'15 പേര്‍ എന്റെ മുകളിലേക്ക് വീണു; പലരുടെയും കാലുകള്‍ അറ്റുപോയ നിലയില്‍'; വിവരിച്ച് രക്ഷപ്പെട്ടയാള്‍
ഭുവനേശ്വര്‍: ഒഡീഷയിലെ ട്രെയിന്‍ അപകടത്തിന്റെ ഞെട്ടിച്ച വിവരങ്ങള്‍ പറഞ്ഞ് രക്ഷപ്പെട്ട യുവാവ്. 'എല്ലായിടത്തും കാലുകള്‍ ചിതറി തെറിച്ചുപോയത് കാണാമായിരുന്നു. കാലുകള്‍ അറ്റുതൂങ്ങിയ നിലയിലായിരുന്നു പലതുമെന്നും യുവാവ് പറഞ്ഞു. ട്രെയിന്‍ കൂട്ടിയിടിച്ചപ്പോഴാണ് ഞാന്‍ എഴുന്നേറ്റത്. സമയം പതിനഞ്ചോളം പേരാണ് എന്റെ മുകളിലേക്ക് വീണത്. എന്റെ കൈകള്‍ക്കും, ഇടുപ്പെല്ലിനുമെല്ലാം ഇതിലൂടെ പരിക്കേറ്റിട്ടുണ്ടെന്നും' യുവാവ് പറഞ്ഞു.
' ട്രെയിനില്‍ നിന്ന് പുറത്തുകടന്നപ്പോള്‍ ദാരുണമായിരുന്നു കാഴ്ച്ചകള്‍. എല്ലായിടത്തും കാലുകള്‍ അറ്റുപോയ കാഴ്ച്ചകളായിരുന്നു. ഒരു കാല്‍ അവിടെ കിടക്കുന്നു, മറ്റൊരു കൈ വേറെ ഒരിടത്ത്. ഒരാളുടെ മുഖം ആകെ തിരിച്ചറിയാനാവാത്ത വിധം വികൃതമായിപോയിരുന്നുവെന്നും' യുവാവ് പറഞ്ഞു.

' താന്‍ സഞ്ചരിച്ചിരുന്ന കോച്ചില്‍ റിസര്‍വേഷന്‍ ജനറല്‍ കമ്പാര്‍ട്ട്‌മെന്റ് പോലെയായിരുന്നു. സംഭവം നടക്കുമ്പോള്‍ ഞാന്‍ ഉറങ്ങുകയായിരുന്നു. പെട്ടെന്നാണ് അപകടമുണ്ടായത്. എന്തെങ്കിലും ചെയ്യും മുമ്പ് ദേഹത്തേക്ക് നിരവധി പേര്‍ വീണു. ഇടിയുടെ ആഘാതത്തില്‍ ട്രെയിന്‍ തെറിച്ചുപോയിരുന്നു. ട്രെയിനില്‍ നിന്ന് പുറത്തെത്തിയത് മുതല്‍ ഞാനിവിടെ ഇരിക്കുകയാണെന്നും' യുവാവ് പറഞ്ഞു.
വെള്ളിയാഴ്ച്ച വൈകീട്ട് 7.20നാണ് ബഹനാഗ ബസാര്‍ സ്റ്റേഷനില്‍ ട്രെയിന്‍ അപകടമുണ്ടായത്. അതേസമയം അപകടത്തെ കുറിച്ച് വിവരങ്ങള്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണോവില്‍ നിന്ന് തേടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി. പരിക്കേറ്റവര്‍ക്ക് 50000 രൂപയും ലഭിക്കും.
ഭുവനേശ്വര്‍ എയിംസിനോട് സാധ്യമായ എല്ലാ മെഡിക്കല്‍ സഹായവും ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂക് മാണ്ഡവ്യ പറഞ്ഞു. അതേസമയം ബിജെപി പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങണമെന്ന് ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ അഭ്യര്‍ത്ഥിച്ചു. അപകടത്തില്‍ വലിയ ദു:ഖമുണ്ട്.
എന്‍ഡിആര്‍എഫ് ടീം സാധ്യമായ എല്ലാ സഹായവും ചെയ്യുന്നുണ്ട്. ബിജെപിയുടെ പ്രവര്‍ത്തകരോടും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാവാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ നദ്ദ കുറിച്ചു. പരിക്കേറ്റവരുടെ ജീവന്‍ രക്ഷിക്കുന്നതിലാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് പറഞ്ഞു.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ വേഗം സുഖംപ്രാപിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും, രാഷ്ട്രപതിയും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് രക്ഷാപ്രവര്‍ത്തനത്തിനായി മുന്നിട്ടിറങ്ങാനും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
തീര്‍ത്തും ദാരുണമായ സംഭവമാണ് ഒഡീഷയില്‍ നടന്നതെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു. അതേസമയം മരണനിരക്ക് ഇനിയും ഉയരാമെന്നാണ് റിപ്പോര്‍ട്ട്. അഞ്ഞൂറോളം യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.












Click it and Unblock the Notifications