കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ നിയമഭേദഗതി, പൗരത്വ രജിസ്റ്റര്‍; എന്‍ഡിഎയില്‍ ബിജെപിക്കെതിരെ എതിര്‍പ്പ് ശക്തമാവുന്നു

Google Oneindia Malayalam News

ദില്ലി: ദേശീയ പൗരത്വ രജിസ്റ്റര്‍, പൗരത്വ നിയമഭേദഗതി വിഷയങ്ങളില്‍ എന്‍ഡിഎയില്‍ ബിജെപിക്കെതിരെ അതൃപ്തി ശക്തമാവുന്നു. ജെഡിയു, ലോക് ജനശക്തി പാര്‍ട്ടി, അസം ഗണ പരിഷത്ത്, ശിരോമണി അകലാദള്‍ എന്നീ എന്‍ഡിഎ കക്ഷികളാണ് ഇരു വിഷയങ്ങളിലും ബിജെപിക്കെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്.

പൗരത്വ നിയമ പ്രതിഷേധത്തിനിടെ വെടിയേറ്റു... പക്ഷേ മരിച്ചില്ല, വിജേന്ദ്ര കുമാറിന് ഇത് പുനര്‍ജന്മം!പൗരത്വ നിയമ പ്രതിഷേധത്തിനിടെ വെടിയേറ്റു... പക്ഷേ മരിച്ചില്ല, വിജേന്ദ്ര കുമാറിന് ഇത് പുനര്‍ജന്മം!

ദേശീയ പൗരത്വ റജിസ്ട്രി സംബന്ധിച്ച് കടുത്ത ആശയക്കുഴപ്പമാണ് നിലനില്‍ക്കുന്നതെന്നും വിഷയം ചര്‍ച്ച ചെയ്യാന്‍ എന്‍ഡിഎ യോഗം വിളിക്കണമെന്നുമാണ് ജെഡിയു ദേശീയ ഉപാധ്യക്ഷന്‍ കെസി ത്യാഗി ആവശ്യപ്പെട്ടത്. ദേശീയ പൗരത്വ റജിസ്ട്രി ബിഹാര്‍ നടപ്പിലാക്കില്ലെന്ന് ജെഡിയു നേതാവ് നിതീഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു.

nrc

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധിക്കുന്നവരടെ ആശങ്ക പരിഹരിക്കണമെന്ന് എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഭേദഗതിയില്‍ മുസ്ലിങ്ങളെക്കൂടി ഉള്‍പ്പെടുത്തുണമെന്നാണ് ശിരോമണി അകാലി ദള്‍ നേതാവ് സുഖബീര്‍ സിങ് ബാദല്‍ പറഞ്ഞത്.

പൗരത്വ ഭേദഗതി നിയമത്തെ പ്രതിരോധിച്ച് നരേന്ദ്ര മോദി, 'മുസ്ലീംകളെ ചിലർ തെറ്റിദ്ധരിപ്പിക്കുന്നു'പൗരത്വ ഭേദഗതി നിയമത്തെ പ്രതിരോധിച്ച് നരേന്ദ്ര മോദി, 'മുസ്ലീംകളെ ചിലർ തെറ്റിദ്ധരിപ്പിക്കുന്നു'

പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് അസംഗണപരിഷത്ത്. നേരത്തെ ലോക്സഭയില്‍ നിയമ ഭേദഗതിക്കെതിരായി അനുകൂല നിലപാട് സ്വീകരിച്ചവരായിരുന്നു ഈ പാര്‍ട്ടികളെല്ലാം. എന്നാല്‍ നിമയ ഭേദഗതിക്ക് പിന്നാലെ പ്രതിഷേധം ശക്തമായതോടെയാണ് അസംഗണപരിഷത്ത് ഉള്‍പ്പടേയുള്ള കക്ഷികള്‍ മുന്‍നിലപാടില്‍ നിന്നും മാറി ചിന്തിക്കാന്‍ തുടങ്ങിയത്.

ഇന്ത്യ ഒരു വ്യക്തിയുടെ സ്വന്തമല്ല... ഇത് എല്ലാവരുടെ രാജ്യം, ബിജെപിക്കെതിരെ വാളെടുത്ത് സഞ്ജയ് റാവത്ത്ഇന്ത്യ ഒരു വ്യക്തിയുടെ സ്വന്തമല്ല... ഇത് എല്ലാവരുടെ രാജ്യം, ബിജെപിക്കെതിരെ വാളെടുത്ത് സഞ്ജയ് റാവത്ത്

പൗരത്വ നിയമഭേദഗതിയില്‍ അനുകൂല നിലപാടി സ്വീകരിച്ചിരുന്ന ഓഡീഷയിലെ ബിജു ജനതാദളും ദേശീയ പൗരത്വ രജിസ്റ്ററില്‍ വ്യത്യസ്തമായ നിലപാടാണ് സ്വീകരിക്കുന്നത്. രാജ്യവ്യാപകമായി പ്രതിഷേധം തുടരുന്നതിനിടയില്‍ സ്വന്തം സഖ്യകക്ഷികളും എതിര്‍പ്പുമായി രംഗത്തി വന്നത് ബിജെപിയേയും കേന്ദ്രസര്‍ക്കാറിനേയും വലിയ പ്രതിരോധത്തിലാണ് ആക്കിയിരിക്കുന്നത്.

English summary
nrc and caa; conflict in nda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X