ഏതു നിമിഷവും യുദ്ധമുണ്ടാവും..!!കരുതിയിരുന്നോളാന്‍ അമേരിക്കയോട് ഉത്തരകൊറിയയുടെ മുന്നറിയിപ്പ്..!!

  • Posted By:
Subscribe to Oneindia Malayalam

പോങ്യാങ്: അമേരിക്കയ്‌ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ഉത്തരകൊറിയ വീണ്ടും. ഏതു നിമിഷവും പരീക്ഷണം നടത്താന്‍ തങ്ങളുടെ പക്കലുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ തയ്യാറാണെന്ന് ഉത്തരകൊറിയ പ്രഖ്യാപിച്ചു. ഉത്തര കൊറിയയ്ക്ക് നേരെയുള്ള അമേരിക്കയുടെ നിലപാടുകളാണ് വന്‍ ആയുധങ്ങള്‍ നിര്‍മ്മിക്കാനും പരീക്ഷിക്കാനും രാജ്യത്തിനെ പ്രേരിപ്പിക്കുന്നതെന്നും കുറ്റപ്പെടുത്തല്‍.

പുതുവത്സര പ്രസംഗത്തിന്റെ ഭാഗമായി ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം വൈകാതെ നടക്കുമെന്ന് ഉത്തരകൊറിയന്‍ പ്രസിഡണ്ട് കിങ് ജോങ് ഉന്‍ വ്യക്തമാക്കിയിരുന്നു. അമേരിക്കയ്ക്കുള്ള ശക്തമായ താക്കീതായിരുന്നു കിങ് ജോങ് ഉന്നിന്റെ പ്രസംഗം.

മിസൈൽ പൂർണസജ്ജം

മിസൈല്‍ നിര്‍മ്മാണം പൂര്‍ത്തിയായതായി ഉത്തര കൊറിയന്‍ വിദേശകാര്യ വക്താവ് വ്യക്തമാക്കി. പരീക്ഷണത്തിനായുള്ള പ്രസിഡണ്ടിന്റെ ഉത്തരവിനായി കാത്ത് നില്‍ക്കുകയാണെന്നും വിദേശകാര്യ വക്താവ് അറിയിച്ചു. എന്നാല്‍ മിസൈല്‍ പൂര്‍ണ സജ്ജമാവാന്‍ ഒരു വര്‍ഷം സമയമെടുക്കുമെന്നാണ് വിദഗ്ധാഭിപ്രായം.

ഗുരുതര ഭീഷണി

ഉത്തരകൊറിയുടെ മുന്നറിയിപ്പ് സംബന്ധിച്ച് രൂക്ഷമായ പ്രതികരണമാണ് അമേരിക്കയുടെ ഭാഗത്ത് നിന്നും വന്നിരിക്കുന്നത്. ഉത്തരകൊറിയയുടെ ആണവ ആയുധങ്ങളും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങളും അമേരിക്കയ്ക്ക് ഗുരുതര ഭീഷണി ഉയര്‍ത്തുന്നതാണെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടര്‍ വ്യക്തമാക്കി.

വെടിവച്ച് വീഴ്ത്തും

അമേരിക്കയ്ക്ക് സമീപത്തുള്ള ഉത്തര കൊറിയുടെ ഏതൊരു മിസൈല്‍ പരീക്ഷണവും വെടിവെച്ച് വീഴ്ത്തുമെന്നും അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി വ്യക്തമാക്കി. അമേരിക്കയുടെ സഖ്യകക്ഷികള്‍ക്കെതിരായി ഉത്തരകൊറിയ നീങ്ങിയാലും ചെറുക്കുമെന്നും അമേരിക്ക വ്യക്തമാക്കി. അമേരിക്ക് പ്രതിരോധത്തിന് സജ്ജമാണെന്നും ആഷ്ടണ്‍ കാര്‍ട്ടര്‍ കൂട്ടിച്ചേര്‍ത്തു.

അമേരിക്ക ഭയക്കുന്നു

കഴിഞ്ഞ വര്‍ഷം മാത്രം രണ്ട് ആണവ പരീക്ഷണങ്ങളാണ് ഉത്തര കൊറിയ നടത്തിയത്. നിരവധി മിസൈല്‍ പരീക്ഷണങ്ങളും നടത്തി. ഇതോടെ ഉത്തര കൊറിയയുടെ ആയുധബലത്തെ അമേരിക്ക ഭയന്നു തുടങ്ങി. തുടര്‍ന്ന് അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ ഉത്തര കൊറിയയ്ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തി.

വൻ ആണവ ശക്തിയാവും

2017ല്‍ ലോകത്തിലെ ഏറ്റവും വലിയ ആണവശക്തിയായി ഉത്തര കൊറിയ മാറുമെന്ന് തന്റെ പുതുവര്‍ഷ ദിന പ്രസംഗത്തില്‍ കിങ് ജോങ് ഉന്‍ പ്രഖ്യാപിച്ചിരുന്നു. ലോകത്തിലെ ഒരു ശക്തിക്കും ആക്രമിക്കാനാവാത്തവിധം ശക്തമാകും രാജ്യമെന്നും കിങ് ജോങ് ഉന്‍ വ്യക്തമാക്കി. 8000 കിലോ മീറ്റര്‍ ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം അന്തിമഘട്ടത്തിലാണെന്നും ഉന്‍ പ്രഖ്യാപിച്ചിരുന്നു.

പരിഹസിച്ച് ട്രംപ്

ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങളെ പരീക്ഷിച്ചു കൊണ്ട് നിയുക്ത അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഉത്തര കൊറിയയുടെ ഒരു മിസൈലും അമേരിക്കയെ തൊടില്ലെന്നായിരുന്നു ട്രംപ് പറഞ്ഞത്. ഭീഷണി തോന്നിയാല്‍ ആദ്യം തന്നെ അമേരിക്ക ആണവായുധം പ്രയോഗിക്കുമെന്നും ട്രംപ് വെല്ലുവിളിച്ചു.

English summary
North Korea threatens Missile launch anytime and blames america for its arms development.
Please Wait while comments are loading...