ഇന്ത്യയില്‍ ജനിക്കുന്നവരെല്ലാം ഹിന്ദുക്കളല്ല: ന്യായമില്ലാത്ത വാദമെന്ന് സ്വാമി സ്വരൂപാനന്ദ് സരസ്വതി

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യയില്‍ ജനിക്കുന്നവരെല്ലാം ഹിന്ദുക്കളല്ലെന്ന് സ്വാമി സ്വരൂപാനന്ദ് സരസ്വതി. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്‍റെ പ്രസ്താവനയ്ക്ക് മറുപടിയുമായാണ് സ്വാമി രംഗത്തെത്തിയിട്ടുള്ളത്. ഇന്ത്യയില്‍ ജനിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്ന് എന്ന വാദത്തില്‍ ന്യായമില്ലെന്നും ഇത് സമൂഹത്തിന്‍റെ ഘടനയെ തകര്‍ക്കാന്‍ മാത്രമാണ് സഹായിക്കുകയെന്നുമാണ് ധ്വാരക ശാരദ പീഡത്തിലെ ശങ്കരാചാര്യനായ സ്വരൂപാനന്ദ സ്വാമി ചൂണ്ടിക്കാണിക്കുന്നത്. വൃന്ദാവനില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോടാണ് സ്വാമി ഇക്കാര്യം വ്യക്തമാക്കിയത്.

ഈ സ്ഥലങ്ങളില്‍ ലൈംഗിക ബന്ധം പാടില്ല: വാസ്തു ശാസ്ത്രം നിര്‍ദേശിക്കുന്നത് ഇക്കാര്യങ്ങള്‍


എളുപ്പത്തില്‍ ഗര്‍ഭം ധരിക്കാന്‍ വാസ്തുു നിര്‍ദേശിക്കുന്നത് ഇക്കാര്യങ്ങള്‍: ദമ്പതികള്‍ അറിയേണ്ടത്

ഇന്ത്യയില്‍ ജനിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്നും ദേശവാസികളെന്ന നിലയ്ക്ക് മുസ്ലിങ്ങലും ഹിന്ദുക്കളായാണ് ജനിക്കുന്നതെന്നും പിന്നീട് മാത്രമാണ് ഇവര്‍ വിശ്വാസം കൊണ്ട് മുസ്ലിങ്ങളാകുകയാണെന്നുമായിരുന്നു മോഹന്‍ ഭാഗവതിന്‍റെ പ്രസ്താവന. ഇംഗ്ലീഷുകാര്‍ ഇംഗ്ലണ്ടിലും അമേരിക്കക്കാര്‍ അമേരിക്കയിലും ജനിക്കുന്നതുപോലെ ഹിന്ദുസ്ഥാനില്‍ ജനിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്ന വാദമാണ് നേരത്തെ മോഹന്‍ ഭാഗവത് ഉയര്‍ത്തിക്കാണിച്ചത്. ത്രിപുരയില്‍ ആര്‍എസ്എസ് പൊതുപരിപാടിയില്‍ സംസാരിക്കവെയായിരുന്നു മോഹന്‍ ഭാഗവതിന്‍റെ ഹിന്ദു അനുകൂല പ്രസ്താവന.

ന്യായമില്ലാത്ത വാദം

ന്യായമില്ലാത്ത വാദം

ഒരു യഥാര്‍ത്ഥ ഹിന്ദു വേദങ്ങളിലും ശാസ്ത്രങ്ങളിലുമാണ് വിശ്വസിക്കേണ്ടത്. മുസ്ലിങ്ങള്‍ ഖുര്‍ആനും ഹദീത്തും ക്രിസ്ത്യാനികള്‍ ബൈബിളുമാണ് പിന്‍തുടരേണ്ടത്. ഇന്ത്യയില്‍ ജനിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്ന വാദം ശരിയല്ലെന്ന് ചൂണ്ടിക്കാണിച്ച സ്വാമി സ്വരൂപാനന്ദ് സരസ്വതി യുക്തിയില്ലാത്ത ഇത്തരം വാദങ്ങള്‍ സമൂഹത്തിന്‍റെ അടിസ്ഥാന ഘടനയെ ഇല്ലാതാക്കുന്നതിന് വേണ്ടി മാത്രമേ സഹായിക്കുകയുള്ളൂവെന്നും ചൂണ്ടിക്കാണിക്കുന്നു. '

 ഇന്ത്യയില്‍ ജനിക്കുന്നവരെല്ലാം ഹിന്ദുക്കള്‍!

ഇന്ത്യയില്‍ ജനിക്കുന്നവരെല്ലാം ഹിന്ദുക്കള്‍!

ഇന്ത്യയില്‍ ജനിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്നും ദേശവാസികളെന്ന നിലയ്ക്ക് മുസ്ലിങ്ങലും ഹിന്ദുക്കളായാണ് ജനിക്കുന്നതെന്നും പിന്നീട് മാത്രമാണ് ഇവര്‍ വിശ്വാസം കൊണ്ട് മുസ്ലിങ്ങളാകുകയാണെന്നുമായിരുന്നു മോഹന്‍ ഭാഗവതിന്‍റെ പ്രസ്താവന. ഇംഗ്ലീഷുകാര്‍ ഇംഗ്ലണ്ടിലും അമേരിക്കക്കാര്‍ അമേരിക്കയിലും ജനിക്കുന്നതുപോലെ ഹിന്ദുസ്ഥാനില്‍ ജനിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്ന വാദമാണ് മോഹന്‍ ഭാഗവത് ഉന്നയിച്ചത്. ത്രിപുരയില്‍ ഒരു ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു പ്രസ്താവന.

 പാര്‍ട്ടികള്‍ക്ക് ക്ഷേത്രം നിര്‍മിക്കാനാവില്ല!!

പാര്‍ട്ടികള്‍ക്ക് ക്ഷേത്രം നിര്‍മിക്കാനാവില്ല!!

തര്‍ക്കഭൂമിയായ അയോധ്യയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് രാമക്ഷേത്രം നിര്‍മിക്കാനുള്ള അവകാശമില്ലെന്നും സ്വാമി ചൂണ്ടിക്കാണിക്കുന്നു. ശങ്കരാചാര്യന്മാര്‍ക്കും ധര്‍മാചാര്യന്മാര്‍ക്കും മാത്രമാണ് അയോധ്യയില്‍ ക്ഷേത്രം നിര്‍മിക്കാനുള്ള അവകാശമുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഇന്ത്യ ഒരു സെക്യുലറിസ്റ്റ് രാഷ്ട്രമെന്ന നിലയില്‍ സര്‍ക്കാരിന് പോലും ക്ഷേത്രം നിര്‍മിക്കാനാവില്ലെന്നും സ്വാമി പറയുന്നു.

 ഹിന്ദുക്കള്‍ക്ക് അഭയം നല്‍കണം

ഹിന്ദുക്കള്‍ക്ക് അഭയം നല്‍കണം


ഇന്ത്യ ഹിന്ദു രാഷ്ട്രമായി നിലിനിര്‍ത്തണമെന്നും ലോകത്ത് എല്ലായിടത്തും യാതനകള്‍ അനുഭവിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന ഹിന്ദുക്കള്‍ക്ക് ഇന്ത്യയില്‍ അഭയം നല്‍കണമെന്നും ത്രിപുരയില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച പൊതുപരിപാടിയില്‍ സംസാരിക്കവേ മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു. ഹിന്ദുക്കള്‍ സത്യത്തില്‍ വിശ്വസിക്കുന്നു, എന്നാല്‍ ലോകം ബഹുമാനിക്കുന്നത് ശക്തിയെയാണെന്നും കുട്ടായ്മയിലാണ് ശക്തിയെന്നും ഭാഗവത് ചൂണ്ടിക്കാണിച്ചിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Swami Swaroopanand Saraswati, the Shankaracharya of Dwaraka-Sharda Peeth, said that there was no logic in the assertion that those born in India were Hindus as he claimed it would “eliminate the basic structure of society”.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്