കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണ്‍ലൈനില്‍ ഒരു ദിവസം വിറ്റത് 13.45 ലക്ഷം ട്രെയിന്‍ ടിക്കറ്റുകള്‍

  • By Mithra Nair
Google Oneindia Malayalam News

ദില്ലി: പുതിയ പരിഷ്‌കാരങ്ങള്‍ക്ക് ഇത്രയൊക്കെ മാറ്റങ്ങള്‍ വരുത്താന്‍ പറ്റുമോ? ചട്ടങ്ങള്‍ പരിഷ്‌കരിച്ചതോടെ റെയില്‍വേയുടെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പനയില്‍ വന്‍ വര്‍ധനവ്. പുതുക്കിയ ചട്ടങ്ങള്‍ നിലവില്‍വന്ന ഏപ്രില്‍ ഒന്നിന് ഓണ്‍ലൈനില്‍ വാങ്ങിയത് എത്ര ടിക്കറ്റുകളാണെന്നറിയാമോ? 13.45 ലക്ഷം ട്രെയിന്‍ ടിക്കറ്റുകള്‍.

ചരിത്രത്തിലാദ്യമായാണ് റെയില്‍വേയ്ക്ക് ഇത്രയുമധികം ടിക്കറ്റുകള്‍ ഒറ്റദിനംകൊണ്ട് ഓണ്‍ലൈന്‍ വഴി വില്‍ക്കാന്‍ സാധിച്ചത്.ടിക്കറ്റുകള്‍ 60 ദിവസംമുമ്പ് റിസര്‍വ് ചെയ്യാമെന്ന ചട്ടം പരിഷ്‌കരിച്ച് 120 ദിവസമായി വര്‍ധിപ്പിച്ചതാണ് റെക്കോഡ് വില്‍പനക്കിടയാക്കിയത്.

irtc.jpg -P

അഞ്ചുലക്ഷം ടിക്കറ്റുകള്‍ വരെയാണ് ഒരുദിവസം ഓണ്‍ലൈനിലൂടെ വാങ്ങിയിട്ടുള്ളത്. 1,25,790 തത്കാല്‍ ഉള്‍പ്പെടെ മൊത്തം 13,45,496 ടിക്കറ്റുകളാണ് ഐ.ആര്‍.സി.ടി.സി വെബ്‌സൈറ്റിലൂടെ ബുക് ചെയ്തത്.

2,50,6552,814 രൂപ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പനയിലൂടെ റെയില്‍വേക്ക് ലഭിച്ചു. ഇതില്‍ 43,033,947 രൂപ ഐ.ആര്‍.സി.ടി.സി സര്‍വിസ് ചാര്‍ജാണ്. സ്‌ളീപ്പര്‍ ക്‌ളാസ് ടിക്കറ്റിന് 20ഉം എ.സി ക്‌ളാസ് ടിക്കറ്റിന് 40 രൂപയുമാണ് സര്‍വിസ് ചാര്‍ജ് ഇടാക്കുന്നത്. രാവിലെ എട്ടു മുതല്‍ 12വരെ തത്കാല്‍ ടിക്കറ്റ് ഏജന്റ് വഴി ചെയ്യുന്നത് തടഞ്ഞിട്ടുണ്ട്.

English summary
A record 13.45 lakh rail tickets were booked online on the first day on Wednesday when the new rule of the railways came into force, allowing passengers to book tickets 120 days in advance rather than 60 days.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X