കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഴഞ്ചന്‍ വാഹനങ്ങള്‍ ഇനി ദില്ലി നഗരങ്ങളില്‍ ഓടില്ല

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: പതിനഞ്ച് വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഇനി ഷെന്‍ഡില്‍ ഇരിക്കാം. ദില്ലി നഗരത്തിലൂടെ ഇവയ്ക്ക് ഓടാന്‍ ഇനി സാധിക്കില്ല. പഴക്കമേറിയ വാഹനങ്ങള്‍ ഇനി ദില്ലി നഗരങ്ങളിലൂടെ ഓടിക്കരുതെന്ന് ആണ് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ്. വായു മലിനീകരണം ചൂണ്ടി കാട്ടിയാണ് ഇങ്ങനെ ഒരു തീരുമാനം വന്നിരിക്കുന്നത്. ട്രൈബ്യൂണല്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് സ്വതന്ത്ര കുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

നിയമം ലംഘിക്കാതിരിക്കാന്‍ രക്ഷയില്ല. ഉത്തരവ് ലംഘിച്ചാല്‍ നല്ല ശിക്ഷയും ലഭിക്കും. വലുതും ചെറുതുമായ ഏതു വാഹനവും 15 വര്‍ഷത്തിനു മേല്‍ പഴക്കം ഉള്ളതാണെങ്കില്‍ ഇനി ഉടമസ്ഥ അത് റോഡില്‍ ഇറക്കണ്ട. മറിച്ച് പുതിയ ഒരെണ്ണം വാങ്ങുകയേ നിവൃത്തിയുള്ളൂ. അല്ലെങ്കില്‍ സ്മാരകം പോലെ വീട്ടില്‍ സൂക്ഷിച്ചോളൂ.

traffic

കൂടാതെ, പരിസര മലിനീകരണത്തിന് കാരണം ആകുന്ന പ്ലാസ്റ്റിക്കുകളോ ചപ്പ് ചവറുകളോ തുറസ്സായ സ്ഥലത്ത് കത്തിക്കാനും അനുവാദമില്ല. വഴിയോരങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തു ഗതാഗതം തടസ്സപ്പെടുത്തരുതെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ഗതാഗത കുരുക്ക് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ആണ് ഇങ്ങനെയൊരു ഉത്തരവ്.

ദില്ലിയില്‍ കൂടുതല്‍ വാഹനങ്ങളും കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് ഉപയോഗിച്ചാണ് ഓടുന്നത്. ഈ വാഹനങ്ങള്‍ക്കും ഈ ഉത്തരവ് ബാധകമാണ്.

English summary
More than 15 years old vehicles not be permitted to ply on the Delhi city roads.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X