ഉത്തര്‍ പ്രദേശില്‍ സ്ത്രീകളുടെ കാര്യം കഷ്ടമാണ്; ഈ കണക്ക് യോഗിക്ക് തിരിച്ചടി, പകുതിയും യുപിയില്‍...
ന്യുഡല്‍ഹി: രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ വര്‍ധിക്കുന്നു. ഇക്കഴിഞ്ഞ വര്‍ഷം 31000 ആക്രമണങ്ങളാണ് സ്ത്രീകള്‍ക്കെതിരെ നടന്നത്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മാത്രമുള്ള കണക്കാണിത്. ഇതില്‍ ഉള്‍പ്പെടാത്ത സംഭവങ്ങളും നിരവധിയാകും. ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഉത്തര്‍ പ്രദേശില്‍ നിന്നാണ്. രാജ്യത്ത് മൊത്തം റിപ്പോര്‍ട്ട് ചെയ്തതിന്റെ പകുതിയും യുപിയിലാണ് എന്ന് ദേശീയ വനിതാ കമ്മീഷന്‍ പറയുന്നു.
2014ന് ശേഷം ഇത്രയും അധികം സ്ത്രീകള്‍ക്കെതിരെ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യമാണ്. സ്ത്രീകള്‍ സുരക്ഷിതരല്ല എന്നതിന്റെ വ്യക്തമായ തെൡവാണ് ദേശീയ വനിതാ കമ്മീഷന്റെ റിപ്പോര്‍ട്ട്. സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി നിരവധി പദ്ധതികള്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാനങ്ങളും നടപ്പാക്കുന്ന സാഹചര്യത്തിലാണ് 31000 അതിക്രമങ്ങള്‍ നടന്നുവെന്ന വാര്‍ത്ത. വിശദാംശങ്ങള്‍ ഇങ്ങനെ...
എന്നെ വിവാഹം ചെയ്യാമോ? നടി അമീഷ പട്ടേലിനോട് പരസ്യമായ അഭ്യര്‍ഥന, ഫൈസല്‍ പട്ടേലിനെ 'പൊക്കി'

2020ല്‍ സ്ത്രീകള്‍ക്കെതിരെ നടന്ന ആക്രമണങ്ങള്‍ 23722 എണ്ണം ആയിരുന്നു. 2021ല്‍ 30 ശതമാനം വര്‍ധിച്ചു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലുള്ള കണക്കാണിത്. സ്ത്രീകളുടെ അന്തസിന് കോട്ടം തട്ടുന്ന വിധത്തിലുള്ള ആക്രമണങ്ങള്‍ 11000 ആണ്. ഗാര്‍ഹിക പീഡന പരാതികള്‍ 6633ഉം. 4589 സ്ത്രീധന പീഡന പരാതികള്‍ ലഭിച്ചുവെന്നും വനിതാ കമ്മീഷന്റെ രേഖകള്‍ വ്യക്തമാക്കുന്നു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. ഇവിടെ നിന്നാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചിരിക്കുന്നത്. 15828 പരാതികളാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് യുപിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ശേഷം ഡല്‍ഹിയിലാണ്. 3336 പരാതികള്‍ ഡല്‍ഹിയില്‍ ലഭിച്ചു. മഹാരാഷ്ട്രയില്‍ 1504, ഹരിയാന 1460, ബിഹാര്‍ 1456 എന്നിങ്ങനെയാണെന്നും രേഖകള്‍ പറയുന്നു.

സ്ത്രീകളുടെ അന്തസ് ചോദ്യം ചെയ്യുന്നതും ഗാര്‍ഹിക പീഡനവുമാണ് യുപിയില്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത പരാതികള്‍. 2014ന് ശേഷം ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ ഇത്രയും പരാതികള്‍ ലഭിക്കുന്നത് ആദ്യമാണ്. 2014ല്‍ 33906 പരാതികള്‍ ലഭിച്ചിരുന്നു. അതേസമയം, കൂടുതല്‍ പരാതികള്‍ ലഭിക്കുന്നത് വനിതാ കമ്മീഷന്‍ നടത്തിവരുന്ന ബോധവല്‍ക്കരണത്തിന്റെ വിജയം കൂടിയാണെന്ന് വിലയിരുത്തുന്നു. പരാതികള്‍ ബോധിപ്പിക്കാന്‍ സ്ത്രീകള്‍ തയ്യാറാകുന്നു എന്നതിന്റെ തെളിവു കൂടിയാണിതെന്ന് കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ പറഞ്ഞു.

സ്ത്രീകളെ സഹായിക്കുന്നതിന് നിരവധി പദ്ധതികളാണ് വനിതാ കമ്മീഷന്‍ നടത്തിവരുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ നമ്പറുകളുണ്ട്. നിയമപരമായ സഹായവും നല്‍കുന്നു. പരാതി നല്‍കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച ബോധവല്‍ക്കരണവും നടത്തുന്നുണ്ടെന്നും കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ പറഞ്ഞു.
സോറി സൗദി ഫ്രണ്ട്സ്!! പാകിസ്താന്‍കാരുടെ കൂട്ട മാപ്പപേക്ഷ... എല്ലാത്തിനും കാരണം ഈ ഇരുത്തം

ഇക്കഴിഞ്ഞ ജൂലൈക്ക് ശേഷമാണ് സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ വര്‍ധിച്ചത്. ജൂലൈക്ക് ശേഷം ഓരോ മാസവും ശരാശരി 3100 പരാതികള്‍ ലഭിച്ചു. ഇതിന് മുമ്പ് 3000ത്തിലധികം പരാതികള്‍ ലഭിച്ചത് 2018 നവംബറിലായിരുന്നു. അന്ന് മീടൂ കാമ്പയിന്റെ ഭാഗമായി ഒട്ടേറെ വെളിപ്പെടുത്തലുകള്‍ നടന്നിരുന്നു.

സ്ത്രീകളുടെ മാനം ചോദ്യം ചെയ്യുന്ന ആക്രമണങ്ങള്‍ 1819 എണ്ണമാണ് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. 1675 ബലാല്‍സംഗം-ബലാല്‍സംഗ ശ്രമം പരാതികള്‍ ലഭിച്ചു. പോലീസിന്റെ അവഗണന സംബന്ധിച്ച 1537 പരാതികള്‍ ലഭിച്ചിട്ടുണ്ട്. 858 പരാതികള്‍ സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടാണെന്നും ദേശീയ വനിതാ കമ്മീഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
വെട്ടിത്തിളങ്ങി കാവ്യാമാധവന്‍; അതേ ഡ്രസ്സില്‍ മീനാക്ഷിയും... ദിലീപ് എവിടെ? വിവാഹ നിശ്ചയ ചിത്രങ്ങള്‍

ഉത്തര്‍ പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുറത്തുവന്ന കണക്കുകള്‍ യോഗി ആദിത്യനാഥ് നേതൃത്വം നല്‍കുന്ന ബിജെപി സര്‍ക്കാരിന് തിരിച്ചടിയാണ്. വനിതകളുടെ ക്ഷേമം പ്രധാന അജണ്ടയാക്കിയാണ് യുപിയില്‍ പ്രിയങ്കയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രചാരണം നടത്തുന്നത്. അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്കായി നടപ്പാക്കാനുള്ള പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രിയങ്ക ഗാന്ധി. അമ്മമാര്‍ എന്റെ കൂടെയുണ്ട് എന്നായിരുന്നു രാഷ്ട്രീയ ഭാവി സംബന്ധിച്ച ചോദ്യത്തിന് അടുത്തടെ പ്രിയങ്കയുടെ പ്രതികരണം.