ഭാരതീയരുടെ ഭക്ഷണശീലമറിയാന്‍ വിവേകാനന്ദനെയും വീര്‍ സവര്‍ക്കറിനെയും അറിയണമെന്ന് ആര്‍എസ്എസ് നേതാവ്

Subscribe to Oneindia Malayalam

ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ കശാപ്പു നിരോധന നിയമത്തെക്കുറിച്ചും ബീഫ് വിഷയത്തിലും ചര്‍ച്ചകളും വാദപ്രതിവാദങ്ങളും തുടരുമ്പോള്‍ പുതിയ പരാമര്‍ശവുമായി ആര്‍എസ്എസ് നേതാവ്. ആര്‍എസ്എസ് അനുകൂല ജേണലായ പാഞ്ചജന്യയിലാണ് ജേണലിന്റെ മുന്‍ എഡിറ്ററായിരുന്ന തരുണ്‍ വിജയ്‌യുടെ പരാമര്‍ശം. നോര്‍ത്ത് ഇന്ത്യക്കാരുടെ ഭക്ഷണശീലം ഇന്ത്യ മുഴുവന്‍ അടിച്ചേല്‍പ്പിക്കാന്‍ പറ്റില്ല എന്നാണ് തരുണ്‍ വിജയ് പാഞ്ചജന്യയില്‍ എഴുതിയിരിക്കുന്നത്.

സ്വാമി വിവേകാനന്ദന്റെയും വീര്‍ സവര്‍ക്കറിന്റെയും ആശയങ്ങള്‍ മനസ്സിലാക്കിയിട്ടുള്ളവര്‍ക്ക് നോര്‍ത്ത് ഇന്ത്യന്‍ ജനതയുടെ ഭക്ഷണശീലമല്ല ഇന്ത്യ മുഴുവനെന്ന് മനസ്സിലാകും. പൊതു ജീവിതത്തില്‍ പശുവിന് ആദരവ് കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കണം. അല്ലാതെ നിയമം കയ്യിലെടുക്കുകയല്ല വേണ്ടത്. ഇന്ത്യയെന്നാല്‍ നോര്‍ത്ത് ഇന്ത്യയോ ഒരു സമുദായമോ അല്ല. ഹിന്ദുസ്ഥാന്‍ എന്നാല്‍ ഹിന്ദി അല്ലാത്ത പോലെയാണത്.സ്വാമി വിവേകാന്ദന്റെയും വിഡി സവര്‍ക്കറിന്റെയും പിന്‍ഗാമികള്‍ ഇതറിയണം. വിവേകാനന്ദനെയും സവര്‍ക്കറിനെയും വീണ്ടും വായിക്കണം. മറ്റു ദേശങ്ങളോട് ബഹുമാനം കാണിക്കാതെ നോര്‍ത്ത് ഇന്ത്യന്‍ ജനതയുടെ ഭക്ഷണശീലം ഇന്ത്യ മുഴുവന്‍ അടിച്ചേല്‍പ്പിക്കുന്നതു ശരിയല്ലെന്നും പാഞ്ചജന്യയില്‍ എഴുതിയ ലേഖനത്തില്‍ തരുണ്‍ വിജയ് പറയുന്നു.

കോഴിക്കോട് ടിപ്പർ ലോറിയിടിച്ച് അദ്ധ്യാപികയായ അമ്മയും മകളും മരിച്ചു; നാട്ടുകാർ റോഡ് ഉപരോധിക്കുന്നു...

 rss-rashtriya-sw

കശാപ്പു നിരോധന നിയമത്തില്‍ പ്രതിഷേധിച്ച് മേഘാലയിലെ രണ്ട് ബിജെപി നേതാക്കള്‍ പാര്‍ട്ടി വിട്ടിരുന്നു. ബീഫ് കഴിക്കുന്നത് നോര്‍ത്ത് ഇന്ത്യന്‍ ജനതയുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ബിഫ് നിരോധിക്കുന്ന ബിജെപിയില്‍ തുടരാന്‍ താത്പര്യമില്ലെന്നും പറഞ്ഞായിരുന്നു രാജി.

English summary
North Indians' food habits can't be imposed, says article in pro-RSS journal
Please Wait while comments are loading...