കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷാ ഇപ്പറഞ്ഞതിലും കാര്യമുണ്ട്;125 കോടി ജനങ്ങള്‍ക്ക് എങ്ങിനെ ജോലി നല്‍കും? സര്‍ക്കാര്‍ ലക്ഷ്യം?

  • By Akshay
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ 125 കോടി ജനങ്ങള്‍ക്കും തൊഴില്‍ നല്‍കുക എന്നത് സാധ്യമായ കാര്യമല്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. സ്വയം തൊഴില്‍ പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയതിന്റെ മൂന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ എട്ട് കോടി ജനങ്ങളെ സ്വയം തൊഴില്‍ പ്രാപ്തരാക്കി മാറ്റിയെന്നും അമിത് ഷാ പറഞ്ഞു. നിലവില്‍ തൊഴില്‍രഹിതരുടെ കൃത്യമായ എണ്ണം കണക്കാക്കാനുള്ള സംവിധാനമില്ലെന്നും അദ്ദേഹം പറഞ്ഞു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെങ്കില്‍ തിരഞ്ഞെടുപ്പില്‍ തോല്‍വി നേരിടേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു.

Amit Shah

സ്വാതന്ത്ര്യം ലഭിച്ചിട്ടും ഇരുട്ടില്‍ കഴിഞ്ഞിരുന്ന ഒട്ടേറെ ഗ്രാമങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തിനിടയില്‍ സര്‍ക്കാര്‍ വൈദ്യുതി എത്തിച്ചു. 4.5 കോടി ജനങ്ങള്‍ക്ക്‌ ശൗചാലയം നിര്‍്മിച്ചു നല്‍കി. പൂജ്യം ബാലന്‍സില്‍ ജന്‍ധന്‍ അക്കൗണ്ടുകള്‍ തുറന്നു. ലോകത്തില്‍ തന്നെ സാമ്പത്തിക രംഗത്ത് അതിവേഘം വള്‍്രച്ച കൈവരിച്ച രാജ്യമാണ് ഇന്ത്യയെന്നും അമിത് ഷാ പറഞ്ഞു. കശാമീരിലെ നിലവിലെ സ്ഥിതികളെ കുറിച്ചും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം വിശദീകരിച്ചു. കശ്മീരിലെ സ്ഥിതികള്‍ കേന്ദ്രം സൂഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

English summary
Joblessness is not anywhere but in media reports, BJP national president Amit Shah said on Friday, rebutting that unemployment was on rise during three years of the Narendra Modi government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X