സ്വകാര്യ സ്ഥലങ്ങളിള്‍ നഗ്നനൃത്തം കുറ്റകരമല്ലെന്ന് കോടതി
മുംബൈ: സ്വകാര്യ ഇടങ്ങളില്‍ പരസ്പര സമ്മത പ്രകാരം അസ്ലീല കാര്യങ്ങളില്‍ ഏര്‍പ്പെടുന്നത് ക്രിമിനല്‍ കുറ്റമായി കാണാന്‍ കഴിയില്ലെന്ന് മുംബൈ ഹൈക്കോടതി. ഫഌറ്റില്‍ നഗ്നനൃത്തം ചെയ്തുവെന്ന് ആരോപിച്ചു അന്ധേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം യുവാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
യുവതികളോടൊപ്പം ഒരു ഫ്‌ലാറ്റില്‍ നഗ്ന നൃത്തം ചെയ്തു എന്നാണ് കേസ്. ഇവര്‍ തെറിപാട്ട് പാട്ടിയതായും ഉച്ചത്തില്‍ പാട്ട് വച്ച് മറ്റുള്ളവരെ ശല്യപെടുത്തിയതായും ആരോപണമുണ്ട്. ഡാന്‍സ് ചെയ്തിരുന്ന യുവതികള്‍ക്ക് യുവാക്കള്‍ പണം എറിഞ്ഞു നല്‍കിയതായും കേസിന്റെ കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ഒരു മാധ്യമപ്രവര്‍ത്തകനാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്.

എന്നാല്‍ പൊതു അശ്ലീലത്തിന്റെ പരിധിയില്‍ ഇത് പെടില്ലെന്നാണ് ജസ്റ്റിസ് എന്‍എച്ച് പാട്ടീല്‍, എഎം ബഹദൂര്‍ എന്നിവര്‍ അധ്യക്ഷരായ ബെഞ്ച് വിധിച്ചു. ഫഌറ്റ് പൊതു സ്ഥലമല്ലെന്ന പ്രതികളുടെ അഭിഭാഷകന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഫ്ളാറ്റാണിത്. ഇവിടെ എല്ലാവര്‍ക്കും പ്രവേശനമില്ല. സ്വകാര്യ സ്ഥലങ്ങളിലെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കേസെടുക്കാന്‍ ഇന്ത്യന്‍ നിയമത്തില്‍ വകുപ്പില്ലെന്നും കോടതി വ്യക്തമാക്കി. പൊതുസ്ഥലത്തെ അശ്ലീലം തടയുന്നതിനുള്ള ഐപിസി 294 വകുപ്പ് പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരുന്നത്.












Click it and Unblock the Notifications