കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം 1ലക്ഷത്തിലേക്ക് അടുക്കുന്നു;60% കേസുകളും ഈ 5 സംസ്ഥാനങ്ങളിൽ നിന്ന്

Google Oneindia Malayalam News

ദില്ലി; കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 95,735 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ് ആകെ 60% കേസുകളും റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ നിന്ന് മാത്രം 23,000 കേസുകളും ആന്ധ്രാപ്രദേശില്‍ നിന്ന് മാത്രം, 10,000 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ആകെ 9,19,018 പേരാണ് നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത്. ചികിത്സയിലുള്ളവരുടെ ആകെ എണ്ണത്തിന്റെ 74% വും 9 സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നും 49% കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ 2,50,000 പേരും കര്‍ണാടയിലും ആന്ധ്രാ പ്രദേശിലും 97,000ല്‍ അധികം വീതവും രോഗികളുണ്ട്.

covid

കഴിഞ്ഞ 24 മണിക്കൂറില്‍ 1,172 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ സ്ഥിരീകരിച്ച കോവിഡ് മരണങ്ങളില്‍ 32% വും മഹാരാഷ്ട്രയിലാണ് (380), കര്‍ണാടകയില്‍ 128 ഉം തമിഴ്‌നാട്ടില്‍ 78 പേരും മരിച്ചു. മഹാരാഷ്ട്ര, തമിഴ്‌നാട്, കര്‍ണാടക, ഡല്‍ഹി, ആന്ധ്രപ്രദേശ്, എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് ആകെ മരണത്തിന്റെ 69% വും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 70,880 പേരാണ് കോവിഡ് രോഗമുക്തരായത്. മഹാരാഷ്ട്രയില്‍ മാത്രം ഒരു ദിവസം 14,000-ത്തിലധികം പേര്‍ രോഗമുക്തരായി. ആന്ധ്രാപ്രദേശില്‍ പതിനായിരത്തിലധികം പേര്‍ കോവിഡ് മുക്തരായി.ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 35,42,663 ആയി. രോഗമുക്തിനിരക്ക്- 77.65%

അടുത്തിടെ രോഗമുക്തരായവരുടെ 60 ശതമാനവും അഞ്ച് സംസ്ഥാനങ്ങളില്‍നിന്നാണ്. മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നിവയാണ് ഈ സംസ്ഥാനങ്ങള്‍.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 96,551 പേരാണ് രാജ്യത്ത് പുതുതായി കോവിഡ് രോഗബാധിതരായത്. മഹാരാഷ്ട്രയില്‍ മാത്രം 23,000 ത്തിലധികം പേരും ആന്ധ്രയില്‍ പതിനായിരത്തിലധികം പേരും രോഗബാധിതരായി.പുതിയ കേസുകളില്‍ 57 ശതമാനവും മേല്‍പ്പറഞ്ഞ സംസ്ഥാനങ്ങളിലാണ്.

രാജ്യത്ത് കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 9,43,480 ആണ്. 2,60,000 രോഗികളുമായി മഹാരാഷ്ട്രയാണ് മുന്നില്‍. കര്‍ണാടകയില്‍ ഒരുലക്ഷത്തിലധികം രോഗബാധിതരുണ്ട്.ചികിത്സയിലുള്ളവരില്‍ 74 ശതമാനവും ഒമ്പത് സംസ്ഥാനങ്ങളിലാണുള്ളത്. മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് രോഗികളുടെ 48 ശതമാനവുമുള്ളത്.

Recommended Video

cmsvideo
Oxford Vaccine Serum Institute Halts Coronavirus Vaccine Trials In India | Oneindia Malayslam

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 1,209 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 495, കര്‍ണാടകയില്‍ 129, ഉത്തര്‍പ്രദേശില്‍ 94 എന്നിങ്ങനെയാണ് കോവിഡ് മരണങ്ങളുടെ എണ്ണം.

English summary
number of covid patients in the country is reaching 1 lakh per day; 60% of cases are from these 5 states
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X