ഇതാ വന്നു 'അച്ഛാ ദിന്‍'!!! പെട്രോളിനും ഡീസലിനും മാത്രമല്ല, മണ്ണെണ്ണയ്ക്കും വില കൂടും, മാസംതോറും
ദില്ലി: സാധാരണക്കാരനെ വലയ്ക്കുന്ന മറ്റൊരു തീരുമാനം കൂടി കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന്. പെട്രോള്‍, ഡീസല്‍, പാചക വാതകത്തിന് പുറമേ ഇനി മുതല്‍ മണ്ണെണ്ണയ്ക്കും എല്ലാ മാസവും വില കൂടും.
പൊതുവിതരണ ശൃംഖല വഴിയാണ് നിലവില്‍ മണ്ണെണ്ണ വിതരണം നടക്കുന്നത്. വളരെ സാധാരണക്കാരായ ആളുകളാണ് മണ്ണെണ്ണയുടെ ഉപഭോക്താക്കള്‍. അഞ്ച് വര്ർഷത്തിനിടെ മോദി സർക്കാരാണ് ഈ മാസം തുടക്കത്തില്‍ മണ്ണെണ്ണ വില കൂട്ടിയത്.
വില വര്‍ദ്ധന സംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഒന്നും ഇറങ്ങിയിട്ടില്ല. പെട്രോളിനേയും ഡീസലിനേയും പോലെ എണ്ണക്കമ്പനികള്‍ക്ക് നേരിട്ട് വില കൂട്ടാനുള്ള അനുമതിയാണ് നല്‍കിയിരിയ്ക്കുന്നത്.

പൊതുവിതരണം
പൊതുവിതര ശൃംഖലവഴിയാണ് നിലവില്‍ മണ്ണെണ്ണ വിതരണം നടക്കുന്നത്. റേഷന്‍ കടകള്‍ വഴിയാണിത്. സാധാരണക്കാരാണ് ഇതിന്റെ ഉപഭോക്താക്കള്‍.

എല്ലാ മാസവും
എല്ലാ മാസവും വില കൂട്ടാനുള്ള അനുമതിയാണ് ഇപ്പോള്‍ എണ്ണക്കമ്പനികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. മാസം തോറും ലിറ്ററിന് 25 പൈസ വച്ച് കൂട്ടും.

വര്‍ഷം മൂന്ന് രൂപ
പ്രതിവര്‍ഷം മൂന്ന് രൂപയാണ് ഒരു ലിറ്റര്‍ മണ്ണെണ്ണയ്ക്ക് വില വര്‍ദ്ധിയ്ക്കുക.

അഞ്ച് വര്‍ഷത്തിന് ശേഷം
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഒരു തവണ മാത്രമായിരുന്നു മണ്ണെണ്ണ വില കൂട്ടിയത്. അതും ജൂലായ് ഒന്നിന്. 25 പൈസയാണ് അന്ന് ലിറ്ററിന് കൂട്ടിയത്.

തീരുമാനം താത്കാലികം?
ഇപ്പോഴത്തെ തീരുമാനം താത്കാലികം മാത്രമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2017 ഏപ്രില്‍ വരെ ആയിരിക്കും വില കൂട്ടാനുള്ള അനുമതി.

നഷ്ടമാണത്രെ
സബ്‌സിഡി നല്‍കുന്നത് വഴി ഒരു ലിറ്റര്‍ മണ്ണെണ്ണയില്‍ എണ്ണക്കമ്പനികള്‍ക്ക് 13.12 രൂപ നഷ്ടം സംഭവിയ്ക്കുന്നുണ്ടെന്നാണ് പറയുന്നത്. ഈ നഷ്ടം നികത്താനാണത്രെ ഇപ്പോള്‍ വില കൂട്ടാന്‍ അനുമതി നല്‍കിയത്.

800 കോടി
പൊതുമേഖല എണ്ണക്കമ്പനിയായ ഒഎന്‍ജിസിയ്ക്ക് മാത്രം ഇതുവഴി 800 കോടി രൂപ ലാഭിയ്ക്കാനാകുമെന്നാണ് പറയുന്നത്.

നഷ്ടമല്ല, വരുമാന നഷ്ടം
സബ്‌സിഡി നല്‍കുന്നതിലൂടെ എണ്ണക്കമ്പനികള്‍ക്ക് നഷ്ടം ഉണ്ടാകുന്നു എന്ന് പറയുന്നതില്‍ അല്‍പം അസത്യവും ഉണ്ട്. വരുമാന നഷ്ടം ആണ് ഇത് എന്നതാണ് സത്യം.

വിലകുറയ്ക്കും?
ഇന്ധന വില കുറയ്ക്കും എന്ന വാഗ്ദാനം നല്‍കിയായിരുന്നു നരേന്ദ്ര മോദി സര്‍ക്കാര്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ അന്തര്‍ദേശീയ വിപണിയില്‍ എണ്ണവില കുത്തനെ ഇടിഞ്ഞിട്ടും ഇന്ത്യയില്‍ വലിയ വിലക്കുറവ് ഉണ്ടായില്ല.

അച്ഛാ ദിന്‍
മണ്ണെണ്ണ വില കൂട്ടാന്‍ തീരുമാനിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ 'അച്ഛാ ദിന്‍ എവിടെ' എന്ന രീതിയില്‍ വിമര്‍ശനങ്ങളും ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications