Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമിക്രോണ്‍ വകഭേദം; നേരിടാന്‍ സംസ്ഥാനങ്ങള്‍ തയ്യാറെടുക്കണമെന്ന് കേന്ദ്രം, ജാഗ്രതാ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് 19ന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ രാജ്യങ്ങളിലേക്ക് വേഗത്തില്‍ പടരുന്ന സാഹചര്യത്തില്‍ ജാഗ്രത കടുപ്പിച്ച് കേന്ദ്രം. കഴിഞഅഞ ദിവസം കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ന്റെ നേതൃത്വത്തില്‍ നടത്തിയ അവലോകന യോഗത്തിലാണ് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. കോവിഡ് കോസുകള്‍ തിരിച്ചറിയുന്നതിനും പരിശോധന നടത്തുന്നതിനുമായി കൈകാര്യം ചെയ്യുന്നതിനുമായി പരിശോധനകള്‍ വേഗത്തിലാക്കണമെന്ന് അദ്ദേഹം യോഗത്തില്‍ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഓമിക്രോണ്‍ വകഭേദം ആര്‍ടിപിസിആര്‍, ദ്രുത പരിശോധന തുടങ്ങിയ ഘട്ടങ്ങളില്‍ കണ്ടുപിടിക്കാന്‍ സാധിക്കുമോ എന്ന ആശങ്ക സംസ്ഥാനങ്ങല്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ടെസ്റ്റുകളെ മറികടക്കാന്‍ ഒമിക്രോണിന് സാധിക്കില്ലെന്നാണ് ആരോഗ്യ മന്ത്രാലയെ വ്യക്തമാക്കിയത്.

മതിയായ അടിസ്ഥാന സൗകര്യങ്ങളും സര്‍ക്കാരിന്റെ മേല്‍മോട്ടത്തില്‍ ഐസൊലേഷനും ഏര്‍പ്പാടാക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. അപകടകരമായ അന്താരാഷ്ട്ര രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക് കര്‍ശന പരിശോധന നടത്തണമെന്നും. പോസിറ്റീവായ എല്ലാ സാമ്പിളുകളും പരിശോധനക്കായി ജോനോം ലാബിലേക്ക് അയക്കണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു. കൂടാതെ പോസിറ്റീവായവരുടെ 14 ദിവസത്തെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

co

ഓരോ ജില്ലയിലും ആര്‍ടിപിസിആര്‍ പരിശോധനകള്‍ കര്‍ശനമായി നടപ്പാക്കാനും മതിയായ സ്ഥിതിവിവരകണക്കുകള്‍ ഉറപ്പാക്കാനും സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. സമീപകാലത്ത് കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ നിരീക്ഷമം ശക്തമാക്കാണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. അപകകടകരമായ രാജ്യങ്ങളില്‍ നിന്നെത്തിയ യാത്രക്കാരുടെ വീടുകളിലും നിരീക്ഷണം ശക്തമാക്കണമെന്നും എട്ടാം ദിവസത്തെ പരിശോധനക്ക് ശേഷവും കോവിഡ് നെഗറ്റീവ് ആയവരുടെ അവസ്ഥയും ഭരണകൂടം വിലയിരുത്തണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

ആരോഗ്യ മേഖലയില്‍ തയ്യാറെടുപ്പുകള്‍ നടത്താനും നിര്‍ദ്ദേശം നല്‍കി, ഐസിയു, ഓക്‌സിജന്‍ തുടങ്ങിയവയുടെ ലഭ്യത ഉറപ്പ് വരുത്തണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. പോസിറഅറീവ് ആയ യാത്രക്കാരുടെ ലിസ്റ്റുകളുടെ ഏകോപനത്തിനായി വിമാനത്താവളത്തിലെ അധികൃതരുമായും എയര്‍ സുവിധാ പോര്‍ട്ടലുമായും സംസ്ഥാനങ്ങള്‍ ബന്ധപ്പെടുകയും, അന്താരാഷ്ട്ര യാത്രക്കാരുടെ വിവരങ്ങളുള്‍പ്പെടെ ഏകോപിപ്പിച്ച് ഫലപ്രദമായ നിരീക്ഷണത്തിനായി അവര്‍ക്ക് പിന്തുണ ശക്തമാക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Recommended Video

cmsvideo
    മനുഷ്യന് ഭീഷണിയായി ഒമിക്രോൺ യൂറോപ്പിലും യുഎസ്സിലും കൊവിഡ് തരംഗം

    ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരുന്ന അന്താരാഷ്ട്ര യാത്രകാര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സുഗമമായി നടപ്പാക്കുന്നത് ഉറപ്പാക്കാന്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍, വിമാനത്താവളത്തിലെ ആരോഗ്യ ഉദ്യോഗസ്ഥര്‍, പൊതുജനാരോഗ്യ ഉദ്യോഗസ്ഥര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ തയ്യാറാകണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+