• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഡല്‍ഹിയില്‍ ഒമൈക്രോണും കോവിഡ് നിയമ ലംഘനങ്ങളും വര്‍ധിക്കുന്നു; കര്‍ശന നടപടിയെന്ന് അധികൃതര്‍

Google Oneindia Malayalam News

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒമൈക്രോണ്‍ കേസുകള്‍ വര്‍ധിക്കുമ്പോഴും കോവിഡ് മാനദണ്ഡം ലംഘിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുന്നു. ഇന്നലെ മാത്രം 4300 കോവിഡ് മാനദണ്ഡ ലംഘനങ്ങളുടെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം 4392 കേവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മാസ്‌ക് കൃത്യമായ ധരിക്കാത്ത 44228 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നോര്‍ത്ത് ഡല്‍ഹിയില്‍ മാസ്‌ക് കൃത്യമായി ധരിക്കാത്ത 700 കേസുകളും, ഈസ്റ്റ് ഡല്‍ഹിയില്‍ 635, സൗത്ത് വെസ്റ്റ് ഡല്‍ഹിയില്‍ 532 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. 83 കേസുകള്‍ സാമൂഹിക അകലം പാലിക്കാത്തതിനും, 60 കേസുകള്‍ പൊതു സ്ഥലത്ത് തുപ്പിയെന്നുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

യുപിയില്‍ കോടികളുടെ പദ്ധതിയുമായി ലുലു ഗ്രൂപ്പ്; നോയിഡയില്‍ 500 കോടിയുടെ പ്ലാന്റ്, ലഖ്‌നൗവില്‍ മാള്‍യുപിയില്‍ കോടികളുടെ പദ്ധതിയുമായി ലുലു ഗ്രൂപ്പ്; നോയിഡയില്‍ 500 കോടിയുടെ പ്ലാന്റ്, ലഖ്‌നൗവില്‍ മാള്‍

69 പേര്‍ക്കെതിരെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് കേസുകള്‍ എടുത്തെഹ്കിലും ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പിഴയിനത്തില്‍ 86,33,700 രൂപ ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. നഗരത്തിലെ സരോജിനി നഗര്‍ മാര്‍ക്കറ്റില്‍ കഴിഞ്ഞയാഴ്ച വന്‍ ജനക്കൂട്ടത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. അവിടെ ആയിരക്കണക്കിന് ആളുകള്‍ - കൊറോണ വൈറസിനെക്കുറിച്ച് കേട്ടിട്ടില്ലാത്തത് പോലെ തോളോട് തോള്‍ ചേര്‍ന്ന് നിറഞ്ഞ് നില്‍ക്കുന്ന കാഴ്ചകളാണ് കണ്ടത്.ദിവസങ്ങള്‍ക്ക് മുമ്പ് ജന്‍പഥ്, മീന ബസാര്‍ മേഖലകളില്‍ സമാനമായ ഭയാനകമായ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ ഉയരുമ്പോഴും സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗ നിര്‍ദേശങ്ങളോട് ശക്തമായ അവഗണനയാണ് ഇവര്‍ കാണിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ഇന്നലെ ഡല്‍ഹിയില്‍ 923 പേര്‍ക്കാണ് കോവനിഡ് സ്ഥിരീകരിച്ചത്. മറ്റ് സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങലെയും അപേക്ഷിച്ച് ഡല്‍ഹി നഗരത്തില്‍ 263 പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്.

മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലെ രണ്ടാം തരംഗത്തേക്കാള്‍ 21 ശതമാനം വേഗത്തിലാണ് കൊവിഡ് ഒമൈക്രോണ്‍ കേസുകളുടെ വര്‍ദ്ധനവ്. അതിനാല്‍ ഡല്‍ഹിയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. കൂടാതെ രാത്രി 10 മുതല്‍ രാവിലെ 5 വരെ കര്‍ഫ്യുവും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമാശാലകള്‍, ജിമ്മുകള്‍ എന്നിവ അടച്ചിടല്‍, മെട്രോ ട്രെയിനുകളുടെയും പൊതു ബസുകളുടെയും സീറ്റിംഗ് കപ്പാസിറ്റിയില്‍ 50 ശതമാനം പരിധി എന്നിവയും ഏര്‍പ്പെടുത്തിയിരുന്നു. റെസ്റ്റോറന്റുകളും ബാറുകളും രാത്രി 10 മണിക്ക് അടയ്ക്കും, അവയും 50 ശതമാനം ആള്‍ക്കാരെ മാത്രം പ്രവേശിപ്പിക്കാനാണ് അനുമതി. സ്വകാര്യ ഓഫീസുകള്‍ 50 ശതമാനം ശേഷിയില്‍ അവശ്യ സേവനങ്ങള്‍ ഒഴികെ പ്രവര്‍ത്തിക്കും, മാളുകള്‍ക്കും കടകള്‍ക്കും രാവിലെ 10 മുതല്‍ രാത്രി 8 വരെ ഒറ്റ-ഇരട്ട അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാം.

ഒമൈക്രോൺ; കേരളത്തിൽ അതീവ ജാഗ്രത..പുതുവത്സരാഘോഷം കരുതലോടെ വേണമെന്ന് മന്ത്രിഒമൈക്രോൺ; കേരളത്തിൽ അതീവ ജാഗ്രത..പുതുവത്സരാഘോഷം കരുതലോടെ വേണമെന്ന് മന്ത്രി

ഇന്നലെ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേര്‍ന്ന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു ആശുപത്രി കിടക്കകളുടെ ശേഷി നിരക്ക് നിരീക്ഷിച്ചതിന് ശേഷം കൂടുതല്‍ തീരുമാനം എടുക്കും. ഇന്ന് രാവിലെ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ ഒരു കടുത്ത മുന്നറിയിപ്പ് നല്‍കി - നഗരത്തിലെ കേസുകളുടെ വര്‍ദ്ധനവ് സൂചിപ്പിക്കുന്നത് ഒമിക്റോണ്‍ വേരിയന്റ് ഇപ്പോള്‍ സമൂഹത്തിലൂടെ വ്യാപിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.നഗരത്തിലുടനീളമുള്ള ആശുപത്രികളില്‍ 200 കോവിഡ് രോഗികളുണ്ടെന്നും മുന്‍കരുതല്‍ നടപടിയായി രോഗലക്ഷണങ്ങളില്ലാത്ത 115 പേരെയും പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെ റെയില്‍; ജനങ്ങളെ ബോധ്യപ്പെടുത്തും പദ്ധതിയുമായി മുന്നോട്ട് തന്നെ: കെ എന്‍ ബാലഗോപാല്‍കെ റെയില്‍; ജനങ്ങളെ ബോധ്യപ്പെടുത്തും പദ്ധതിയുമായി മുന്നോട്ട് തന്നെ: കെ എന്‍ ബാലഗോപാല്‍

യുണൈറ്റഡ് കിംഗ്ഡത്തിലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ ഒമൈക്രോണ്‍ കേസുകളുടെ 'സ്‌ഫോടനാത്മക' വളര്‍ച്ചയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്, കൂടാതെ പ്രതിദിന കേസുകള്‍ എത്രത്തോളം ഉയരുമെന്ന് പ്രവചിക്കാന്‍ പ്രയാസമാണെന്നും അധികൃതര്‍ പറഞ്ഞു. രണ്ടാം തരംഗത്തിന്റെ ഏറ്റവും ഉയര്‍ന്ന ഘട്ടത്തില്‍ ഇന്ത്യയില്‍ പ്രതിദിനം നാല് ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയെ്തിരുന്നു.

cmsvideo
  Night curfew issued in Kerala | Oneindia Malayalam
  English summary
  omicron and covid rule violations are increasing in delhi, authorities will take strict action
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X