കുട്ടിയുടുപ്പുകള്‍ പീഡനം ക്ഷണിച്ചുവരുത്തുന്നു; ബുര്‍ഖയാണ് നല്ലതെന്ന് ഓംജി മഹാരാജ്

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: സ്ത്രീകളുടെ വസ്ത്രധാരണത്തിനെതിരെ വിവാദ പരാമര്‍ശവുമായി ഹിന്ദുമഹാസഭാ പ്രസിഡന്റ് സ്വാമി ഓംജി മഹാരാജ്. കുട്ടിയുടുപ്പുകള്‍ പീഡനക്കാരെ ക്ഷണിച്ചുവരുത്തുകയാണെന്ന് ഓംജി പറയുന്നു. ശരീരഭാഗങ്ങളെല്ലാം മറയ്ക്കുന്ന വസ്ത്രങ്ങള്‍ ധരിക്കണം. ഇക്കാര്യത്തില്‍ ബുര്‍ഖയാണ് നല്ലതെന്നും ഇയാള്‍ അഭിപ്രായം പ്രകടിപ്പിച്ചു.

സ്ത്രീകള്‍ പീഡനക്കാരെ ക്ഷണിച്ചുവരുത്തുകയാണ്. അവരുടെ വസ്ത്രധാരണമാണ് പ്രധാന പ്രശ്‌നം. കുട്ടിയുടുപ്പുകള്‍ ലൈംഗിക രോഗികളെ ആകര്‍ഷിക്കും. ബുര്‍ഖയാണ് നല്ലത്. സ്ത്രീകള്‍ ശരീരഭാഗം വെളിയില്‍ കാണാത്തവിധം വസ്ത്രം ധരിക്കണം. അല്ലാത്തപക്ഷം ആക്രമണമുണ്ടാകുമെന്നും ഓംജി വിശദീകരിച്ചു.

omji-maharaj

ബെംഗളുരുവില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ രാജ്യമെങ്ങും പ്രതിഷേധത്തിനിടയാക്കുന്ന സന്ദര്‍ഭത്തിലാണ് വിവാദ പരാമര്‍ശവുമായി ഓംജി രംഗത്തെത്തിയിരിക്കുന്നത്. പുതുവര്‍ഷാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ വഴിയരികില്‍ കാത്തുനിന്ന യുവാക്കള്‍ കയറിപ്പിടിച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ നാലുപേര്‍ അറസ്റ്റിലാവുകയും ചെയ്തു.

സ്ത്രീകള്‍ക്കെതിരെ ഞെട്ടിക്കുന്ന രീതിയില്‍ പീഡനം വര്‍ധിക്കുന്നതിനെതിരെ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിച്ചിരുന്നു. ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് സ്വതന്ത്രമായി നടക്കാനുള്ള സുരക്ഷിതത്വം നഷ്ടപ്പെടുകയാണെന്ന് പലരും പ്രതികരിച്ചു. ഇത്തരമൊരു അവസരത്തിലാണ് ഓംജി മഹാരാജിന്റെ വ്യത്യസ്ത രീതിയിലുള്ള അഭിപ്രായ പ്രകടനം.

English summary
Omji Maharaj says women are sensual beings, will attract sexual predators if not fully covered
Please Wait while comments are loading...