വാട്സ് ആപിലൂടെ റെയില്‍വേക്ക് അശ്ലീല വീഡിയോയും ചിത്രങ്ങളും
ഭോപാല്‍: യാത്രക്കാരായ ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി റെയില്‍വേ ലോഞ്ച് ചെയ്ത വാട്സ് ആപ് പദ്ധതി പുലിവാലായി. ഭോപാല്‍ റെയില്‍വെ ഡിവിഷനാണ് സാങ്കേതികവിദ്യ ജനങ്ങള്ക്ക്് പ്രയോജനകരമാകുന്ന വിധത്തില്‍ ഉപയോഗിച്ചത്. എന്നാല്‍ വെളുക്കാന്‍ തേച്ചത് പാണ്ടായി എന്നതുപോലെയാണ് ഇപ്പോള്‍ റെയില്‍വേയുടെ അവസ്ഥ.
വാട്സ് ആപ് പരിപാടി ആവഷ്കരിച്ച് വെറും നാലു ദിവസത്തിനുള്ളില്‍ എത്തിയത് 3700 സന്ദേശങ്ങളായിരുന്നു. പക്ഷേ, ഭൂരിഭാഗം സന്ദേശങ്ങളും അശ്ലീല ചുവയോടുകൂടിയതാണെന്നുമാത്രം. പോണ് ക്ലിപ്പിംഗുകള്‍, അശ്ലീല തമാശകള്‍, ചിത്രങ്ങള്‍ എല്ലാം റെയില്‍വേയുടെ വാട്സ് ആപിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍, ഗൗരവമായ പരാതികളും ഇക്കൂട്ടത്തിലുണ്ട്.

ഐ മിസ് യു, ഐ ലവ് യു സന്ദേശങ്ങള്‍ക്കും കുറവൊന്നുമില്ലെന്ന് റെയില്‍വേ ഉദ്യോഗസ്ഥന് പറഞ്ഞു. പരാതികള്‍ വേര്‍തിരിക്കാന്‍ വനിതാ ജീവനക്കാരിയെ വയ്ക്കാത്തത് ഏറെ നന്നായെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കുന്നതിനും, പരാതികള്‍ പറയുന്നതിനും, അഭിപ്രായം അറിയിക്കുന്നതിനുമൊക്കെയായി ഏര്‍പ്പെടുത്തിയ സംവിധാനം ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെട്ടതില്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് അമര്‍ഷമുണ്ട്.
ഇത്തരത്തില്‍ തുടര്‍ന്നും മെസേജുകള്‍ അയക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാനാണ് റെയില്‍വേയുടെ തീരുമാനം. അശ്ലീല സന്ദേശങ്ങള്‍ കമ്പ്യൂര്വഴി സോര്‍ട്ട് ചെയ്ത് ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. മെസേജുകളും ഫോണ്‍ നമ്പരുകളും പോലീസിന് നല്കാന് തീരുമാനിച്ചിട്ടുണ്ടെന്ന് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ രാജീവ് ചൗധരി പറഞ്ഞു. ഓഗസ്ത് 5നാണ് റെയില്‍വെ പുതുമയാര്‍ന്ന സംവിധാനം യാത്രക്കാര്‍ക്കായി ഒരുക്കിയത്. ഇതിലൂടെ എത്തുന്ന പരാതികളില്‍ ഉടനടി പരിഹാരം കാണുമെന്ന വാഗ്ദാനും റെയില്‍വെ നല്‍കിയിട്ടുണ്ട്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications