ഉത്തരേന്ത്യയിലെ കൊടും ക്രിമിനലുകളെ ആന്‍ഡമാന്‍ ജയിലുകളിലേക്ക് മാറ്റണം; ആവശ്യവുമായി എന്‍ഐഎ
ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ ജയിലുകളില്‍ നിന്ന് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലേക്ക് ഗുണ്ടാസംഘങ്ങളെ മാറ്റുന്നത് സംബന്ധിച്ച് ദേശീയ അന്വേഷണ ഏജന്‍സി ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു. ഡല്‍ഹിയിലെ തീഹാര്‍ ജയിലില്‍ കഴിയുന്ന 12ഓളം വരുന്ന കൊടും കുറ്റവാളികളെ മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് എന്‍ ഐ എ ഇപ്പോള്‍ കത്തയച്ചിരിക്കുന്നത്.
ഗുണ്ടകള്‍ ജയിലിനകത്ത് നിന്നും പ്രവര്‍ത്തിക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ കേന്ദ്രഭരണ പ്രദേശമായതിനാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ ആവശ്യമായ അനുമതി ആവശ്യമില്ല. ഇത് രണ്ടാം തവണയാണ് എന്‍ ഐ എ ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന് കത്തയക്കുന്നത്.

അതേസമയം, വാരിസ് ദേ തലവന്‍ അമൃത്പാല്‍ സിംഗും കൂട്ടാളികളും ഇപ്പോള്‍ കഴിയുന്ന അസമിലെ ദിബ്രുഗഡ് ജയിലിലേക്ക് ഗുണ്ടാ സംഘങ്ങള്‍ മാറ്റുന്ന നീക്കത്തിനും എന്‍ ഐ എ പരിശോധിക്കുന്നുണ്ട്. ഇപ്പോഴും പല കുറ്റവാളികളും ജയിലില്‍ നിന്നുകൊണ്ട് തന്നെ കുറ്റകൃത്യങ്ങള്‍ ആസൂത്രണം ചെയ്യുന്നെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
വിവിധ സംസ്ഥാനങ്ങളിലെ ജയിലുകളില്‍ നിരവധി കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്യുന്നതായി എന്‍ ഐ എ കണ്ടെത്തിയിരുന്നു. ഇതൊക്കെ വിദേശത്തുള്ള സംഘടിത ശൃംഖലയാണ് നടപ്പിലാക്കിയതെന്നും എന്‍ ഐ എ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഭീകരവാദികളും ഗുണ്ടാസംഘങ്ങളും മയക്കുമരുന്ന് സംഘങ്ങളും തമ്മിലുള്ള അവിശുദ്ധ ബന്ധം നശിപ്പിക്കുന്നതിന് വേണ്ടിയാണ് എന്‍ ഐ എയുടെ പുതിയ നീക്കം.
പഞ്ചാബി ഗായകന്‍ സിദ്ധു മൂസ വാലയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ലോറന്‍സ് ബിഷ്ണോയി ഉള്‍പ്പെടെ 25 കുപ്രസിദ്ധ കുറ്റവാളികളെ ദക്ഷിണേന്ത്യയിലെ ജയിലുകളിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഏജന്‍സി ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മന്ത്രാലയത്തിന് കത്തയച്ചിരുന്നു. ജയിലിലെ കുറ്റവാളികളെ മറ്റ് സംസ്ഥാനങ്ങളിലെ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് തീഹാര്‍ ജയില്‍ അധികൃതരും മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു.
10000 കുറ്റവാളികളെ വഹിക്കാനുള്ള ശേഷിയാണുള്ളതെന്നും എന്നാല്‍ ഇവിചെ 20000 ഓളം കുറ്റവാളികളുണ്ടെന്ന് തീഹാര്‍ ജയില്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. ഇവരില്‍ ചിലര്‍ കൊടും കുറ്റവാളികളാണ്. ഇതേ തുടര്‍ന്ന് ചില ക്രമസമാധാന പ്രശ്‌നങ്ങളുണ്ടെന്ന് ജയില്‍ അധികൃതര്‍ പറയുന്നു. തില്ലു താജ്പുരിയയുടെ കൊലപാതകത്തിന് ശേഷം തിഹാര്‍ ജയില്‍ 2000-ലധികം എക്സ്ഹോസ്റ്റ് ഫാനുകള്‍ക്ക് പകരം പ്ലാസ്റ്റിക് ഫാനുകള്‍ സ്ഥാപിക്കുകയും വെളിച്ചമില്ലാത്ത സ്ഥലങ്ങളില്‍ ലൈറ്റുകള്‍ സ്ഥാപിക്കുകയും ചെയ്തു.












Click it and Unblock the Notifications