Get Updates
Get notified of breaking news, exclusive insights, and must-see stories!

കർഷക സമരത്തിന് ഒരു വർഷം; ഇന്ന് "നവംബർ 26"; രാജ്യം കണ്ട വലിയ സമരത്തിലേയ്ക്ക് ഒരു തിരിഞ്ഞ് നോട്ടം....

കർഷക സമരത്തിന് ഒരു വർഷം; ഇന്ന് "നവംബർ 26"; രാജ്യം കണ്ട വലിയ സമരത്തിലേയ്ക്ക് ഒരു തിരിഞ്ഞ് നോട്ടം....

ഡൽഹി: വിവാദമായ കാര്‍ഷിക നിയമങ്ങൾക്ക് എതിരെ രാജ്യത്തെ കര്‍ഷകർ സമരം തുടങ്ങിയിട്ട് ഇന്ന് ഒരു വര്‍ഷം. കഴിഞ്ഞ വര്‍ഷം നവംബര്‍ 26 - നായിരുന്നു കാർഷിക നിയമത്തിന് എതിരെ രാജ്യത്തിലെ കർഷകർ തെരുവുലേയ്ക്ക് ഇറങ്ങിയത്.

അവരുടെ അവകാശത്തിനായി....സംഭവ ബഹുലം എന്ന് വിശേഷിപ്പിക്കാം നീണ്ട ആ ഒരു വര്‍ഷത്തെ കര്‍ഷകരുടെ പോരാട്ടം.

1

2020 സെപ്തംബറിൽ കേന്ദ്ര സർക്കാർ പാർലമെന്റിൽ പാസാക്കിയ 3 നിയമങ്ങൾ ആണ് കാർഷിക നിയമങ്ങൾ. ഇതാണ് അവ; -

1;- കാർഷികോൽപ്പന്ന വ്യാപാര -- വാണിജ്യ നിയമം 2020 : - ഈ നിയമം പ്രകാരം കാർഷിക ഉൽപ്പന്നങ്ങൾ സംസ്ഥാനങ്ങൾക്ക് ഉളളിലും അന്തർ സംസ്ഥാനതലത്തിലും പരിധിയില്ലാതെ കടത്താം സാധിക്കും. കാർഷിക വിപണികൾക്ക്‌ പുറത്തു നിന്നും സംഭരണം നടത്താം. ഉൽപ്പന്നങ്ങൾ പരിധിയില്ലാതെ സംഭരിക്കാം. കാർഷിക ഉൽപ്പന്നങ്ങൾ ഇ -- വിപണി വഴി സംഭരിക്കുകയും കൈമാറ്റം നടത്തുകയും ചെയ്യാം. കമ്പനികൾക്കും പാർട്‌ണർഷിപ്‌ സ്ഥാപനങ്ങൾക്കും സംഭരണം നടത്താം. സംഭരണം നടത്തുന്നവരിൽ നിന്നും വ്യാപാരികളിൽ നിന്നും സംസ്ഥാനങ്ങൾ ഫീസ്‌ ഈടാക്കരുത്‌. - ഇതാണ് കാർഷിക നിയമത്തിലെ ഒന്നാം നിയമം സൂചിപ്പിക്കുന്നത്. ഈ നിയമ പ്രകാരം കാർഷിക വിളകൾ വിൽക്കാനുള്ള ചന്തകൾക്ക് പുറമെ, നിലവിലുള്ള സംവിധാനത്തിന് ഭീഷണി ഇല്ലാതെ തന്നെ വിളകൾ വിൽക്കാൻ സ്വാതന്ത്ര്യം ലഭിക്കും.

2

2:- കർഷക ശാക്തീകരണ, സംരക്ഷണ നിയമം 2020 : - കൃഷി ഇറക്കുന്നതിന് മുമ്പേ കർഷകർക്കും സംഭരണം നടത്താൻ ഉദ്ദേശിക്കുന്നവർക്കും തമ്മിൽ പരസ്പരം കരാർ ഉണ്ടാക്കാം. അഞ്ച് വർഷം വരെ കാലാവധി ഉളള കരാറിലെത്താം. കരാറിൽ വില നിശ്ചയിച്ച്‌ വ്യവസ്ഥ ചെയ്യാൻ സാധിക്കും. ഇതിൽ ഉണ്ടാകുന്ന തർക്കങ്ങൾക്ക്‌ സബ് ഡിവിഷൻ മജിസ്ട്രേട്ട്‌ തലത്തിൽ സംവിധാനം ഉണ്ടാകും. പിന്നീട്‌ ജില്ലാ മജിസ്‌ട്രേട്ടിന്‌ അപ്പീൽ നൽകാം. ഇതാണ് രണ്ടാം നിയമം വ്യക്തമാക്കുന്നത്.

3

3:- അവശ്യ വസ്‌തു നിയമ ഭേദഗതി നിയമം 2020 : - ഭക്ഷ്യ വസ്‌തുക്കൾ, വളം, പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നിവ സ്വകാര്യ വ്യക്തികൾ പരിധി ഇല്ലാതെ സംഭരിക്കുന്നതും സൂക്ഷിക്കുന്നതും വിതരണം ചെയ്യുന്നതും നിയന്ത്രിക്കാൻ സർക്കാരിനുള്ള അധികാരം പരിമിതപ്പെടുത്തും. ഇതാണ് കാർഷിക നിയമത്തിൽ മൂന്നാമത്തേത്.

4

2020 സെപ്റ്റംബർ 14 നാണ് കാർഷിക നിയമത്തിന്റെ ഓർഡിനൻസ് പാർലമെന്റിൽ എത്തിയത്. സെപ്റ്റംബർ 17 ന് ഓർഡിനൻസ് ലോക്സഭയും സെപ്റ്റംബർ 20 ന് രാജ്യസഭയിൽ ശബ്ദവോട്ടോടെയും പാസാക്കി. പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധങ്ങളെ വക വെയ്ക്കാതെ പാർലമെന്റിലെ നടപടി.

5

കർഷകരുടെ ഉല്പ്പന്നങ്ങൾക്ക് മികച്ച വില ഉറപ്പാക്കാനും ചൂഷണം ഒഴിവാക്കാനും സഹായിക്കുന്നതാണ് ഈ പുതിയ കാർഷിക നിയമം എന്നാണ് കേന്ദ്ര സർക്കാർ അവകാശപ്പെട്ടത്. പലയിടത്ത് നിന്നും കേന്ദ്ര സർക്കാരിന് എതിരെ എതിപ്പുകൾ ഉയർന്നിരുന്നു. എന്നാൽ, എല്ലാം മറികടന്നാണ് 2020 സെപ്റ്റംബറിൽ നരേന്ദ്ര മോദി സർക്കാർ പാർലമെന്റിൽ മൂന്ന് കാർഷിക നിയമങ്ങൾ പാസ്സാക്കി.

6

ഇതിന് പിന്നാലെ രാജ്യത്ത് വൻ കർഷക പ്രതിഷേധങ്ങൾ തുടങ്ങി. 2020 സെപ്റ്റംബർ 24 - ന് നിയമത്തിന് എതിരെ പഞ്ചാബിൽ കർഷകർ ആദ്യം സമരത്തിന് ഇറങ്ങി. പിന്നീട് ഹരിയാന, യുപി, ദില്ലി തുടങ്ങി രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലേക്ക് നീണ്ടു. സെപ്റ്റംബർ 25 - ന് കർഷകരുടെ രാജ്യ വ്യാപക സൂചനാ സമരം നടന്നു. സെപ്റ്റംബർ 27 - ന് കാർഷിക നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം നൽകി. തുടർന്ന് സമരം കൂടുതൽ ശക്തമായി...

7

നവംബര്‍ 26 - ന് ദില്ലിയിലേക്ക് പുറപ്പെട്ട "ദില്ലി ചലോ" മാര്‍ച്ച് 27 ന് ദില്ലി അതിര്‍ത്തിലെ സിംഗുവിൽ എത്തി. ആർത്ത് ഇരമ്പി വന്ന സമരക്കാരെ അതിര്‍ത്തിയിൽ പൊലീസ് ത‍ടഞ്ഞു. ഇതോടെ സിംഗു കര്‍ഷകരുടെ സമര കേന്ദ്രമായി മാറി. ദില്ലിയുടെ മറ്റ് അതിര്‍ത്തികളായ ടിക്രി, ഗാസിപ്പൂര്‍ എന്നിവിടങ്ങളിലേക്കും കര്‍ഷകര്‍ എത്തി. കടുത്ത തണുപ്പിനെയും ചൂടിനെയും അവഗണിച്ച് മടിക്കാതെ അവർ സമരം തുടർന്നു. സ്ത്രീകളും കുട്ടികളും പ്രായമായവരുമടക്കം നിയമങ്ങൾക്കെതിരെ സമരം രംഗത്ത് സജ്ജീവം....

8

ട്രെയിൻ തടയൽ സമരം, ട്രക്ടർ റാലി, കരി ദിനം, റോഡ് ഉപരോധം, പ്രധാന മന്ത്രിയ്ക്ക് കർഷകരുടെ രക്തം കൊണ്ട് കത്ത്, സിംഗു അതിർത്തിൽ വെടിവയ്പ്പ്, ദേശ വ്യാപക ചക്ര സംതംഭന സമരം തുടങ്ങി വിവിധ തരം സമര മുറകൾക്ക് രാജ്യം സാക്ഷി. ആകെ 12 വട്ടം കേന്ദ്ര സർക്കാർ കർഷകരുമായി ചർച്ച നടത്തി. ഡിസംബർ 3 ന് നിയമത്തിന് എതിരെ സർക്കാറിന്റെ കർഷകരുമായി ആദ്യ ചർച്ച. നിയമം പിൻവലിക്കില്ല എന്ന് തീരുമാനത്തിൽ ഉറച്ച് കേന്ദ്ര സർക്കാർ.... നിയമം പിൻവലിക്കാതെ സമരത്തിൽ നിന്നും പിന്നോട്ട് ഇല്ലെന്ന് തീരുമാനത്തിൽ ഉറച്ച് കർഷകർ..... തുടർന്ന് വീണ്ടും സമരം...

9

നിയമത്തിനെതിരെ കർഷകർ സുപ്രീം കോടതിയിലേക്ക് നീങ്ങി. ഡിസംബർ 11 ന് ഭാരതീയ കിസാൻ യൂണിയൻ സുപ്രീം കോടതിയെ സമീപിച്ചു. ഡിസംബർ 16 - ന് കർഷകരും സർക്കാറുമായി ചർച്ചയ്ക്ക് സുപ്രീം കോടതി സമിതി രൂപീകരിച്ചു. പിന്നാലെ 2021 ജനുവരി 12 ന് നിയമങ്ങൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. 2021 ജനുവരി 26 - ന് റിപ്പബ്ലിക്ക് ദിനത്തിൽ കർഷകർ ട്രാക്ടർ മാർച്ച് നടത്തി. അത് വലിയ സംഘർഷത്തിലേക്കും പ്രതിഷേധത്തിലേക്കും എത്തി .

Recommended Video

cmsvideo
    BJP- RSSകാര്‍ മകളുടെ കല്ല്യാണത്തിന് വരരുത്, മാസ്സായി അച്ഛന്‍
    10

    ഫെബ്രുവരി 6 - ന് കർഷകരുടെ ദേശ വ്യാപക ചക്ര സംതംഭന സമരം നടന്നു. മാർച്ച് 5 ന് 2021 നിയമത്തിനെതിരെ പഞ്ചാബ് നിയമസഭ പ്രമേയം പാസാക്കി. മാർച്ച് 8 ന് സിംഗു അതിർത്തിൽ വെടിവയ്പ്പ് . ഓഗസ്റ്റ് 7 - ന് 2021 സമരത്തിന് പിന്തുണയുമായി 14 പ്രതിപക്ഷ പാർട്ടികൾ എത്തി. എല്ലാത്തിനും ഒടുവിൽ ഗുരുനാനാക്ക് ദിനത്തിൽ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം....

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+