താലികെട്ടിക്കഴിഞ്ഞ ഉടന്‍ പ്രണയിച്ചപെണ്ണ് ഇങ്ങനൊരു പണികൊടുക്കുമെന്ന് കരുതിയില്ല! എല്ലാം തകര്‍ന്നു
ഫേസ്ബുക്കിലൂടെ എന്നും സംസാരിച്ചു. ഇവർ നല്ല സൗഹൃദത്തിലായി. സൗഹൃദം പ്രണയമായി മാറുകയും വിവാഹം കഴിക്കാൻ തീരുമാനിക്കുകയുമായിരുന്നു.

ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായിരിക്കും വിവാഹം ദിവസം. വധുവായാലും വരനായാലും ഒരുപാട് സ്വപ്നങ്ങളോടെയായിരിക്കും വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. എന്നാല്‍ ഒറ്റ ദിവസം കൊണ്ട് അത് തകര്‍ന്നാലോ.
അതെ ഇനി പറയാന്‍ പോകുന്നത് ഒരാഴ്ച കൊണ്ട് വിവാഹ ജീവിതം തകര്‍ന്നുപോയ ഒരു യുവാവിനെക്കുറിച്ചാണ്. ഈ മാസം മൂന്നാം തീയതിയായിരുന്നു ഇയാളുടെ വിവാഹം. എന്നാല്‍ എട്ടിന്റെ പണിയാണ് വധു കൊടുത്തത്. സംഭവത്തെക്കുറിച്ച് വിശദമായി അറിയാം..

ഫേസ്ബുക്കിലൂടെ പ്രണം..പിന്നെ വിവാഹം..
ലൈവ് ഹിന്ദുസ്ഥാൻ റിപ്പോർട്ട് അനുസരിച്ച്, മെയിൻപുരി ജില്ലയിലെ അഗാഡിയ ഗ്രാമവാസിയായ വരൻ മനോജ്, മൗ ജില്ലയിലെ പിദ്‌വാൾ ഗ്രാമത്തിലെ പൂജയുമായി ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ചിരുന്നു. ഫേസ്ബുക്കിലൂടെ എന്നും സംസാരിച്ചു. ഇവർ നല്ല സൗഹൃദത്തിലായി സൗഹൃദം പ്രണയമായി മാറുകയും വിവാഹം കഴിക്കാൻ തീരുമാനിക്കുകയുമായിരുന്നു.

മാർച്ച് 3 ന് വിവാഹം...
മാർച്ച് മൂന്നിന് (വെള്ളിയാഴ്ച) ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നു. വിവാഹത്തിന് നിശ്ചയിച്ച തീയതിയിലാണ് മനോജും കുടുംബാംഗങ്ങളും എത്തിയത്. ഒരു ക്ഷേത്രത്തിൽ വിവാഹ ചടങ്ങുകൾ പൂർത്തിയായി. വരന്റെ പക്ഷം വധുവിന് വിവാഹത്തിൽ ആഭരണങ്ങളും വസ്ത്രങ്ങളും നൽകിയിരുന്നു. വിചടങ്ങുകൾക്ക് ശേഷം മനോജും വധുവും അയാളുടെ വീട്ടിലേക്ക് പോയി.

യാത്രയ്ക്കിടെ..
എന്നാൽ , അവരുടെ യാത്രാമധ്യേ, പൂജയസഹോദരൻ വന്ന് അസംഗഡ് ജില്ലയിലെ ജിയാൻപൂർ പട്ടണത്തിലെ ദാക് ബംഗ്ലാവിന് സമീപം വഴിയിൽ അവരുടെ വാഹനം നിർത്തി. പൂജയോട് അയാളുടെ കൂടെ ചെല്ലാൻ പറഞ്ഞു. ഇതേത്തുടർന്ന് വധു സഹോദരനൊപ്പം പോയി, വരൻ കാറിൽ അവളെ കാത്തുനിന്നു. എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും ഇരുവരും തിരിച്ചെത്തിയില്ല, തങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാലോ എന്ന ആശങ്കയിൽ വരന്റെ വീട്ടുകാർ വധുവിനെ വിളിക്കാൻ ശ്രമിച്ചു. എന്നാൽ, അവളുടെ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ അവർക്ക് അവളെ ബന്ധപ്പെടാൻ കഴിഞ്ഞില്ല.

ആഭരണങ്ങൾ...
ആഭരണങ്ങളും സമ്മാനങ്ങളുമെല്ലാമായാണ് വധു പോയതെന്നറിഞ്ഞതോടെ തങ്ങൾ വഞ്ചിക്കപ്പെട്ടതായി വരന്റെ വീട്ടുകാർക്ക് പിന്നീട് മനസ്സിലായി. അതിനിടെ, വധുവിനും കുടുംബത്തിനുമെതിരെ വരന്റെ സഹോദരി ജിയാൻപൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. വഞ്ചനാക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്ത പോലീസ് പ്രതികളായ വധുവിനും കൂട്ടാളികൾക്കും വേണ്ടി തിരച്ചിൽ നടത്തിവരികയാണ്.

പാനിയം കൊടുത്തും ലഹരി കൊടുത്തും..
ഇതാദ്യമായല്ല ഇത്തരത്തിലുള്ള തട്ടിപ്പ് നടക്കുന്നത്. നേരത്തെ ഇതുപോലെ വിവാഹം കഴിഞ്ഞ വീട്ടിലേക്ക് പോവുകയായിരുന്നു വരനും കുടുംബവും ചതിക്കപ്പെട്ടിരുന്നു. വധുവുമായി പോകുംവഴിയായിരുന്നു സംഭവം. യുവതിയും ഇവരുടെ സുഹൃത്തുക്കളും ചേർന്നായിരുന്നു പറ്റിച്ചത്. വരനും ബന്ധുക്കൾക്കും ലഹരി കലർന്ന പാനീയം കൊടുത്ത് മയക്കി. സ്വർണവും പണവും കൊണ്ട് പോലുകയായിരുന്നു. ഇതുപോലെ കല്യാണം കഴിഞ്ഞതിന്റെ അടുത്ത ദിവസം വരനും വീട്ടുകാർക്കും ലഹരി കലർന്ന ഹൽവ നൽകി ഹോധരഹിതരാക്കി സ്വർണവും പണവും കൊണ്ട് വധു കടന്നുകളഞ്ഞിരുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ?












Click it and Unblock the Notifications