ഒഡിഷ ബാലസോർ ട്രെയിൻ അപകടം: 3 പേരെ അറസ്റ്റ് ചെയ്ത് സിബിഐ
ഡൽഹി: രാജ്യത്തെ നടുക്കിയ ഒഡീഷ ബാലസോർ ട്രെയിൻ അപകടത്തിൽ 3 പേരെ അറസ്റ്റ് ചെയ്ത് സിബിഐ. റെയിൽവേ സീനിയർ സെക്ഷൻ എഞ്ചിനീയർ അരുൺ കുമാർ മൊഹന്ത, സെക്ഷൻ എഞ്ചിനീയർ മുഹമ്മദ് അമീർ ഖാൻ, ടെക്നീഷ്യൻ പപ്പു കുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സിആർപിസി സെക്ഷൻ 304, 201 എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.

അപകടമുണ്ടായ പ്രദേശത്തെ റെയിൽവേ ട്രാക്കുകളുടെ അറ്റകുറ്റപ്പണിയുടെ ചുമതലയിൽ ഉണ്ടായിരുന്നവരാണ് അറസ്റ്റിലായ മൂന്ന് പേരും. ട്രെയിനുകൾ പാളം തെറ്റുന്നത് തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിൽ ഉദ്യോഗസ്ഥർ പരാജയപ്പെട്ടുവെന്ന് സിബിഐ വ്യക്തമാക്കി.
ട്രെയിന്‍ ദുരന്തത്തിന് കാരണം മാനുഷിക പിഴവും തെറ്റായ സിഗ്‌നലിംഗ് സംവിധാനവുമാണെന്ന് നേരത്തേ റെയിൽവേ സുരക്ഷാ കമ്മീഷന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. സിഗ്നല്‍, ടെലികമ്യൂനിക്കേഷന്‍ വകുപ്പില്‍ വിവിധ തലത്തിൽ പിഴവുകൾ സംഭവിച്ചു. സിഗ്നല്‍ വകുപ്പിനാണ് പ്രാഥമിക ഉത്തരവാദിത്വമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. മുൻകാല മുന്നറിയിപ്പുകൾ വകവെച്ചിരുന്നുവെങ്കിൽ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. 'സിഗ്നലിംഗ്-സർക്യൂട്ട്-ആൾട്ടറേഷനിൽ പിഴവുകൾ സംഭവിച്ചുവെന്നതടക്കമുള്ള ഗുരുതര പിഴവുകളാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നത്.
ജൂൺ 2 ന് രാത്രി ഏഴ് മണിയോടെയായിരുന്നു ഒഡീഷയിലെ ബാലസോർ ജില്ലയിൽ രാജ്യത്തെ നടുക്കിയ ട്രെയിൻ അപകടം നടന്നത്. ഷാലിമാറിൽനിന്നു ചെന്നൈയിലേക്കു പോയ കൊറമാണ്ഡൽ എക്സ്പ്രസ്, ബെംഗളൂരുവിൽനിന്നു ഹൗറയിലേക്കു പോയ യശ്വന്ത്പൂർ-ഹൗറ എക്സ്പ്രസ്, ഒരു ഗുഡ്സ് ട്രെയിൻ എന്നിവയായിരുന്നു അപകടത്തിൽ പെട്ടത്. 288 പേരായിരുന്നു അപകടത്തിൽ കൊല്ലപ്പെട്ടത്. 900ത്തോളം പേർക്ക് പരിക്കേറ്റിരുന്നു.












Click it and Unblock the Notifications