കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദാരിദ്യത്തിൽ പുറത്തെത്തിക്കാൻ കഴിവുള്ളത് കെസിആറിനെപ്പോലുള്ളവർക്ക്: പാർട്ടിയ്ക്ക് രൂപം നൽകി വൈഎസ്ആറിന്റെ മകൾ

Google Oneindia Malayalam News

ഹൈദരാബാദ്: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗന്മോഹൻ റെഡ്ഡിക്കെതിരായ പരാമർശവുമായി സഹോദരി വൈ എസ് ശർമിള റെഡ്ഡി. കഴിഞ്ഞ ഏപ്രിലിലാണ് സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ പാർട്ടിയ്ക്ക് രൂപം നൽകുമെന്ന് ശർമ്മിള പ്രഖ്യാപിക്കുന്നത് ഇതിന് പിന്നാലെ ജനങ്ങളുമായി സംവദിക്കുന്നതിനായി തെലങ്കാന പര്യടനവും നടത്തിയിരുന്നു.

160 സീറ്റില്‍ ബിജെപിയുടെ പൊടിപോലുമുണ്ടാവില്ല, കൈവിട്ട് സഖ്യകക്ഷി, യുപില്‍ വലവിരിച്ച് കോണ്‍ഗ്രസ്160 സീറ്റില്‍ ബിജെപിയുടെ പൊടിപോലുമുണ്ടാവില്ല, കൈവിട്ട് സഖ്യകക്ഷി, യുപില്‍ വലവിരിച്ച് കോണ്‍ഗ്രസ്

1


സർക്കാർ ആനുകൂല്യങ്ങൾ തങ്ങൾക്ക് നിരസിക്കുന്നതായി തെലങ്കാന പര്യടനത്തിനിടെ തനിക്ക് പരാതി ലഭിച്ചുവെന്നാണ് ശർമിളയുടെ പ്രസ്താവന. സംസ്ഥാനത്ത് വ്യാഴാഴ്ച വൈഎസ് ആർ തെലങ്കാന പാർട്ടി എന്ന പേരിലുള്ള രാഷ്ട്രീയ പാർട്ടിയ്ക്ക് രൂപം നൽകിയതിന് പിന്നാലെയാണ് സഹോദരനെതിരെ പരാമർശം നടത്തുന്നത്. ഇതിൽ പലരും ദാരിദ്ര്യത്തിൽ തന്നെയാണുള്ളത്. പട്ടിണിയിൽ നിന്ന് മോചിതരാക്കാൻ കഴിയുന്നത് കെ ചന്ദ്രശേഖര റാവുവിനെപ്പോലെയുള്ളവർക്ക് മാത്രമാണെന്നും അവർ പറഞ്ഞു.

2


വൈഎസ് ശർമിളയുടെ പ്രസ്താവന പുറത്തുവന്നതോടെ കൺവെൻഷൻ സെന്ററിൽ തടിച്ചുകൂടിയ അനുയായികൾ മൌനം പാലിക്കുകയായിരുന്നു. വലിയൊരു വിഭാഗം ജനങ്ങൾ ദാരിദ്ര്യത്തിൽ കഴിയുമ്പോഴും പല ആളുകളും പണം കൊള്ളയടിക്കുകയും സമ്പാദിക്കുകയും ചെയ്യുകയാണെന്നും ശർമിള വ്യക്തമാക്കി. വൈഎസ് രാജശേഖര റെഡ്ഡിയുടെ ജന്മദിനനത്തിൽ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് സംസാരിക്കുകയായിരുന്നു ശർമിള. വൈഎസ്ആറിന്റെ രാജണ്ണ രാജ്യം തിരിച്ചുകൊണ്ടുവരുന്നതിന് വേണ്ടിയാണ് തന്റെ പാർട്ടി പ്രവർത്തിക്കുകയെന്നും അവർ വ്യക്തമാക്കി. പിതാവായിരുന്ന വൈഎസ് ആർ രാജശേഖര റെഡ്ഡിയുടെ സദ്ഭരണം ഓർമിപ്പിച്ചുകൊണ്ടാണ് രാമണ്ണ രാജ്യം എന്ന ആശയം മുന്നോട്ടുവെക്കുന്നത്.

3


കൃഷ്ണ നദിയിലെ ജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട് തെലങ്കാനയും ആന്ധ്രയും തമ്മിലുള്ള തർക്കത്തിൽ ഏർപ്പെട്ട അവർ തെലങ്കാനയിലെ ജലത്തിന്റെ വിഹിതം സംരക്ഷിക്കാൻ ആരുമായും പോരാടുമെന്ന് അടുത്തിടെ പ്രസ്താവിച്ചിരുന്നു. 2019ൽ സഹോദരൻ ജഗൻമോഹൻ റെഡ്ഡി റെക്കോർഡ് വിജയം നേടി രണ്ട് വർഷത്തിന് ശേഷമാണ് 47കാരിയായ ശർമിളയുടെ രാഷ്ട്രീയ പ്രവേശം. ഇക്കഴിഞ്ഞ ഏപ്രിലിൽ ഹൈദരാബാദിൽ വെച്ചാണ് പുതിയ രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകുന്നതായി അവർ പ്രഖ്യാപിച്ചത്.

Recommended Video

cmsvideo
HC criticises Govt over huge crowd in front of liquor outlets
4

ആന്ധ്രയിലും തെലങ്കാനയിലുമായി സ്ത്രീ രൂപം നൽകുന്നതും നയിക്കുന്നതുമായ രണ്ടാമത്തെ രാഷ്ട്രീയ പാർട്ടിയാണിത്. എൻടിആർ തെലുങ്കുദേശമാണ് ആദ്യത്തെ പാർട്ടി. എൻടി രാമറാവുവിന്റെ വിധവയാണ് ഈ പാർട്ടിയുടെ സ്ഥാപക. ഇതിന് പിന്നാലെയാണ് സഹോദരനെപ്പോലും വെല്ലുവിളിച്ചുകൊണ്ട് ശർമിള റെഡ്ഡി രാഷ്ട്രീയ പ്രവേശം നടത്തുന്നത്.

English summary
Only people who came out of poverty are those like KCR: YSR’s daughter launches Telangana party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X