കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍ ഇന്ത്യയ്ക്ക് ഭീഷണി ഫോണ്‍ കോള്‍, ഒരാള്‍ അറസ്റ്റില്‍

Google Oneindia Malayalam News

കൊല്‍ക്കത്ത: എയര്‍ ഇന്ത്യയുടെ ഓഫീസിലേക്ക് ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ ഒരാളെ പ്രത്യേക ദൗത്യ സേന അറസ്റ്റ് ചെയ്തു. നോര്‍ത്ത് 24 പര്‍ഗാനാസിലെ പ്രശാന്ത ബിശ്വാസ് എന്ന 35 കാരനാണ് കൊല്‍ക്കത്ത പോലീസിന്റെ പിടിയിലായത്. എയര്‍ ഇന്ത്യയുടെ കൊല്‍ക്കത്ത ഓഫീസിലേക്ക് വിളിച്ച് ശനിയാഴ്ചയാണ് ഇയാള്‍ ഭീഷണി മുഴക്കിയത്.

എയര്‍ ഇന്ത്യയുടെ ഓഫീസിലേക്ക് ഭീഷണി സന്ദേശം വന്നത് കണക്കിലെടുത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ഏത് നമ്പറില്‍ നിന്നാണ് സന്ദേശം വന്നതെന്ന് കണ്ടുപിടിക്കാനായി പോലീസ് പ്രത്യേക ദൗത്യ സേനയെ നിയോഗിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രശാന്ത ബിശ്വാസ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ് എന്ന് കൊല്‍ക്കത്ത പോലീസ് അറിയിച്ചു.

air-india

എയര്‍ ഇന്ത്യ വിമാനം ഹൈജാക്ക് ചെയ്യുമെന്നായിരുന്നു അജ്ഞാതന്റെ ഭീഷണി. സന്ദേശത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്ര ബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. സാധാരണ സ്‌കാനിംഗിന് പുറമേ യാത്രക്കാരുടെ ബാഗുകളും മറ്റും സുരക്ഷാ ഓഫീസര്‍മാര്‍ തുറന്നു പരിശോധിച്ചു. ഡോഗ് സ്‌ക്വാഡും രംഗത്തെത്തിയിരുന്നു.

വിമാനത്താവളത്തിലെ ടാക്‌സി സ്റ്റാന്‍ഡിലും പരിസര പ്രദേശങ്ങളിലും പോലീസ് സെക്യൂരിറ്റി ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട് എന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. ശനിയാഴ്ച വൈകുന്നേരം 5.40 ഓടെയാണ് എയര്‍ ഇന്ത്യ ഓഫീസില്‍ ഭീഷണി സന്ദേശം എത്തിയത്. കൊല്‍ക്കത്തയിലെ ബുക്കിംഗ് ഓഫിസിലേക്കാണ് ഫോണ്‍ കോള്‍ വന്നത്. ബൗബസാര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.

English summary
One person was today arrested by the Special Task Force (STF) of Kolkata Police from Bongaon area in North 24 Parganas district for allegedly making a threat call to the city office of Air India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X