഗ്രി), ജാർഖണ്ഡിലെ ദാൽത്തോൺഗഞ്ച് (43.6 ഡി ഗ്രി), ഒഡീഷയിലെ പനാ ഗഡ് (43.1 ഡി ഗ്രി) എന്നിവിടങ്ങളിലും 43 ഡി ഗ്രിക്കും ഉയർന്ന ചൂട് രേഖപ്പെടുത്തി.

പത്ത് ദിവസമായി ഇന്ധന വിലയിൽ മാറ്റമില്ല; പ്രധാന നഗരങ്ങളിലെ ഇന്ധന വിലകൾ അറിയാംപത്ത് ദിവസമായി ഇന്ധന വിലയിൽ മാറ്റമില്ല; പ്രധാന നഗരങ്ങളിലെ ഇന്ധന വിലകൾ അറിയാം

തലസ്ഥാന ന ഗരമായ ഡൽഹി ചൂട്ടുപൊള്ളുകയാണെന്നാണ് റിപ്പോർട്ട്. എന്നാൽ 2,3 ദിവസം മുമ്പ് റിപ്പോർട്ട് ചെയ്തിലും കുറവ് ചൂടാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. ഡൽഹി-എൻസിആറിലുടനീളം ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യസിൽ താഴെയാണ്. ഡൽഹിയുടെ അടിസ്ഥാന സ്റ്റേഷനായ സഫ്ദർജംഗിൽ വെള്ളിയാഴ്ച 38.7 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. ദക്ഷിണ ഡൽഹിയിലെ പാലം, ലോധി റോഡ്, അയാ നഗർ, കിഴക്കൻ ഡൽഹിയിലെ മയൂർ വിഹാർ എന്നിവിടങ്ങളിൽ പരമാവധി താപനില 40 ഡിഗ്രി സെൽഷ്യസിൽ താഴെ രേഖപ്പെടുത്തിയതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു. ഈ കൂടിയ താപനില കഴിഞ്ഞയാഴ്ച സാക്ഷ്യം വഹിച്ച 42-43 ഡിഗ്രി സെൽഷ്യസിനേക്കാൾ കുറവായിരുന്നപ്പോൾ പോലും, ഇത് സാധാരണയേക്കാൾ മൂന്നോ അഞ്ചോ പോയിന്റ് കൂടുതലാണെന്നും ഇവർ പറയുന്നു.

Recommended Video

cmsvideo
18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam

English summary
North India burns; Possibility of heat wave in many places
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X