Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമൈക്രോണ്‍ ഭീഷണി ഉയർത്തുന്നു: ഫെബ്രുവരിയില്‍ മൂന്നാം തരംഗം ഉണ്ടായേക്കാമെന്ന് വിദഗ്ധർ

ദില്ലി: കോവിഡിന്റെ വകഭേദമായ ഒമൈക്രോണ്‍ വകഭേദം ഉയർത്തുന്ന ഭീഷണിക്കൊപ്പം ഇന്ത്യയില്‍ മൂന്നാം തരംഗ ആശങ്കകളും ശക്തമാവുന്നു. നിലവിലെ സാഹചര്യത്തില്‍ അടുത്തവർഷം ഫെബ്രുവരിയോടെ തന്നെ മൂന്നാം തരംഗം അതിന്റെ ഏറ്റവും ഉയർന്ന നിലയില്‍ എത്തുമെന്നുമാണ് കോവിഡിന് സ്ഥിരവിവര കണക്കുകള്‍ വിലയിരുത്തുന്ന ഐഐടി ശാസ്ത്രജ്ഞൻ മനീന്ദ്ര അഗർവാൾ വ്യക്തമാക്കുന്നത്.

ഫെബ്രുവരിയില്‍ രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ ഒരു ലക്ഷം മുതല്‍ ഒന്നൈകാല്‍ ലക്ഷം വരെയായി ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

ഈ കണക്കുകളില്‍ പുതിയ വകഭേദമായ ഒമൈക്രോൺ വേരിയന്റ് ഫാക്‌ടർ

ഈ കണക്കുകളില്‍ പുതിയ വകഭേദമായ ഒമൈക്രോൺ വേരിയന്റ് ഫാക്‌ടർ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മനീന്ദ്ര അഗർവാൾ പറയുന്നു. "പുതിയ വേരിയന്റിനൊപ്പം, ഫെബ്രുവരിയോടെ രാജ്യത്ത് മൂന്നാം തരംഗം ഉണ്ടാവുമെന്നാണ് ഞങ്ങളുടെ നിലവിലെ പ്രവചനം, പക്ഷേ അത് രണ്ടാം തരംഗത്തേക്കാൾ നേരിയതായിരിക്കും. ഡെൽറ്റ വേരിയന്റിൽ കാണുന്നതുപോലെയല്ല ഒമിക്‌റോണിന്റെ കാഠിന്യമെന്നാണ് ഇതുവരെ നമ്മൾ കണ്ടത്,"- അഗർവാൾ പിടിഐയോട് പറഞ്ഞു.

മകളുടെ ചിത്രം ആദ്യമായി പുറത്ത് വിട്ട് നടി ഭാമ: ഗൗരിക്കുട്ടിയെ ഏറ്റെടുത്ത് ആരാധകർ

ദക്ഷിണാഫ്രിക്കയിൽ ഈ വേരിയന്റിന്റെ നിരവധി കേസുകൾ

എന്നിരുന്നാലും, ദക്ഷിണാഫ്രിക്കയിൽ ഈ വേരിയന്റിന്റെ നിരവധി കേസുകൾ രേഖപ്പെടുത്തിയ സാഹചര്യത്തില്‍ കണക്കുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. നിലവിൽ ദക്ഷിണാഫ്രിക്കയിൽ ആശുപത്രിയിൽ ചികിത്സ തേടേണ്ടി വരുന്നവരുടെ കാര്യത്തില്‍ വർദ്ധനവ് ഉണ്ടായിട്ടില്ലെന്നും അഗർവാൾ കൂട്ടിച്ചേർത്തു.

വൈറസ്, ആശുപത്രിവാസം എന്നിവയെക്കുറിച്ചുള്ള കണക്കുകള്‍

വൈറസ്, ആശുപത്രിവാസം എന്നിവയെക്കുറിച്ചുള്ള കണക്കുകള്‍ കൂടുതൽ വ്യക്തമായ ചിത്രം ലഭിക്കാൻ സഹായിക്കും. "പുതിയ വേരിയന്റ് ഉയർന്ന വ്യാപന ശേഷി കാണിച്ചിട്ടുണ്ടെന്ന് തോന്നുന്നു, എന്നാല്‍ അതിന്റെ രോ തീവ്രത ഡെൽറ്റ വേരിയന്റിൽ കാണുന്നത് പോലെയല്ല," അഗർവാൾ പറഞ്ഞു. രാത്രി കർഫ്യൂ, ജനത്തിരക്ക് നിയന്ത്രിക്കല്‍ തുടങ്ങിയ മുന്നൊരുക്കങ്ങളിലൂടെ ഇതിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഡെൽറ്റയേക്കാൾ കൂടുതൽ വ്യാപന ശേഷിയുള്ള ഒരു പുതിയ വേരിയന്റ്

ഡെൽറ്റയേക്കാൾ കൂടുതൽ വ്യാപന ശേഷിയുള്ള ഒരു പുതിയ വേരിയന്റ് ഉയർന്നുവന്നാൽ കൊറോണ വൈറസിന്റെ മൂന്നാം തരംഗം ഒക്ടോബറോടെയായിരിക്കും രാജ്യത്തെ ബാധിക്കുകയെന്നായിരുന്നു ഡിപ്പാർട്ട്‌മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി (ഡിഎസ്‌ടി) പിന്തുണയോടെ പ്രവർത്തിക്കുന്ന സൂത്ര-മോഡൽ നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഒക്ടോബർ വരെ പുതിയ വേരിയന്റുകള്‍ കണ്ടെത്താത സാഹചര്യത്തില്‍ മൂന്നാം തരംഗം ഇതുവരെ ഉണ്ടായിരുന്നില്ല.

ലോകാരോഗ്യ സംഘടന (WHO) ദക്ഷിണാഫ്രിക്കയിലും

നവംബർ 26 നാണ്, ലോകാരോഗ്യ സംഘടന (WHO) ദക്ഷിണാഫ്രിക്കയിലും മറ്റ് ചില രാജ്യങ്ങളിലും കണ്ടെത്തിയ COVID-19 വൈറസ് വേരിയന്റിന് ഒമിക്രോണ്‍ (Omicron) എന്ന പേരിടുന്നത്. ലോകാരോഗ്യ സംഘടന ഒമിക്‌റോൺ വേരിയന്റിനെ 'വേരിയന്റ് ഓഫ് കൺസൺ' ആയി തരംതിരിച്ചിട്ടുണ്ട്. വൈറസിലെ ജനിതകമാറ്റം കാരണം ഇതിന് ചില പ്രത്യേക സ്വഭാവസവിശേഷതകൾ ഉണ്ടാകാനുള്ള സാധ്യതയും വിദഗ്ധർ പ്രകടിപ്പിച്ചിട്ടുണ്ട്.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ നല്‍കിയ

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ നല്‍കിയ 79,39,038 ഡോസുള്‍പ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 128.76 കോടി (1,28,76,10,590) പിന്നിട്ടു. 1,34,23,668 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,004 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,40,79,612 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.36 % ആണ്.

തുടര്‍ച്ചയായ 163-ാം ദിവസവും 50,000 ത്തില്‍ താഴെയാണ് പുതിയ

തുടര്‍ച്ചയായ 163-ാം ദിവസവും 50,000 ത്തില്‍ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണപ്രദേശങ്ങളുടെയും നിരന്തരവും കൂട്ടായതുമായ പ്രയത്നങ്ങളുടെ ഫലമാണിതെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 6,822 പേര്‍ക്കാണ്. നിലവില്‍ 95,014 പേരാണ് ചികിത്സയിലുള്ളത്. 554 ദിവസത്തിനിടെ ഏറ്റവും കുറവ്. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.27 ശതമാനമാണ്.

കാവ്യയെ കൊണ്ടുവന്നില്ലേ ദിലീപേട്ടാ..: യുഎഇയില്‍ എത്തിയ ദിലീപീന് ഗംഭീര സ്വീകരണം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+