കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് അടുത്ത തിരിച്ചടി; ഒരു മന്ത്രികൂടി മറുകണ്ടം ചാടിയേക്കും!! പ്രതിപക്ഷം ജയിക്കുമെന്ന് മന്ത്രി

Google Oneindia Malayalam News

Recommended Video

cmsvideo
ബിജെപി കടുത്ത പ്രതിസന്ധിയില്‍ | Oneindia Malayalam

ദില്ലി: എന്‍ഡിഎ സര്‍ക്കാരില്‍ സഖ്യകക്ഷിയായ ആര്‍എല്‍എസ്പി പ്രതിപക്ഷ മുന്നണിയില്‍ ചേരുമെന്നായിരുന്നു ആഴ്ചകള്‍ക്ക് മുമ്പുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോള്‍ വരുന്നത് മറ്റൊരു സൂചനയാണ്. ബിജെപി സര്‍ക്കാരിലെ മന്ത്രി പ്രതിപക്ഷത്തിന്റെ വിശാല സഖ്യത്തില്‍ ചേര്‍ന്നേക്കുമെന്നാണ് വാര്‍ത്ത.

മന്ത്രിയുടെ ചില ബിജെപി വിരുദ്ധ പരാമര്‍ശങ്ങളാണ് ഈ വാര്‍ത്തകള്‍ക്ക് ആധാരം. എന്നാല്‍ സഖ്യം വിടുന്നത് സംബന്ധിച്ച് മന്ത്രി നിലപാട് വ്യക്തമാക്കിയിട്ടില്ല. പ്രതിപക്ഷത്തിന്റെ മുന്നൊരുക്കങ്ങള്‍ കണ്ടാണ് ബിജെപി പരാജയപ്പെടുമെന്നും പ്രതിപക്ഷത്തിനാണ് വിജയസാധ്യതയെന്നും മന്ത്രി തുറന്നടിച്ചത്. ബിജെപി തിരഞ്ഞെടുപ്പിന് ശക്തമായ മുന്നൊരുക്കങ്ങള്‍ നടത്തവെയാണ് അവര്‍ക്ക് ആശങ്കപരത്തുന്ന റിപ്പോര്‍ട്ടുകള്‍.....

പ്രതിപക്ഷത്തിന് പുകഴ്ത്തല്‍

പ്രതിപക്ഷത്തിന് പുകഴ്ത്തല്‍

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത ഏപ്രില്‍-മെയ് മാസങ്ങളിലാണ് നടക്കുക. അതിന് മുന്നോടിയായി അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനുണ്ട്. എല്ലാം ബിജെപിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. ഈ സാഹചര്യത്തിലാണ് സഖ്യകക്ഷി നേതാവ് തന്നെ പ്രതിപക്ഷത്തെ പുകഴ്ത്തിയത്.

പിന്നാക്ക ക്ഷേമ മന്ത്രി

പിന്നാക്ക ക്ഷേമ മന്ത്രി

ഉത്തര്‍ പ്രദേശ് സര്‍ക്കാരില്‍ മന്ത്രിയായ ഒപി രാജ്ബാര്‍ ആണ് പ്രതിപക്ഷത്തിനാണ് ജയസാധ്യതയെന്ന് പറഞ്ഞത്. സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്ബിഎസ്പി) നേതാവാണ് ഇദ്ദേഹം. യോഗി ആദിത്യനാഥ് സര്‍ക്കാരില്‍ പിന്നാക്ക ക്ഷേമ മന്ത്രിയാണ് രാജ്ബാര്‍.

ബിജെപി കടുത്ത പ്രതിസന്ധിയില്‍

ബിജെപി കടുത്ത പ്രതിസന്ധിയില്‍

ബിജെപി കടുത്ത പ്രതിസന്ധിയാണിപ്പോള്‍ നേരിടുന്നതെന്ന് രാജ്ബാര്‍ പറയുന്നു. പ്രതിപക്ഷത്തിന്റെ ഐക്യശ്രമങ്ങള്‍ വിജയിച്ചാല്‍ ബിജെപി പരാജയപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് അനുവദിച്ച അഭിമുഖത്തിലാണ് രാജ്ബാര്‍ ബിജെപി നേരിടുന്ന വെല്ലുവിളി സംബന്ധിച്ച് മനസ് തുറന്നത്.

ശക്തമായ ഒരുക്കങ്ങള്‍

ശക്തമായ ഒരുക്കങ്ങള്‍

ഉത്തര്‍ പ്രദേശില്‍ ബിജെപിക്കെതിരെ ശക്തമായ ഒരുക്കങ്ങളാണ് നടക്കുന്നത്. സമാജ്‌വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി, കോണ്‍ഗ്രസ്, ആര്‍എല്‍ഡി തുടങ്ങിയ കക്ഷികള്‍ ഒരുമിക്കാനുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. ഈ സഖ്യം നിലവില്‍ വന്നാല്‍ ബിജെപി പരാജയപ്പെടുമെന്ന് മന്ത്രി രാജ്ബാര്‍ പറയുന്നു.

യുപിയുടെ പ്രത്യേകത

യുപിയുടെ പ്രത്യേകത

2014ലെ തിരഞ്ഞെടുപ്പില്‍ ബിജെപി അപ്രതീക്ഷിത മുന്നേറ്റം നടത്തിയ സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. യുപി തന്നെയാണ് കോണ്‍ഗ്രസ് ഇത്തവണ ലക്ഷ്യമിടുന്നത്. യുപിയില്‍ നിന്ന് 71 സീറ്റുളാണ് ബിജെപി സ്വന്തമാക്കിയിരുന്നത്. ബിജെപിക്ക് അധികാരത്തിലെത്താന്‍ പ്രധാനമായും സഹായം ചെയ്ത സംസ്ഥാനങ്ങമാണ് യുപി.

 കോണ്‍ഗ്രസ് ചര്‍ച്ച തുടങ്ങി

കോണ്‍ഗ്രസ് ചര്‍ച്ച തുടങ്ങി

രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം കോണ്‍ഗ്രസിന്റെ പ്രത്യേക ദൂതന്‍മാര്‍ യുപിയില്‍ എത്തിയിട്ടുണ്ട്. സാധ്യമായ പാര്‍ട്ടികളുമായെല്ലാം സഖ്യസാധ്യത ആരായുകയാണിവര്‍. യുപിയില്‍ അഖിലേഷിന്റെ എസ്പി, മായാവതിയുടെ ബിഎസ്പി, അജിത് സിങിന്റെ ആര്‍എല്‍ഡി എന്നിവരുമായിട്ടാണ് ചര്‍ച്ചകള്‍.

ബിജെപി പരാജയപ്പെടും

ബിജെപി പരാജയപ്പെടും

എസ്പി, ബിഎസ്പി, ആര്‍എല്‍ഡി കക്ഷികള്‍ നിലവില്‍ ഒരു മുന്നണിയായി ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാനാണ് സാധ്യത. ഈ സഖ്യത്തിലേക്ക് കോണ്‍ഗ്രസ് കൂടി എത്തിയാല്‍ ശക്തി ഇരട്ടിയാകും. ഈ സാഹചര്യമാണ് ഒപി രാജ്ബാര്‍ സൂചിപ്പിക്കുന്നത്. ഈ സഖ്യം നിലവില്‍ വന്നാല്‍ ബിജെപി പരാജയപ്പെടുമെന്ന് അദ്ദേഹം പറയുന്നു.

കഴിഞ്ഞതവണ ഒരുമിച്ചില്ല

കഴിഞ്ഞതവണ ഒരുമിച്ചില്ല

ഉത്തര്‍ പ്രദേശില്‍ 80 ലോക്‌സഭാ സീറ്റുകളാണുള്ളത്. ഇതില്‍ 71 സീറ്റുകളില്‍ ബിജെപിയാണ് കഴിഞ്ഞതവണ ജയിച്ചത്. പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് രണ്ട് ലോക്‌സഭാ സീറ്റുകള്‍ നഷ്ടമായി. നിലവില്‍ 69 സീറ്റുകളിലാണ് ബിജെപിയുള്ളത്. കഴിഞ്ഞതവണ പ്രതിപക്ഷ കക്ഷികള്‍ ഒറ്റയ്ക്കാണ് മല്‍സരിച്ചത്. ഇത് ബിജെപിക്ക് ഗുണമായി. ഇത്തവണ അവര്‍ സഖ്യമുണ്ടാക്കുകയാണ്.

ഗുലാംനബിയുടെ തന്ത്രം

ഗുലാംനബിയുടെ തന്ത്രം

യുപിയില്‍ ഗുലാം നബി ആസാദിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് നേതാക്കളാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടിട്ടുള്ളത്. അഖിലേഷ്, മായാവതി, അജിത് സിങ് എന്നിവരുമായിട്ടാണ് ചര്‍ച്ച. കര്‍ണാടകയില്‍ ജെഡിഎസുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസിനെ സഹായിച്ചത് ഗുലാം നബി ആസാദിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. പ്രാദേശിക നേതാക്കളുമായി ചര്‍ച്ച നടത്താന്‍ മറ്റൊരു പ്രത്യേക സമിതിയെ കോണ്‍ഗ്രസ് നിയോഗിച്ചിട്ടുണ്ട്.

 താനൊന്നും നേടിയില്ലെന്ന് രാജ്ബാര്‍

താനൊന്നും നേടിയില്ലെന്ന് രാജ്ബാര്‍

ബിജെപിയില്‍ നിന്ന് താനൊന്നും നേടിയിട്ടില്ലെന്ന് മന്ത്രി രാജ്ബാര്‍ വ്യക്തമാക്കി. ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാജ്ബാര്‍ അടുത്തിടെ രംഗത്തുവന്നിരുന്നു. മുഗള്‍സറായ് റെയില്‍വെ സ്റ്റേഷന്റെ പേര് മാറ്റിയതുമായി ബന്ധപ്പെട്ടായിരുന്നു വിമര്‍ശനം. ആര്‍എസ്എസ് ആചാര്യന്‍ ദീന്‍ദയാല്‍ ഉപാധ്യായുടെ പേരാണ് റെയില്‍വെ സ്റ്റേഷന് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. പേര് മാറ്റത്തില്‍ കാര്യമില്ലെന്നും ട്രെയിനുകള്‍ കൃത്യസമയത്ത് വരികയാണ് വേണ്ടതെന്നും രാജ്ബാര്‍ കുറ്റപ്പെടുത്തി.

കൂറുമാറുമോ?

കൂറുമാറുമോ?

ബിജെപിക്കെതിരെ തുടര്‍ച്ചയായി വിമര്‍ശനം ഉന്നയിക്കുന്ന രാജ്ബാറിന്റെ നടപടിയാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ബിജെപിയോട് അദ്ദേഹത്തിന് പഴയ മമതയില്ലെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. പ്രതിപക്ഷം കെട്ടുറപ്പോടെ വന്നാല്‍ രാജ്ബാര്‍ മറുകണ്ടം ചാടിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ രാജ്ബാര്‍ ബിജെപി സഖ്യംവിടുന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയിട്ടില്ല.

ബിജെപിയുടെ ആശ്വാസം

ബിജെപിയുടെ ആശ്വാസം

യുപിയില്‍ പ്രതിപക്ഷ ഐക്യം അത്രവേഗം സാധ്യമല്ലെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. സീറ്റുവിഭജന വിഷയത്തില്‍ പ്രതിപക്ഷത്ത് തര്‍ക്കമുണ്ടാകുമെന്നും ബിജെപി കരുതുന്നു. 65 സീറ്റുകള്‍ എസ്പിയും ബിഎസ്പിയും ആവശ്യപ്പെട്ടിട്ടുണ്ട്. ബാക്കി 15 സീറ്റുകള്‍ കോണ്‍ഗ്രസിനും ആര്‍എല്‍ഡിക്കും കൈമാറാണെന്നാണ് എസ്പി നേതാക്കള്‍ പറയുന്നത്. ഇത് കോണ്‍ഗ്രസ് അംഗീകരിച്ചിട്ടില്ല.

കോണ്‍ഗ്രസ് ആരോപണം ശരിതന്നെ!! വോട്ടര്‍ പട്ടികയില്‍ ഏഴ് ലക്ഷം അയോഗ്യര്‍; ആളില്ലാ വിലാസങ്ങള്‍കോണ്‍ഗ്രസ് ആരോപണം ശരിതന്നെ!! വോട്ടര്‍ പട്ടികയില്‍ ഏഴ് ലക്ഷം അയോഗ്യര്‍; ആളില്ലാ വിലാസങ്ങള്‍

English summary
If Opposition Unites, BJP Will Have A Tough Time In Polls: UP Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X