കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന തുടരുന്നു

Google Oneindia Malayalam News

പത്തനംതിട്ട: മല്ലപ്പള്ളി നാരകത്താനി കരിമ്പൻക്കുഴിയിൽ 18 കോൺഗ്രസ്സ് കുടുംബങ്ങളും നാല് ബി എസ് പി കുടുംബങ്ങളും ഒന്നാകെ സിപിഎമ്മില്‍ ചേർന്നു. ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുന്ന മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരിനുമെതിരായി കള്ള പ്രചാരണവേല നടത്തുന്ന കോൺഗ്രസിന്റെയും ബിജെപിയുടെയും നിലപാടുകളിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ ബന്ധം ഉപേക്ഷിച്ച് സിപിഎമ്മില്‍ ചേര്‍ന്നതെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി കെപി ഉദയഭാനു അറിയിച്ചു.

 xcoronavirus59-159323876

രാജിവെച്ച് വന്ന പ്രവര്‍ത്തകരെ പാർട്ടി സംസ്ഥാന കമ്മറ്റിയംഗം അഡ്വ കെ അനന്തഗോപൻ പ്രവർത്തകരെ രക്തഹാരമണിയിച്ച് സ്വീകരിച്ചു. സ്വീകരണച്ചടങ്ങില്‍ ഏരിയ സെക്രട്ടറി ബിനു വർഗ്ഗീസ്, ഏരിയ കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായി. നേരിന്റെ പാതയിലേക്ക് കടന്നുവന്നവർക്ക് സിപിഎം) പത്തനംതിട്ട ജില്ലാ കമ്മറ്റി അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.

പുല്ലാട് ബിഎംഎസ് യൂണിയനിൽ നിന്നും കഴിഞ്ഞ ദിവസം കൂട്ടരാജി ഉണ്ടായിരുന്നു.
ബി എം എസ് നേതാവ് ശിവപ്രസാദിന്റെ നേതൃത്വത്തിൽ ഇരുപത് തൊഴിലാളി കുടുംബങ്ങൾ സിഐടിയു യൂണിയനിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. ബിഎംഎസ് ബന്ധം ഉപേക്ഷിച്ചെത്തിയവരെ സിപിഎം സംസ്ഥാന കമ്മറ്റി അംഗവും സിഐടി.യു നേതാവുമായ അഡ്വ കെ. അനന്ത ഗോപൻ സ്വീകരിച്ചു.

പാർട്ടി ജില്ലാ കമ്മറ്റി അംഗവും സി.ഐ.ടി.യു നേതാവും കൂടിയായ ജി. അജയകുമാർ, സി ഐ.ടി.യു ഏരിയ സെക്രട്ടറി കെ.സി സജികുമാർ, സി.പി.ഐ.എം ഏരിയ കമ്മറ്റി അംഗങ്ങളായ ബിജു വർക്കി, എ.കെ സന്തോഷ്കുമാർ എന്നിവർ ചടങ്ങില്‍ സന്നിഹിതരായുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഇതര പാര്‍ട്ടികളില്‍ നിന്നും നിരവധി പ്രവര്‍ത്തകരാണ് സിപിഎമ്മിലേക്ക് എത്തിയതെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.

English summary
number of Kovid patients continues to increase in five states, including Kerala; Test positivity rate 5.6%
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X