കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂറുമാറാന്‍ ജെഡിഎസ് എംഎല്‍എയ്ക്ക് 5 കോടി അഡ്വാന്‍സ് നല്‍കി ബിജെപി ! ഓഫര്‍ ചെയ്തത് 30 കോടി!

  • By
Google Oneindia Malayalam News

കൂറുമാറാന്‍ ഭരണപക്ഷ എംഎല്‍എമാര്‍ക്ക് കോടികള്‍ ബിജെപി വാഗ്ദാനെ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന ഓഡിയോ കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി പുറത്തുവിട്ടത്. ജനതാദള്‍ എംഎല്‍എ നാഗനഗൗഡയുടെ മകന്‍ ശരണഗൗഡയുമായി യെദ്യൂരപ്പ സംസാരിക്കുന്ന ഓഡിയോ ആയിരുന്നു മുഖ്യമന്ത്രി പുറത്തുവിട്ടത്. ആദ്യം ഓഡിയോ ബിജെപി തള്ളിയെങ്കിലും ഇപ്പോള്‍ ശബ്ദരേഖയിലെ ശബ്ദം തന്‍റേത് തന്നെയാണെന്ന് യെദ്യൂരപ്പ സമ്മതിച്ചു.

യെദ്യൂരപ്പയുടെ വെളിപ്പെടുത്തല്‍ ബിജെപിയെ വെട്ടിലാക്കിയിരിക്കുകയാണ്. ഇതിന് പിന്നാലെ തനിക്ക് 30 കോടി വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കി മറ്റൊരു ജെഡിഎസ് എംഎല്‍എകൂടി രംഗത്തെത്തി. അഡ്വാന്‍സ് ആയി 5 കോടി നല്‍കിയെന്നും ബിജെപിയില്‍ എത്തിയാല്‍ 30 കോടി നല്‍കാമെന്നുമായിരുന്നു വാഗ്ദാനം എന്നും എംഎല്‍എ വെളിപ്പെടുത്തി. വിവരങ്ങളിലേക്ക്

രണ്ട് ഓഡിയോ ക്ലിപ്പുകള്‍

രണ്ട് ഓഡിയോ ക്ലിപ്പുകള്‍

യെദ്യൂരപ്പയും ശരണ ഗൗഡയും തമ്മിലുള്ള ഓഡിയോ ക്ലിപ്പ് കഴിഞ്ഞ ദിവസമായിരുന്നു മുഖ്യമന്ത്രി കുമാരസ്വാമി പുറത്തുവിട്ടത്.സര്‍ക്കാരിനെ അട്ടിമറിക്കാന്‍ യെദ്യൂരപ്പ ശ്രമിക്കുന്നതിന് തെളിവുകള്‍ ഉണ്ടെന്ന് ചൂണ്ടികാണിച്ചാണ് 2 ഓഡിയോ ക്ലിപ്പുകള്‍ കുമാരസ്വാമി പുറത്തുവിട്ടത്.

മന്ത്രി പദവും 10 കോടിയും

മന്ത്രി പദവും 10 കോടിയും

കൂറുമാറാന്‍ എംഎല്‍എയുടെ മകന്‍ ശരണ ഗൌഡയ്ക്ക് 10 കോടിയും മന്ത്രിപദവിയും വാഗ്ദാനം ചെയ്തെന്നായിരുന്നു കുമാരസ്വാമിയുടെ ആരോപണം. ഓഡിയോ ക്ലിപ്പുകള്‍ വ്യാജമെന്ന് തെളിഞ്ഞാല്‍ രാജിവെയ്ക്കുമെന്നും കുമാരസ്വാമി പറഞ്ഞിരുന്നു.

ബിജെപി പ്രതിരോധത്തില്‍

ബിജെപി പ്രതിരോധത്തില്‍

അതേസമയം ശബ്ദ രേഖ വ്യാജമാണെന്നും താന്‍ ആരുമായും കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നുമായിരുന്നു യെദ്യൂരപ്പ ആദ്യം പറഞ്ഞത്. എന്നാല്‍ വിവാദം മുറുകിയതോടെ ശബ്ദരേഖയിലെ ശബ്ദം തന്‍റേത് തന്നെയാണെന്ന് യെദ്യൂരപ്പ സമ്മതിച്ചു കഴിഞ്ഞു. ഇതോടെ പ്രതിരോധത്തിലായിരിക്കുകയാണ് ബിജെപി.

30 കോടി

30 കോടി

ഇതിന് പിന്നാലെ മറ്റൊരു ദള്‍ എംഎല്‍എ കൂടി ബിജെപിക്കെതിരെ രംഗത്തെത്തി. കോലാറില്‍ നിന്നുള്ള ജെഡിഎസ് എംഎല്‍എയായ ശ്രീനിവാസ ഗൗഡയാണ് കൂറുമാറാന്‍ ബിജെപി തനിക്ക് 30 കോടി ഓഫര്‍ ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയത്.

മൂന്ന് പേര്‍

മൂന്ന് പേര്‍

ബിജെപി നേതാക്കളും എംഎല്‍എമാരുമായ അശ്വത് നാരായണന്‍, സിപി യോഗേശ്വര്‍, വിശ്വന്ത് എന്നിവരാണ് ശ്രീനിവാസ ഗൗഡയ്ക്ക് പണം ഓഫര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 5 കോടി അഡ്വാന്‍സ് ആയി താന്‍ സ്വീകരിച്ചു. ബാക്കി 30 കോട ബിജെപിയില്‍ ചേര്‍ന്നാല്‍ നല്‍കാമെന്നായിരുന്നു വാഗ്ദാനം.

രണ്ട് മാസം മുന്‍പ്

രണ്ട് മാസം മുന്‍പ്

മുഖ്യമന്ത്രി കുമാരസ്വാമിയെ താന്‍ ഇക്കാര്യം അറിയിച്ചിരുന്നു. അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശം അനുസരിച്ച് താന്‍ 5 കോടി മടക്കി നല്‍കി. കൂറുമാറാന്‍ കോടികള്‍ കരാറ് ഉറപ്പിച്ചത് രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണെന്നും ശ്രീനിവാസ ഗൗഡ പറഞ്ഞു.

ആശങ്കയോടെ യെഡ്ഡി

ആശങ്കയോടെ യെഡ്ഡി

സഖ്യസര്‍ക്കാരിനെ താഴെയിറക്കിയില്ലേങ്കില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമെന്ന് യെദ്യൂരപ്പ ഭയക്കുന്നുണ്ട്. തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടാനായില്ലേങ്കില്‍ ഒരുപക്ഷേ ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ എന്ന പദവിയും യെദ്യൂരപ്പയ്ക്ക് നഷ്ടമായേക്കും.

ബിജെപിയില്‍ വിള്ളല്‍

ബിജെപിയില്‍ വിള്ളല്‍

ഈ ഭയമാണ് എംഎല്‍എമാരെ ചാടിക്കാന്‍ യെദ്യൂരപ്പയെ പ്രേരിപ്പിക്കുന്നത്. അതേസമയം യെദ്യൂരപ്പയുടെ നീക്കങ്ങള്‍ക്കെതിരെ ബിജെപി നേതാക്കള്‍ തന്നെ രംഗത്തെത്തി കഴിഞ്ഞു. വിശ്വസ്തരായ പ്രമുഖ ബിജെപി നേതാക്കളെ ഒഴിവാക്കി കൊണ്ടാണ് യെദ്യൂരപ്പയുടെ നീക്കങ്ങള്‍.യെഡ്ഡിക്ക് അധികാരമോഹമാണെന്ന് ഇവര്‍ തുറന്നടിച്ചു.

പരസ്യമായി രംഗത്ത്

പരസ്യമായി രംഗത്ത്

അടുപ്പക്കാരും മുതിര്‍ന്ന ബിജെപി നേതാക്കളുമായ ആര്‍ അശോക, ബസവനരാജ ബമ്മയ്യ,കെഎസ് ഈശ്വരപ്പ എന്നീ നേതാക്കളുമായി യെദ്യൂരപ്പ ഇപ്പോള്‍ ഉടക്കിലാണ്. മുഖ്യമന്ത്രിയാകാനുള്ള യെഡ്ഡിയുടെ നീക്കത്തിനെതിരെ ഇവര്‍ പരസ്യമായി രംഗത്തെത്തിയതോടെയാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.

മകന്‍ മുന്‍നിരയിലേക്ക്

മകന്‍ മുന്‍നിരയിലേക്ക്

അതേസമയം ബിജെപിയുടെ മുന്‍നിരയിലേക്ക് യെദ്യൂരപ്പയുടെ മകന്‍ വിജേന്ദ്ര വരുന്നതിനെതിരേയും പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്. നിലവില്‍ വിജയേന്ദ്രയും ബിജെപി നേതാക്കളായ അശ്വത്ഥ് നാരായണന്‍, ബാലചന്ദ്ര ജാര്‍ഖിഹോളി എന്നിവരുമായി ചേര്‍ന്നാണ് യെദ്യൂരപ്പ തന്ത്രങ്ങള്‍ മെനയുന്നത്.

തിരിച്ചടി

തിരിച്ചടി

യെഡ്ഡിയുടെ മുഖ്യമന്ത്രി മോഹം പാര്‍ട്ടിക്ക് വന്‍ തിരിച്ചടി നല്‍കുമെന്ന് ബിജെപി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിട്ടും സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമം മാത്രമാണ് യെദ്യൂരപ്പ നടത്തുന്നത്. ഭരണപക്ഷം ഈ നീക്കങ്ങള്‍ക്ക് എല്ലായപ്പോഴും പ്രതിരോധം സൃഷ്ടിക്കുമ്പോള്‍ പാര്‍ട്ടി തന്നെയാണ് ഇത്തരം നീക്കത്തില്‍ പ്രതിരോധത്തില്‍ ആകുന്നതെന്നും ബിജെപി നേതാക്കള്‍ പറയുന്നു.

English summary
Now, JD(S) MLA Claims He Received Rs 5 cr Advance Bribe From BJP, But Returned it on CM's Advice
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X