• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്വിറ്റര്‍ മാത്രമല്ല....ആപ്പിളും മെറ്റയും വരെ സ്റ്റാഫിനെ പുറത്താക്കി; കണക്കുകള്‍ അമ്പരപ്പിക്കും

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ടെക് കമ്പനികളെല്ലാം ജീവനക്കാരെ കൈവിടുന്നു. ട്വിറ്ററിന് മുമ്പേ തന്നെ പല ടെക് കമ്പനികളും വന്‍ തോതില്‍ ജീവനക്കാരെ പിരിച്ചുവിട്ടുവെന്നാണ് റിപ്പോര്‍ട്ട്. ആഗോള സാമ്പത്തിക മാന്ദ്യം വന്‍ തോതില്‍ ടെക് മേഖലയെ ബാധിച്ചിരിക്കുകയാണ്. ഡോളറിന്റെ മൂല്യമേറിയതും ബാധിച്ചിട്ടുണ്ട്.

ആപ്പിള്‍, മെറ്റ, ആമസോണ്‍ അടക്കമുള്ള കമ്പനികള്‍ നിരവധി പേരെയാണ് പുറത്താക്കിയത്. പുതിയ ജോലിക്കാരെ എടുക്കുന്നതും ഇവര്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്. ഈ വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ നിരവധി പേരെയാണ് സിലിക്കണ്‍ വാലിയിലും ഇന്ത്യയിലെ അതിന്റെ ശാഖയിലുമായി പുറത്താക്കിക്കിയത്. ഇതിന്റെ ഡാറ്റ ക്രഞ്ച്‌ബേസാണ് പുറത്തവിട്ടത്.

യുഎസ്സില്‍ ഒക്ടോബര്‍ മാസം മാത്രം 45000 ജോലിക്കാരെയാണ് പിരിച്ചുവിട്ടത്. അടുത്തിടെ ട്വിറ്ററിലെ പിരിച്ചുവിടലും ചേര്‍ത്താണിത്. ഇന്ത്യയില്‍ 15708 പേര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. 44 സീറ്റാര്‍ട്ടപ്പുകളിലായിട്ടാണ് പിരിച്ചുവിടലുണ്ടായത്. ബൈജൂസ്, ചാര്‍ജ്ബീ, കാര്‍സ്24, ലീഡ്, ഒല, മീഷോ, എംപിഎല്‍ എന്നിവരൊക്കെ ജീവനക്കാരെ പിരിച്ചുവിട്ടു.

സൂക്ഷിക്കണം, ഈ ഭംഗിയില്‍ വീണുപോകരുത്, ഒരു വിഷസര്‍പ്പം ഇതിലുണ്ട്; 11 സെക്കന്‍ഡില്‍ കണ്ടെത്തണംസൂക്ഷിക്കണം, ഈ ഭംഗിയില്‍ വീണുപോകരുത്, ഒരു വിഷസര്‍പ്പം ഇതിലുണ്ട്; 11 സെക്കന്‍ഡില്‍ കണ്ടെത്തണം

ഫേസ്ബുക്കിന്റെ മെറ്റ ബജറ്റ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് വലിയ പിരിച്ചുവിടല്‍ നടത്തിയത്. ഓഗസ്റ്റ് മാസത്തില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെ, കമ്പനിയിലെ കുറച്ച് ജീവനക്കാര്‍ തുടര്‍ന്നും ഇവിടെയുണ്ടാവില്ലെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇവരെയെല്ലാം പുറത്താക്കാനാണ് മെറ്റയുടെ ശ്രമം. റവന്യൂവിന്റെ കാര്യത്തില്‍ ഇടിവാണ് ഈ വര്‍ഷത്തിന്റെ ആദ്യ രണ്ട് പാദത്തിലും മെറ്റ നേരിട്ടത്.

28കാരനുമായി തീവ്രപ്രണയം, പോളണ്ടില്‍ നിന്ന് പാകിസ്താനിലെത്തി 83കാരി; വിവാഹം വൈറല്‍28കാരനുമായി തീവ്രപ്രണയം, പോളണ്ടില്‍ നിന്ന് പാകിസ്താനിലെത്തി 83കാരി; വിവാഹം വൈറല്‍

ഫേസ്ബുക്ക് തല്‍ക്കാലം ആളുകളെ ജോലിക്കായി നിയമിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍ നിയമനം മാത്രമല്ല മെറ്റയുടെ നഷ്ടം വര്‍ധിപ്പിക്കുന്നതെന്ന തിരിച്ചറിവിലാണ് ആളുകളെ ഒഴിവാക്കാന്‍ ഒരുങ്ങുന്നത്. വന്‍ തോതിലാണ് ആളുകളെ പിരിച്ചുവിടുന്നത്. ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ വാങ്ങിയ ശേഷമാണ് വന്‍ തോതില്‍ ആളുകളെ പുറത്താക്കിയത്.

ചര്‍മം സോഫ്റ്റാകും, മുടി കൊഴിച്ചില്‍ മറന്നേക്കൂ; അലോവേറ പൊളിയാണ്, ട്രൈ ചെയ്ത് നോക്കൂ

3700 ജീവനക്കാരെ പല വിഭാഗങ്ങളില്‍ ഇലോണ്‍ മസ്‌ക് പുറത്താക്കി. ഇന്ത്യയില്‍ 230 ജീവനക്കാരാണ് ഉണ്ടായിരുന്നത്. അതില്‍ 180 പേരെയും പുറത്താക്കി. സെയില്‍സ്, കണ്‍ന്റ് ക്യൂറേഷന്‍ വിഭാഗം അടക്കം ഇതില്‍ വരും. നിരവധി ഇന്ത്യക്കാര്‍ക്കും ട്വിറ്ററില്‍ ജോലി നഷ്ടമായിട്ടുണ്ട്.

ആപ്പിള്‍ ഓഗസ്റ്റ് മാസത്തില്‍ നൂറ് കരാര്‍ ജീവനക്കാരെ പുറത്താക്കിയിരുന്നു. പുതിയ ജീവനക്കാരെ ആപ്പിള്‍ ഇപ്പോള്‍ നിയമിക്കുന്നില്ല. ഐഫോണ്‍ 14, പ്രോ സീരീസ് എന്നിവയുടെ വില്‍പ്പന വളരെ കുറവാണ്. ചൈനയിലാണ് പ്രധാനമായും കുറവ്. കൂടുതല്‍ വിലക്കുറവ് നല്‍കാനാണ് ഇനിയുള്ള പ്ലാന്‍. അതുകൊണ്ട് ബജറ്റ് കൂടുതല്‍ സേവ് ചെയ്യേണ്ടി വരും.

നിയമനവും അതിനാല്‍ നടക്കില്ല. മൈക്രോസോഫ്റ്റ് ആയിരം ജീവനക്കാരെയാണ് പല വിഭാഗങ്ങളിലായി പുറത്താക്കിയത്. നാല് മാസത്തിനിടെ മൂന്നാം തവണയാണ് ഈ പിരിച്ചുവിടത്. ജൂലായില്‍ മൊത്തം ജീവനക്കാരില്‍ ഒരു ശതമാനത്തോളം പേരെയാണ് മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടത്.

സ്‌നാപ്ചാറ്റ് 1200 പേരെയാണ് സെപ്റ്റംബറില്‍ പുറത്താക്കിയത്. മൊത്തം ജീവനക്കാരില്‍ 20 പേരെ ഒഴിവാക്കി. വരുമാനം കുറവായതാണ് കാരണമായി പറയുന്നത്. ചൈനയിലെ ഏറ്റവും വലിയ ടെക്‌നോളജിക്കല്‍ കോര്‍പ്പറേഷനായ ടെന്‍സെന്റ് 5500 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.

പുതിയ ജീവനക്കാരെയും ഇവര്‍ നിയമിക്കുന്നില്ല. ചെലവ് കുറയ്ക്കുകയാണ് കമ്പനി. പ്രതീക്ഷിച്ച വരുമാനം കഴിഞ്ഞ പാദങ്ങളിലൊന്നും ഉണ്ടായിട്ടില്ല. സീഗേറ്റ് 3000 ജീവനക്കാരെ ഒഴിവാക്കി. സാമ്പത്തിക അനിശ്ചിതത്വവും, ഉല്‍പ്പന്നങ്ങള്‍ വിറ്റ് പോകാത്തതുമാണ് പ്രദാന കാരണം.

ഇന്റലും ആയിരക്കണക്കിന് പേരെ ഒഴിവാക്കും. മൊത്തം ജീവനക്കാരുടെ 20 ശതമാനം തന്നെയാണ് ഇവിടെയും പുറത്താക്കുന്നത്. വാര്‍ഷിക ചെലവഴിക്കല്‍ തുക 10 ബില്യണായിട്ടാണ് കുറയ്ക്കുന്നത്. ഇന്ത്യയിലെ പ്രമുഖ കമ്പനിയായ ബൈജൂസ് സ്റ്റാര്‍ട്ടപ്പ് 2500 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. മൊത്തം ജീവനക്കാരില്‍ അഞ്ച് ശതമാനത്തിനെയാണ് പുറത്താക്കിയത്. ഇവരെ ഘട്ടം ഘട്ടമായിട്ടാണ് മാറ്റുക എന്നാണ് റിപ്പോര്‍ട്ട്.

English summary
not just twitter, big tech companies including apple and meta layoff empolyees massively last months
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X