Get Updates
Get notified of breaking news, exclusive insights, and must-see stories!

ചുട്ടുപൊള്ളി ഉത്തരേന്ത്യ; അസമില്‍ പ്രളയം... കേരളത്തില്‍ റെഡ് അലേര്‍ട്ട്, ഭയപ്പെടുത്തി പ്രകൃതി

ഡൽഹി: ഉത്തരേന്ത്യ ചുട്ടുപൊള്ളുന്നു. തലസ്ഥാന ന ഗരമായ ഡൽ ഹിയിലും ഉത്തർ പ്രദേശിന്റെ ചില ഭാ ഗങ്ങളിലും കഴിഞ്ഞ ദിവസം 49 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്. ഡൽഹിയിലെ സഫ്ദർജംഗ് ഒബ്സർവേറ്ററിയിൽ 45.6 ഡിഗ്രി സെൽഷ്യസ് ചൂടാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ മുങ്കേഷ്പൂരിലെയും തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ നജഫ്ഗറിലെയും രണ്ട് കാലാവസ്ഥാ സ്റ്റേഷനുകളിൽ യഥാക്രമം 49.2, 49.1 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.

ഹരിയാനയിലെ ഗുരുഗ്രാമിൽ 48.1 ഡിഗ്രി സെൽഷ്യസ് ചൂടും രേഖപ്പെടുത്തി. 1966 മെയ് 10 ന് 49 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതിന് ശേഷമുള്ള ഏറ്റവും ഉയർന്ന താപനിലയാണിത്. എന്നാൽ തിങ്കളാഴ്ച മുതൽ ചൂടിന് കുറവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉത്തർപ്രദേശിലെ ബുന്ദേൽഖണ്ഡ് മേഖലയിലും 49 ഡിഗ്രി സെൽഷ്യസ് ചൂട് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. രാജസ്ഥാനിലെ ചുരു, പിലാനി എന്നിവിടങ്ങളിൽ യഥാക്രമം 47.9, 47.7 ഡിഗ്രി സെൽഷ്യസ്. ശ്രീ ഗംഗാനഗർ, ഝാൻസി എന്നിവിടങ്ങളിൽ 47.6, 47.5 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയും ചൂട് രേഖപ്പെടുത്തി.

heatindelhi

ഹിമാചൽ പ്രദേശ്, ഹരിയാന, ഡൽഹി, ജമ്മു, കശ്മീർ, ലഡാക്ക്, ഗിൽജിത്-ബാൾട്ടിസ്ഥാൻ, ഉത്തരാഖണ്ഡ്, പഞ്ചാബ്, ബീഹാർ എന്നിവിടങ്ങളിൽ പലയിടത്തും ഉയർന്ന താപനില സാധാരണയേക്കാൾ 5.1 ഡിഗ്രിയോ അതിൽ കൂടുതലോ വർധിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉത്തരേന്ത്യ നടത്തചൂടിനാൽ ചുട്ട് പൊള്ളുമ്പോൾ ചില തെക്കൻ സംസ്ഥാനങ്ങളിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി മഴ രേഖപ്പെടുത്തുണ്ട്. ഞായറാഴ്ച കേരളത്തിലും ലക്ഷദ്വീപിലും യഥാക്രമം 52.2 മില്ലീമീറ്ററും 57.7 മില്ലീമീറ്ററും കനത്ത മഴ രേഖപ്പെടുത്തി. ഇന്ന് കേരളത്തിൽ ഉടനീളം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി മുന്നറിയിപ്പ് നൽകി. ഇതേ തുടർന്ന് എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് എന്നീ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

ബം ഗാളിലും മഴ മുന്നറിയിപ്പുണ്ട്. കൊൽക്കത്ത ഉൾപ്പെടെയുള്ള തെക്കൻ ബംഗാൾ ജില്ലകളിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ മഴയോ ഇടിമുഴക്കമോ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞായറാഴ്ച രാവിലെ വരെ 24 മണിക്കൂറിനുള്ളിൽ 23.8 മില്ലിമീറ്റർ മഴയാണ് നഗരത്തിൽ അനുഭവപ്പെട്ടത്. അതേ സമയം അസമിൽ അനുഭവപ്പെട്ട വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മൂന്ന് പേർ മരിച്ചു. ദിമാ ഹസാവോയിലെ ഹഫ്‌ലോംഗ് റവന്യൂ സർക്കിളിൽ ആണ് മൂന്ന് മരണങ്ങളും രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ മലയോര മേഖലകളിലാണ് വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദുരന്തം അഞ്ച് ജില്ലകളിലെ 25,000 ഓളം ആളുകളെ ബാധിച്ചതായി എഎസ്ഡിഎംഎ അറിയിച്ചു. കച്ചാറി എന്ന പ്രദേശത്താണ് ഏറ്റവും കൂടുതൽ‌ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇവിടെ മാത്രം 21,000 പേരെ പ്രളയം ബാധിച്ചു. രണ്ട് ജില്ലകളിലായി പത്ത് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+