ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തില്‍ ഉന്നതസമിതി യോഗം സെപ്റ്റംബര്‍ 23ന്
ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഉന്നത സമിതി യോഗം സെപ്റ്റംബര്‍ 23ന് ചേരും. കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച കമ്മിറ്റിയുടെ ആദ്യ യോഗമാണിത്. രാജ്യത്തെല്ലായിടത്തും ഒരേ സമയം തെരഞ്ഞെടുപ്പ് നടത്തുന്നതിന്റെ നയം പരിശോധിക്കാനാണ് ഈ സമിതി. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയിലാണ് യോഗം. എട്ടംഗ സമിതിയെയാണ് കേന്ദ്രം നേരത്തെ നയിമിച്ചത്.
അതേസമയം പ്രത്യേക ക്ഷണിതാവായി നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്വാളും യോഗത്തിന്റെ ഭാഗമാകും. ലോക്‌സഭാ-സംസ്ഥാന തെരഞ്ഞെടുപ്പുകള്‍, തദ്ദേശ തെരഞ്ഞെടുപ്പുകള്‍ എന്നിവ ഒരുമിച്ച് നടത്താനാവുമോ എന്ന സാധുതയാണ് പരിശോധിക്കുന്നത്.

പാനലില്‍ ആഭ്യന്തര അമിത് ഷാ,ഗുലാം നബി ആസാദ്, മുന്‍ ധനകാര്യ കമ്മീഷന്‍ ചെയര്‍മാന്‍ എന്‍കെ സിംഗ്, മുന്‍ ലോക്‌സഭാ സെക്രട്ടറി ജനറല്‍ സുഭാഷ് സി കശ്യപ്, മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ, മുന്‍ ചീഫ് വിജിലന്‍സ് കമ്മീഷണര്‍ സഞ്ജയ് കോത്താരി എന്നിവരാണ് അംഗങ്ങളായി ഉള്ളത്.
അതേസമയം സമിതി ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും, ശുപാര്‍ശകള്‍ സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നതിന് ഭരണഘടനയില്‍ ഭേദഗതികള്‍ ആവശ്യമെങ്കില്‍ സമിതി പരിശോധിച്ച് വിവരം നല്‍കും. സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമാണോ എന്നും സമിതി പരിശോധിക്കും. ആവശ്യമായ പരിഹാരങ്ങളും സമിതിയെ നിര്‍ദേശിച്ചേക്കും.












Click it and Unblock the Notifications