• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മഹാരാഷ്ട്രയിൽ ഒമൈക്രോൺ അലേർട്ട്: ക്രിസ്‌മസ്, പുതുവത്സര ആഘോഷങ്ങൾക്ക് പിടി വീഴും; നിർദേശങ്ങൾ ഇന്ന്

Google Oneindia Malayalam News

മഹാരാഷ്ട്ര: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ വർദ്ധിച്ചു വരുന്ന ആശങ്കയിൽ മഹാരാഷ്ട്ര. സംസ്ഥാനത്ത് വരാനിരിക്കുന്ന ക്രിസ്‌മസ്, പുതുവത്സര ആഘോഷങ്ങൾ കണക്കിലെടുത്ത് സർക്കാർ ഇന്ന് പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കും.

ഹോട്ടലുകളിലെയും റെസ്റ്റോറന്റുകളിലെയും വിവാഹ ചടങ്ങുകളിലെ ഒത്തു ചേരലുമായി ബന്ധപ്പെട്ട മാർഗ്ഗ നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്ന വിപുലമായ നിർദ്ദേശങ്ങൾ മഹാരാഷ്ട്ര സർക്കാർ ഇന്ന് പുറപ്പെടുവിക്കും.

മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇന്നലെ സർക്കാരിന്റെ കോവിഡ് -19 ടാസ്‌ക് ഫോഴ്‌സുമായി ഒരു ഓൺലൈൻ മീറ്റിംഗ് നടത്തിയിരുന്നു. നിർദ്ദിഷ്ട മാർഗ്ഗ നിർദ്ദേശങ്ങളുടെ വിശദാംശങ്ങൾ ചർച്ച ചെയ്തു.

1

ഒമൈക്രോൺ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, മഹാരാഷ്ട്ര ഇതിനകം തന്നെ ഒന്നിലധികം നിർദ്ദേശങ്ങൾ പ്രത്യേകം പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നു. ക്രിമിനൽ നടപടി ക്രമത്തിന്റെ (സിആർപിസി) സെക്ഷൻ 144 പ്രകാരമുള്ള നിരോധന ഉത്തരവുകൾ ഡിസംബർ 16 മുതൽ ഡിസംബർ 31 വരെ, ക്രിസ്മസ്, പുതുവത്സര തലേന്ന് ഉൾക്കൊള്ളുന്ന ഒരു കാലയളവിൽ ഈ വർഷത്തിൽ സാധാരണമായ വലിയ ഒത്തു ചേരലുകളും പാർട്ടികളും നിരോധിക്കുന്നു എന്നതായിരുന്നു നിർദ്ദേശം.

കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന ബില്‍ പാസാക്കി, നിയമസഭയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന ബില്‍ പാസാക്കി, നിയമസഭയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍

2

കൂടാതെ, പിംപ്രി ചിഞ്ച്‌വാഡ് മുനിസിപ്പൽ കമ്മീഷണർ, പുതിയ ഉത്തരവിൽ, കോവിഡ് -19 സംബന്ധിച്ച സംസ്ഥാന സർക്കാരിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ ലംഘിക്കുന്ന ആർക്കും ഇന്ത്യൻ പോലീസ് കോഡിന്റെ (ഐപിസി) സെക്ഷൻ 188 പ്രകാരം കേസെടുക്കുമെന്ന് പറഞ്ഞിരുന്നു. അതേ സമയം, മഹാരാഷ്ട്രയിൽ അടുത്തിടെ കൊറോണ വൈറസ് അണുബാധകളിൽ കുത്തനെ വർദ്ധനവ് റിപ്പോർട്ട് ചെയ്യുന്നു. കേന്ദ്ര സർക്കാർ വ്യക്തമാക്കുന്ന റിപ്പോർട്ട് പ്രകാരം മഹാരാഷ്ട്രയിലും ഡൽഹിയിലുമാണ് രാജ്യത്തെ ഏറ്റവും കൂടുതൽ ഒമൈക്രോൺ കേസുകൾ ഉളള രണ്ട് സംസ്ഥാനങ്ങൾ.

2

പതിവിലും അസാധാരണമായ രീതിയിൽ വലിയ അളവിലുള്ള മ്യൂട്ടേഷനുകൾക്കും വിധേയമാകുന്നുവെന്ന് പറയപ്പെടുന്ന ഒമൈക്രോൺ, വകഭേദം ലോകമെമ്പാടുമുള്ള മെഡിക്കൽ വിദഗ്ധരും പൊതുജനാരോഗ്യ പ്രൊഫഷണലുകളും വൈറസിന്റെ സംക്രമണ ക്ഷമത, രോഗ പ്രതിരോധ വ്യവസ്ഥ ഒഴിവാക്കൽ, വാക്സിൻ പ്രതിരോധം തുടങ്ങിയ കാര്യങ്ങളിൽ ഉത്കണ്ഠാകുലരാണ്. പ്രാരംഭ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് പ്രകാരം, വകഭേദം മുമ്പത്തെക്കാൾ ഗുരുതരമായ രോഗത്തിന് കാരണമാകുന്നു എന്നാണ് സൂചിപ്പിക്കുന്നത്.

2

ആശങ്കകൾ വഷളാക്കുന്നതാണ് ക്രിസ്മസും അവധിക്കാലവും. ഈ സമയത്ത് കാൽ നട യാത്രകൾ ഉയരാൻ സാധ്യതയുണ്ട്. ഇത് പൊതു സ്ഥലങ്ങൾ കോവിഡ് -19 ഹോട്ട്‌സ്‌പോട്ടുകളായി മാറുമോ എന്ന ഭയം ഉയർത്തുന്നു. ഒമൈക്രോൺ നയിക്കുന്ന ഈ പുതിയ ഘട്ടത്തിന് നവംബർ അവസാനം മുതൽ ജനുവരി ആദ്യം വരെയുള്ള കാലയളവ് - അവധി ദിവസങ്ങൾ പ്രത്യേകിച്ചും നിർണായകമായിരിക്കുമെന്ന് വിദഗ്ദ്ധർ ഇതിനകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ ഉത്സവ സീസണിലെ ഏതെങ്കിലും അശ്രദ്ധമായ പ്രവർത്തനങ്ങൾ പകർച്ച വ്യാധിയെ കൂടുതൽ തരംഗത്തിലേക്ക് നയിച്ചേക്കാം.

'തല വെട്ടി സര്‍വകലാശാല വളപ്പില്‍ വെക്കും'; ഗോപിനാഥ് രവീന്ദ്രന് മാവോയിസ്റ്റിന്റെ പേരില്‍ ഭീഷണി കത്ത്'തല വെട്ടി സര്‍വകലാശാല വളപ്പില്‍ വെക്കും'; ഗോപിനാഥ് രവീന്ദ്രന് മാവോയിസ്റ്റിന്റെ പേരില്‍ ഭീഷണി കത്ത്

4

അതേ സമയം, സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് ഇന്നലെ, 23 പുതിയ ഒമൈക്രോൺ കേസുകൾ കൂടി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ മഹാരാഷ്ട്രയിൽ ഉളള ആകെ ഒമൈക്രോൺ കേസുകളുടെ എണ്ണം ഇപ്പോൾ 88 ആയി ഉയർന്നു.മഹാരാഷ്ട്രയിൽ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 615 പേർ കോവിഡ് 19 അണുബാധയിൽ നിന്ന് കര കയറി. എന്നാൽ, 17 പേർക്ക് ഒരേ സമയം മാരകമായ വൈറസിന് മുന്നിൽ ജീവൻ നഷ്ടപ്പെട്ടു. ഇതോടെ സംസ്ഥാനത്ത് കൊവിഡ്-19 കേസുകളുടെ സജീവ എണ്ണം 7,897 ആയി.

4

എന്നാൽ, കഴിഞ്ഞ 2 ദിവസങ്ങൾക്ക് മുൻപ് മുംബൈയില്‍ കോവിഡ് സ്ഥിരീകരിച്ചത് 490 പേര്‍ക്കായിരുന്നു. മഹാരാഷ്ട്രയിൽ 1201 പേര്‍ക്കാണ് 2 ദിവസം മുൻപ് കോവിഡ് സ്ഥിരീകരിച്ചത്. തൊട്ട് മുന്നിലെ ദിവസത്തതിനേക്കാള്‍ 160 ലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മുംബൈയില്‍ കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം മഹാരാഷ്ട്രയില്‍ എട്ട് പേര്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു. തിങ്കളാഴ്ച്ച 327 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ചൊവ്വഴ്ച 204 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

4

എന്നാൽ, രാജ്യത്ത് ഒമൈക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത കൈവിടരുതെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം നിർദേശിച്ചിരുന്നു. ഇന്നലെ പ്രധാനമന്ത്രി അധ്യക്ഷത വഹിച്ച അവലാകനയോഗം നടന്നിരുന്നു. ഈ യോഗത്തിലാണ് പുതിയ തീരുമാനം. ആവശ്യമെങ്കിൽ രാത്രി കർഫ്യൂ ഏ‍ർപ്പെടുത്താനും ആഘോഷങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കാനും നിർദേശിച്ചു. ജാഗ്രത തുടരാനും മുൻകരുതലെടുക്കാനും ആവശ്യപ്പെട്ടു.

3

പ്രതിസന്ധി നേരിടാൻ സംസ്ഥാനങ്ങളിലെ ആരോഗ്യ സംവിധാനം സജ്ജമാണെന്ന് ഉറപ്പ് വരുത്തണം. ഓക്സിജൻ ഉറപ്പുവരുത്താനും പ്രധാനമന്ത്രി നിർദേശിച്ചു. രാജ്യത്തെ ജനസംഖ്യയുടെ 60 ശതമാനവും 2 ഡോസ് വാക്സീൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. 89% പേരാണ് ആദ്യ ഡോസ് സ്വീകരിച്ചത്. എന്നാൽ, കേരളത്തിലും ഒമൈക്രോൺ വ്യാപിക്കുന്ന സ്ഥിതിയാണ്. സംസ്ഥാനത്ത് ഇന്നലെ 5 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. എറണാകുളം വിമാനത്താവളത്തിലെത്തിയ 4 പേര്‍ക്കും കോഴിക്കോട് സ്വദേശിയായ ഒരാള്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

3

യു കെയില്‍ നിന്നും എത്തിയ രണ്ടു പേര്‍ക്കും (28, 24) അല്‍ബാനിയയില്‍ നിന്നും എത്തിയ ഒരാള്‍ക്കും (35) നൈജീരിയയില്‍ നിന്നും വന്ന പത്തനംതിട്ട സ്വദേശിക്കും ആണ് (40) എറണാകുളത്ത് എത്തിയവരില്‍ രോഗം സ്ഥിരീകരിച്ചത്. യു കെയില്‍ നിന്നും എറണാകുളത്ത് എത്തിയ 28 വയസുകാരന്‍ കോട്ടയം സ്വദേശിയാണ്. കോഴിക്കോട് ഒമിക്രോണ്‍ സ്ഥിരീകരിച്ചയാള്‍ (21) ബെംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്നും കോഴിക്കോട് എത്തിയതാണ്. എന്നാൽ, സംസ്ഥാനത്ത് ഇതുവരെ ആകെ 29 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 17 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 10 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്.

cmsvideo
  Mamata Banerjee's Trinamool Dominates Kolkata Civic Polls With Big Lead | Oneindia Malayalam
  English summary
  Omicron Alert in Maharashtra: The government will today issue new guidelines for Christmas and New Year.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X