നോട്ട് നിരോധത്തിലും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസം, നവംബര്‍ മാസത്തെ ശമ്പളം മുന്‍കൂറായി
നോട്ട് പ്രതിസന്ധി പരിഹരിക്കുന്നതിനായാണ് ധനകാര്യമന്ത്രാലയത്തിന്റെ പുതിയ നീക്കം
ദില്ലി: രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്നുള്ള പ്രതിസന്ധിക്കിടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസമായി ധനകാര്യമന്ത്രാലയം. രാജ്യത്തെ വിവിധ മന്ത്രാലയങ്ങള്‍ക്ക് കീഴിലുള്ള ഗ്രൂപ്പ് സി ജീവനക്കാര്‍ക്കുള്ള നവംബര്‍ മാസത്തെ ശമ്പളമാണ് തിങ്കളാഴ്ച മുതല്‍ 10,000 രൂപ മുന്‍കൂറായി വിതരണം ചെയ്തുതുടങ്ങുമെന്നാണ് പ്രഖ്യാപനം.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ആയിരത്തോളം വരുന്ന ഗ്രൂപ്പ് സി ജീവനക്കാര്‍ക്കാണ് 10,000 രൂപ മുന്‍കൂറായി ലഭിക്കുക. ഇതിന് പുറമേ എല്ലാ മന്ത്രാലയത്തിനും കീഴിലും അസോസിയേറ്റ് ഓര്‍ഗനൈസേഷനുകള്‍ക്കും കീഴിലുള്ള ഗ്രൂപ്പ് സി ജീവനക്കാര്‍ക്കും ശമ്പളം ലഭിക്കും. ആഭ്യന്തര മന്ത്രാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പുതിയ 2000 രൂപ നോട്ടുകളും 100 രൂപ നോട്ടുകളുമായിരിക്കും ഗ്രൂപ്പ് സി ജീവനക്കാര്‍ക്ക് വിതരണം ചെയ്യുക. ഇതിനായി നാല് കൗണ്ടറുകളാണ് ആഭ്യന്തരമന്ത്രാലയത്തില്‍ ആരംഭിച്ചിട്ടുള്ളത്. എടിഎമ്മുകള്‍ക്കു ബാങ്കുകള്‍ക്കും മുമ്പിലുള്ള ദൈര്‍ഘ്യമേറിയ ക്യൂവിനെത്തുടര്‍ന്നാണ് നോര്‍ത്ത് ബ്ലോക്കിലെ ധനകാര്യമന്ത്രാലയവുമായി ചേര്‍ന്ന് ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തുന്നത്. നവംബര്‍ എട്ടിന് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്നുള്ള പ്രതിസന്ധിയ്ക്ക് താല്‍ക്കാലിക പരിഹാരമെന്നോണമാണ് ഗ്രൂപ്പ് സി ജീവനക്കാര്‍ക്ക് ശമ്പളത്തില്‍ നിന്ന് 10,000 രൂപ മുന്‍കൂറായി നല്‍കാനുള്ള നീക്കം.












Click it and Unblock the Notifications