കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് ട്രെയിലർ മാത്രം: മുകേഷ് അംബാനിയ്ക്ക് മുന്നറിയിപ്പ്, സ്ഫോടക വസ്തു നിറച്ച് ഉപേക്ഷിച്ച കാറിൽ കത്തും?

Google Oneindia Malayalam News

മുംബൈ: റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിയ്ക്ക് സമീപത്ത് സ്ഫോടക വസ്തുക്കൾ നിറച്ച വാൻ കണ്ടെത്തിയതിന് പിന്നാലെ മുന്നറിയിപ്പ്. ഇത് ഒരു ട്രെയിലർ മാത്രമാണെന്ന് "മുംബൈയിലെ മുകേഷ് അംബാനിയുടെ മുംബൈയിലെ വീടിന് പുറത്ത് നിർത്തിയിട്ടിരുന്ന സ്ഫോടകവസ്തു ജെലാറ്റിൻ സ്റ്റിക്കുകൾ നിറച്ച എസ്‌യുവിയിൽ നിന്ന് കണ്ടെത്തിയ കത്ത്. ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ എസ്‌യുവിയിൽ നിന്ന് 20 ജെലാറ്റിൻ സ്റ്റിക്കുകളും കുറിപ്പുമാണ് കണ്ടെടുത്തിട്ടുള്ളത്. വ്യാഴാഴ്ചയാണ് പെഡാർ റോഡിലെ ആന്റിലിയയ്ക്ക് പുറത്ത് സ്ഫോടക വസ്തുവായ ജെലാറ്റിൻ സ്റ്റിക്കുകൾ നിറച്ച എസ്‌യുവി കണ്ടെത്തിയത്. സംഭവത്തിൽ മുംബൈ ക്രൈം ബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കോണ്‍ഗ്രസിന്റെ കോട്ടയം വിഭജനം ഇങ്ങനെ; 2 സീറ്റ് ഏതൊക്കെ? പിജെ ജോസഫിന് കൊറോണ, ചര്‍ച്ചകള്‍ മന്ദഗതിയില്‍കോണ്‍ഗ്രസിന്റെ കോട്ടയം വിഭജനം ഇങ്ങനെ; 2 സീറ്റ് ഏതൊക്കെ? പിജെ ജോസഫിന് കൊറോണ, ചര്‍ച്ചകള്‍ മന്ദഗതിയില്‍

മുംബൈ ഇന്ത്യൻസ് ബാഗിൽ ഡ്രൈവർ സീറ്റിനടുത്ത് നിന്നാണ് കത്ത് കണ്ടെത്തിയത്. കത്തിലെ ഉള്ളടക്കം മുംബൈ പോലീസ് തന്നെയാണ് വെള്ളിയാഴ്ച വെളിപ്പെടുത്തിയിട്ടുള്ളത്. വെള്ളിയാഴ്ച പരസ്യപ്പെടുത്തി. അംബാനി കുടുംബത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഭീഷണി കത്തിൽ അടുത്ത തവണ കൂടുതൽ ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ടെന്നും കത്തിൽ പറയുന്നു.

mukesh-ambani-158253

മുംബൈയിലെ മുകേഷ് അംബാനിയുടെ വസതിക്ക് സമീപം നിർത്തിയിട്ടിരുന്ന കാറിനെക്കുറിച്ച് അറിയിക്കാൻ പ്രതികൾ തന്നെ പോലീസിനെ വിളിച്ചതായും പോലീസ് സംശയിക്കുന്നുണ്ട്. മുകേഷ് അംബാനിയുടെ വസതിക്ക് പുറത്ത് സ്‌ഫോടകവസ്തുുക്കളടങ്ങിയ വാഹനം ഉപേക്ഷിക്കാനുള്ള പദ്ധതി കഴിഞ്ഞ ഒരു മാസത്തോളമായി നടന്നുവരികയാണ് മുംബൈ പോലീസ് വൃത്തങ്ങൾ പറയുന്നു.

മുകേഷ് അംബാനിയുടെ വസതിയായ 'ആന്റിലിയ'യോട് ചേർന്ന് വാഹനം പാർക്ക് ചെയ്യാൻ പ്രതിക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ സുരക്ഷാ കാരണങ്ങളാൽ അവർ അംബാനിയുടെ വസതിയിൽ നിന്ന് നൂറു മീറ്റർ അകലെ ഉപേക്ഷിച്ചതായും പോലീസ് പറഞ്ഞു. പ്രതികൾ ഒരു തരത്തിൽ അംബാനി കുടുംബത്തിന്റെ നീക്കങ്ങളെല്ലാം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.

തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതുച്ചേരിയിൽ പ്രധാനമന്ത്രി- ചിത്രങ്ങൾ കാണാം

സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളെല്ലാം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. മുംബൈ ക്രൈംബ്രാഞ്ചാണ് അന്വേഷണം ഇപ്പോൾ നടത്തിവരികയാണ്യ. സംഭവത്തിന് പിന്നിൽ എന്തെങ്കിലും ഭീകരാക്രമണത്തിനുള്ള സാധ്യതയുണ്ടോ എന്ന് എടിഎസ് ഉദ്യോഗസ്ഥരും അന്വേഷിച്ചുവരുന്നുണ്ട്.

ജെലാറ്റിൻ സ്റ്റിക്ക് നിറച്ച വാഹനം നിർത്തിയിട്ട ശേഷം ഡ്രൈവർ ഇന്നോവ കാറിൽ പ്രദേശത്ത് കണ്ടതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. സ്കോർപിയോയിൽ ഇരിക്കുന്നയാൾ മുഖംമൂടി ധരിച്ചതിനാൽ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നാണ് പോലീസ് വൃത്തങ്ങൾ അറിയിച്ചിട്ടുള്ളത്.

ഹോട്ട് ലുക്കിൽ പ്രിയ വാര്യർ- ഏറ്റവും പുതിയ ചിത്രങ്ങൾ

Recommended Video

cmsvideo
വട്ടിയൂർക്കാവിൽ വീണയോ?

English summary
'Only a trailer...': Warning to Mukesh Ambani found SUV with explosives outside residence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X