എട്ടു വയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തി

  • Written By: Rakhi
Subscribe to Oneindia Malayalam

എട്ട് വയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച് കൊന്ന് ദേഹം വികൃതമാക്കി ഉപേക്ഷിച്ച സംഭവത്തില്‍ കേസന്വേഷിക്കാന്‍ മുന്നില്‍ നിന്ന പോലീസുകാരന്‍ പിടിയില്‍. ജമ്മുവിലാണ് സംഭവം. സംഭവത്തില്‍ ഹീരാ നഗര്‍ സ്റ്റേഷനിലെ എസ്പിഒ ദീപക് ഖുജരിയയെ (28)പോലീസ് അറസ്റ്റ് ചെയ്തു.

നാടോടി പെണ്‍കുട്ടി

നാടോടി പെണ്‍കുട്ടി

ജമ്മുവിലെ കത്വുവ ജില്ലയില്‍ വെച്ചാണ് സംഭവം. നാടോടി പെണ്‍കുട്ടിയെ ഒരാഴ്ച മുന്‍പ് കാണാതാവുകയായിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാട്ടില്‍ നിന്നും മൃതദേഹം കണ്ടെത്തി.

പിച്ചി ചീന്തി

പിച്ചി ചീന്തി

ജനവരി 10 നാണ് പെണ്‍കുട്ടിയെ കാണാതായത്. കുതിരകളെ മേയ്ച്ച് കൊണ്ടിരിക്കുന്നതിനിടയില്‍ പെണ്‍കുട്ടിയെ ആരോ തട്ടിക്കൊണ്ടുപോകുകയായിരുന്നു.

കൗമാരക്കാരനും

കൗമാരക്കാരനും

കൗമരക്കാരനായ ഒരു കുട്ടിയും ഖുജരിയയും ചേര്‍ന്നാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. പിന്നീട് കുട്ടി മരിച്ചെന്ന് കണ്ടതോടെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

തിരച്ചിലിന് മുന്നില്‍

തിരച്ചിലിന് മുന്നില്‍

പെണ്‍കുട്ടിയെ കാണാതായെന്ന വീട്ടുകാരുടെ പരാതി ലഭിച്ച ഉടന്‍ അന്വേഷണ സംഘത്തില്‍ അംഗം അല്ലാതിരുന്നിട്ടും ഖുജരിയ അന്വേഷണത്തിന് മുന്നില്‍ ഉണ്ടായത് മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ചില സംശയങ്ങള്‍ക്ക് വഴിവെച്ചു.

വീട്ടുകാര്‍ക്കും മര്‍ദ്ദം

വീട്ടുകാര്‍ക്കും മര്‍ദ്ദം

കുട്ടിയുടെ തിരോധാനത്തില്‍ നീതി തേടി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം നടത്തിയ കുടുംബത്തെ ദീപക് ക്രൂരമായി മര്‍ദ്ദിച്ചതോടെ ഇയാളിലേക്ക് അന്വേഷണം തിരിയുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി.

ഭീഷണി

ഭീഷണി

തന്‍റെ പേര് വെളിപ്പെടുത്തിയാല്‍ അച്ഛനേയും അമ്മയേയും കൊലപ്പെടുത്തുമെന്ന് ഇയാള്‍ കൃത്യത്തിന് കൂട്ടു നിന്ന ആണ്‍കുട്ടിയെ ഭയപ്പെടുത്തിയിരുന്നതായും പോലീസ് വ്യക്തമാക്കി.

English summary
Officer Probing 8-Year-Old's Rape, Murder In Jammu And Kashmir Was Behind It, Say Police

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്