കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്കില്‍ വിദ്യാര്‍ഥിനിക്ക് അശ്ലീലം; യുവാവ് അറസ്റ്റില്‍

  • By Anwar Sadath
Google Oneindia Malayalam News

ജയ്പുര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ഫേസ്ബുക്കിലൂടെ അസ്ലീല സന്ദേശമയച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ചുരു ജില്ലയിലെ സദല്‍പൂരിലാണ് സംഭവം. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് കപില്‍ പന്‍സാരി എന്നയാളെയാണ് അറസ്റ്റ് ചെയ്തതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

എട്ടുമാസം മുന്‍പ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. പല സ്ഥലങ്ങളില്‍ നിന്നും പല പേരുകളിലുള്ള പ്രൊഫൈലുകളില്‍ കയറിയായിരുന്നു യുവാവ് പെണ്‍കുട്ടിക്ക് മെസേജുകള്‍ അയച്ചുവന്നിരുന്നതെന്ന് പോലീസ് പറഞ്ഞു. ഒരു ഐടി വിദഗ്ധന്റെ സഹായത്തോടെയാണ് ഒടുവില്‍ പ്രതിയ തന്ത്രപൂര്‍വം വലയിലാക്കിയത്.

fb

ഫേസ്ബുക്ക് വഴി പെണ്‍കുട്ടിയെ പരിചയപ്പെട്ട യുവാവ് അശ്ലീല ചിത്രങ്ങള്‍ അയച്ചു തുടങ്ങിയപ്പോള്‍ തന്നെ പെണ്‍കുട്ടി എതിര്‍ത്തിരുന്നു. ഇതോടെ മറ്റു പ്രൊഫൈലുകളില്‍ കയറി അശ്ലീല വാക്കുകളും ചിത്രങ്ങളും അയക്കാന്‍ തുടങ്ങി. പോലീസില്‍ പരാതി നല്‍കിയാല്‍ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

പ്രതി പല പ്രൊഫൈലുകളും ഉപയോഗിച്ചിരുന്നത് പോലീസിനെ വെട്ടിക്കാനായിരുന്നെന്ന് ഐടി വിദഗ്ധന്‍ വ്യക്തമാക്കി. ഐപി അഡ്രസുകള്‍ മാറ്റി ഫേസ്ബുക്ക് ഉപയോഗിക്കുന്നതിനാല്‍ പ്രതിയെ തിരിച്ചറിയുന്നത് ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും മറ്റൊരു ഐഡിയില്‍ കയറി തന്ത്രപൂര്‍വം പിന്നീട് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. മറ്റു ചില പെണ്‍കുട്ടികളെയും ഇയാള്‍ അപമാനിച്ചതായി പോലീസ് സംശയിക്കുന്നു.

English summary
Obscene messages in facebook; Youth arrested in rajasthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X