Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമൈക്രോണ്‍; കര്‍ണാടകയിലെ രണ്ട് പേരിലൊരാള്‍ ആരോഗ്യപ്രവര്‍ത്തകന്‍; രണ്ട്ഡോസ് വാക്‌സിന്‍സ്വീകരിച്ചവര്‍

ബംഗളൂരു: കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ ഒമൈക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രണ്ടു പേരില്‍ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകനാണെന്ന് അധികൃതര്‍ അറിയിച്ചു. ഇദ്ദേഹം എവിടെയും യാത്ര ചെയ്തിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. നവംബര്‍ 22നാണ് അദ്ദേഹത്തെ കോവിഡ് ടെസ്റ്റിന് വിധേയമാക്കി അദ്ദേഹത്തിന്റെ സാമ്പിള്‍സ് പരിശോധനക്കായി എടുത്തിരുന്നത്.

നവംബര്‍ 21 ന് ശകതമായ പനിയും ശരീര വേദനയെ തുടര്‍ന്ന് നവംബര്‍ 22ന് ആശുപത്രിയില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തുകയായിരുന്നു. നാല് മണിയോടുകൂടി അദ്ദേഹത്തിന്റെ റിസല്‍ട്ട് പോസിറ്റീവാണെന്ന് അറിയിപ്പ് പുറത്ത് വരികയായിരുന്നു. പിന്നീട് അവരുടെ സാമ്പിളുകള്‍ ജെനോം പരിശോധനക്ക് അയക്കുകയായിരുന്നു.

1

നവംബര്‍ 22 മുതല്‍ 24 വരെ അദ്ദേഹം വീട്ടില്‍ സ്വയം നിരീക്ഷണത്തിലായിരുന്നുവെന്നും തുടര്‍ന്ന് 25ന് ആശുപത്രിയില്‍ അഡ്മിറ്റ് ആവുകയുമായിരുന്നുവെന്ന് ബൃഹത് ബംഗളുരു മഹാ നഗര പാലികെ (ബിബിഎംപി) അധികൃതര്‍ വ്യക്തമാക്കി. മൂന്ന് ദിവസത്തെ ചികിത്സക്ക് ശേഷം നവംബര്‍ 27ന് അദ്ദേഹം ഡിസ്ചാര്‍ജ് ആവുകയായിരുന്നു. അദ്ദേഹത്തിന്‍ സമ്പര്‍ക്കപ്പട്ടിക പ്രകാരം 13 പേര്‍ പ്രൈമറി കോണ്ടാക്ടും, 205 പേര്‍ സെക്കന്റി കോണ്ടാക്ടിലും ഉള്‍പ്പെട്ടിട്ടുള്ളതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. അതില്‍ പ്രൈമിറി കോണ്ടാക്ടിലെ 3 പേര്‍ക്കും ക്കെന്റി കോണ്ടാക്ടിലെ 2 പേര്‍ക്കും കോവിഡ് പോസിറ്റീവ് ആയതായി അധികൃതര്‍ അറിയിച്ചു. എല്ലാവരും ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ബൃഹത് ബംഗളുരു മഹാ നഗര പാലികെയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

2

രണ്ടാമത്തെയാള്‍ 66 കാരന്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് വന്ന യാത്രക്കാരനാണെന്ന് അധികൃതര്‍ അറിയിച്ചു. സൗത്ത് ആഫ്രിക്കയില്‍ നിന്നും 20നാണ് അദ്ദേഹം കര്‍ണാടകയിലെത്തിയത്. അന്ന് അദ്ദേഹതത്തിന് കോവിഡ് നെഗറ്റീവ് ആയിരുന്നു. പിന്നീട് ബംഗളൂരു വിമാനത്താവളത്തിലെ പരിശോധനയിലാണ് അദ്ദഹത്തിന് ഒമൈക്രോണ്‍ വകഭേദം കണ്ടെത്തിയത്. നവംബര്‍ 20 മുതല്‍ അദ്ദേഹത്തിന്റെ റിസല്‍ട്ട് പുറത്ത് വന്നിരുന്നു. 22ന് അദ്ദേഹത്തിന്റെ സാമ്പിള്‍ ജെനോം പരിശോധനക്കായി അയച്ചിരുന്നു. 23ന് അദ്ദേഹം ഒരു സ്വാകര്യ ലാബില്‍ നടത്തിയ പരിശോധനയില്‍ റിസല്‍ട്ട് നെഗറ്റീവ് ആയിരുന്നു. ഇദ്ദേഹത്തിന് 24 പ്രൈമറി കോണ്ടാക്ടും 240 സെക്കന്റി റികോണ്ടാക്ടുമാണ് ഇദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാവരെയും കോവിഡ് പരിശോധനക്ക് വിധേയമാക്കിയിരുന്നുവെന്നും എല്ലാവരുടെയും ഫലം നെഗറ്റീവാണെന്നും അധികൃതര്‍ അറിയിച്ചു. അദ്ദേഹം ഇന്ത്യയില്‍ നിന്നും ദുബായിലേക്ക് യാത്രയും ചെയ്തു.

3

ഈ രണ്ട് കേസുകളും കര്‍ണാടകയില്‍ കണ്ടെത്തിയവയാണെന്നും അവ സ്വതന്ത്രമാണെന്നും അവര്‍ക്ക് മറ്റുള്ളവരുമായി ബന്ധമില്ലെന്നും അധികൃതര്‍ അറിയിച്ചു. ഇദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടികയിലുള്ള എല്ലാവരെയും പരിശോധനക്ക് വിധേയമാക്കിയെന്നും എല്ലാവരുടെയും റിസല്‍ട്ട് നെഗറ്റീവ് ആണെന്നും കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. രണ്ട് രോഗികള്‍ക്കും കോഗ ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും രണ്ട് പേരും കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചവരാണെന്നും അധികൃതര്‍ വ്യക്തമാക്കി. അവരുടെ പ്രൈമറി കോണ്ടാക്ട് ലിസ്‌റഅറിലുള്ളവര്‍ ഹോം ക്വാറന്റൈനിലല്ലെന്നും അവരെ നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

4

അതേസമയം ഒമൈക്രോണ്‍ വദഭേദത്തിനെതിരെ കോവാക്‌സിന്‍ ഫലപ്രദമാണെന്ന് ഐസിഎംആര്‍ അറിയിച്ചു. ഹിന്ദു ബിസിനസ് ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് പേര് വെളിപ്പെടുത്താത്ത ഐസിഎംആര്‍ ഉദ്യോഗസ്ഥന്‍, ഒമിക്രോണിനെതിരെ മറ്റ് വാക്‌സിനുകളേക്കാള്‍ കൊവാക്‌സിന്‍ ഫലപ്രദമായേക്കുമെന്ന് പറഞ്ഞത്. കോവിഡിന്റെ വ്യതിയാനം സംഭവിച്ച് മറ്റ് വകഭേദങ്ങള്‍ക്ക് കോവാക്‌സിന്‍ ഫലപ്രദമായതിനാല്‍ ഒമൈക്രോണിനും കോവാക്‌സിന്‍ ഫലപ്രദമായിരിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്.

5

കൂടുതല്‍ സാമ്പിളുകള്‍ പരിശോധിച്ചതിന് ശേഷം മാത്രമേ, വൈറസ് വകഭേദത്തിന്റെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്നും അദ്ദേഹം വ്യക്തമാക്കി. അത് പ്രതിരോധം തീര്‍ക്കുമെന്ന് നമുക്ക് കരുതാമെന്നും സാമ്പിള്‍ ലഭിച്ചാലുടന്‍ വാക്‌സിനുകളുടെ കഴിവ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ ടെസ്റ്റ് ചെയ്യുമെന്നും വുഹാനില്‍ കണ്ടെത്തിയ യഥാര്‍ത്ഥ കൊറോണ വൈറസിനെതിരെയുള്ള വാക്‌സിനാണ് വികസിപ്പിച്ചിട്ടുള്ളതെന്നും അതിനാല്‍ വ്യതിയാനം സംഭവിക്കുന്ന എല്ലാ വൈറസിനെയും ചെറുക്കാനാകുമെന്നും കൊവാക്‌സിന്‍ നിര്‍മ്മിച്ച കമ്പനി അധികൃതര്‍ പറഞ്ഞുവെന്നും റിപ്പോര്‍ട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+