മുംബൈയില്‍ എത്തിയത് വാക്‌സിനെടുക്കാത്തയാള്‍, പന്ത്രണ്ടോളം സമ്പര്‍ക്കം, ഒമൈക്രോണ്‍ കൂടുതല്‍ ഭീഷണി
മുംബൈ: ഇന്ത്യയും ഒമൈക്രോണിന്റെ പിടിയിലേക്ക് വന്നിരിക്കുകയാണ്. കര്‍ണാടകത്തില്‍ രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ഗുജറാത്തിലും പിന്നാലെ മഹാരാഷ്ട്രയിലും ഓരോ കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. എന്നാല്‍ ആശങ്കപ്പെടാനില്ലെന്നാണ് തല്‍ക്കാലം ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഇത് ഗുരുതരമായ രീതിയിലേക്ക് മാറിയാല്‍ അത് ആരോഗ്യ മേഖലയ്ക്ക് താങ്ങാനാവാതെ വന്നേക്കും. പ്രത്യേകിച്ച് രണ്ടാം തരംഗം അതിരൂക്ഷമായി ബാധിച്ചിരിക്കുന്ന സാഹചര്യത്തില്‍. മുംബൈയില്‍ 33കാരനായ യുവാവിനാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് ദുബായ് വഴിയാണ് ഇയാള്‍ മഹാരാഷ്ട്രയിലെത്തിയത്. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് ഒമൈക്രോണ്‍ സാന്നിധ്യം കണ്ടെത്തിയത്.

ദക്ഷിണാഫ്രിക്കയില്‍ നിന്ന് മഹാരാഷ്ട്രയിലെത്തിയ വ്യക്തി വാക്‌സിനെടുത്തിട്ടില്ല. ഒരു ഡോസ് പോലും എടുക്കാത്തയാളാണിത്. ഇയാള്‍ മുംബൈയില്‍ വിമാനമിറങ്ങിയ സമയത്ത് തന്നെ ചെറിയ പനിയുണ്ടായിരുന്നു. എന്നാല്‍ മറ്റ് ലക്ഷണങ്ങളൊന്നും ഇ യാളില്‍ കണ്ടെത്തിയിട്ടില്ല. കല്യാണ്‍-ദോംബിവലി കൊവിഡ് കെയര്‍ സെന്ററിലാണ് ഇയാള്‍ ചികിത്സിക്കുന്നത്. ഇയാളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയത് 12 പേരാണ്. ഇവര്‍ ഹൈ റിസ്‌ക് കോണ്‍ടാക്ടുകളാണ്. 23 പേര്‍ ലോ റിസ്‌ക് കോണ്‍ടാക്ടുകളായും ഉണ്ട്. ഇവരെയെല്ലാം ട്രേസ് ചെയ്ത് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ പരിശോധനാ ഫലമെല്ലാം നെഗറ്റീവാണ്.
വിമാനത്തില്‍ സഹയാത്രികരായിരുന്ന 25 പേരുടെ പരിശോധനയും നടത്തി. അതും നെഗറ്റീവാണ്. ദില്ലി-മുംബൈ വിമാനത്താവളത്തിലാണ് ഇയാള്‍ എത്തിയത്. സമ്പര്‍ക്കം പുലര്‍ത്തിയ കൂടുതല്‍ പേരെ കണ്ടെത്താനുള്ള ശ്രമം നടക്കുന്നുണ്ട്. സാമ്പിയയില്‍ നിന്നെത്തിയ അറുപതുകാരനില്‍ ഒമൈക്രോണ്‍ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ പറഞ്ഞു. സാമ്പിയയില്‍ നിന്നെത്തിയയാള്‍ക്ക് പോസിറ്റീവാണ്. എന്നാല്‍ ഇയാള്‍ക്ക് ഡെല്‍റ്റ് വേരിന്റയാണ് സ്ഥിരീകരിച്ചത്. അതേസമയം മുംബൈയില്‍ പുതിയ കേസുകള്‍ പടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയിലാണ്. കര്‍ശനമായി കൊവിഡ് മാനദണ്ഡങ്ങള്‍ മാറ്റണമെന്ന് നിര്‍ദേശമുണ്ട്.
സിംബാബ്‌വെയിലെ ടാന്‍സാനിയയില്‍ നിന്ന് വ്യക്തിക്കായിരുന്നു നേരത്തെ ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഇത് ഗുജറാത്തിലെ ജാംഗനറിലായിരുന്നു. രാജ്യത്തെ തന്നെ മൂന്നാമത്തെ കേസായിരുന്നു ഇത്. അതിന് മുമ്പുള്ള രണ്ട് കേസുകളും കര്‍ണാടകത്തില്‍ നിന്നായിരുന്നു. ഇതിലൊരാള്‍ ഡോക്ടറായിരുന്നു. ഇയാള്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച വ്യക്തിയാണ്. പനിയും ശരീരവേദനയുമാണ് ഇയാള്‍ക്കുണ്ടായിരുന്ന രോഗലക്ഷണങ്ങള്‍. മറ്റൊരാള്‍ ദക്ഷിണാഫ്രിക്കന്‍ പൗരനാണ്. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായിട്ടാണ് ഇയാള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് ബെംഗളൂരുവിലെത്തിയത്. ഇന്ത്യയില്‍ ടെസ്റ്റിംഗും നിരീക്ഷണവും ഒമൈക്രോണിനെ തുടര്‍ന്ന് വര്‍ധിച്ചിരിക്കുകയാണ്.
എല്ലാ അന്താരാഷ്ട്ര യാത്രക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ഒമൈക്രോണ്‍ എത്രത്തോളം വ്യാപന ശേഷിയുള്ളതാണെന്ന് കണ്ടെത്താന്‍ ആഴ്ച്ചകളെടുക്കുമെന്നാണ് ലോകാരോഗ്യസംഘടന പറഞ്ഞിരിക്കുന്നത്. വാക്‌സിന്‍ പ്രതിരോധത്തെ അത് മറികടക്കുമെന്ന കാര്യവും കണ്ടെത്താന് സമയമെടുക്കും. ലോകത്ത് വാക്‌സിനേഷന്‍ വേഗത്തിലാവുകയും, രോഗമുക്തി സാധ്യമാവുകയും ചെയ്യുന്നത് ഇനിയും വൈകുമെന്നാണ് സൂചന. എന്നാല്‍ ഇന്ത്യയില്‍ ഒമൈക്രോണ്‍ അത്രത്തോളം ഭീഷണിയാവില്ലെന്നാണ് ആരോഗ്യ മന്ത്രാലയം പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ വാക്‌സിനേഷന്‍ വളരെ കൂടുതലാണെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു. 944 മില്യണ്‍ പേരില്‍ പകുതി പേരും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരാണ്.
ഇതുവരെ 3839 യാത്രക്കാരാണ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് മുംബൈ വിമാനത്താവളത്തിലെത്തിയത്. ഇവരെല്ലാം ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയരായതാണ്. ഡിസംബര്‍ ഒന്ന് മുതല്‍ എട്ട് യാത്രക്കാര്‍ക്കാണ് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ ജെനോം സ്വീക്വന്‍സിംഗിനായി അയച്ചിരിക്കുകാണ്. എല്ലാഎന്താരാഷ്ട്ര യാത്രികരെയും നിരീക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം ജനങ്ങള്‍ ഭയപ്പെടേണ്ടെന്നും, എന്നാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ എല്ലാവരും പാലിക്കണമെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. വാക്‌സിനേഷന്റെ വേഗം കൂട്ടാന്‍ കേന്ദ്ര സര്‍ക്കാരും തീരുമാനിച്ചിട്ടുണ്ട്. ഒരു ഡോസ് എടുത്തവര്‍ വേഗത്തില്‍ രണ്ടാം ഡോസ് എടുക്കണമെന്നും നിര്‍ദേശമുണ്ട്.












Click it and Unblock the Notifications