Get Updates
Get notified of breaking news, exclusive insights, and must-see stories!

അവര്‍ ജനാധിപത്യത്തെ കുറിച്ച് സംസാരിക്കും, പാലിക്കില്ല; മോദി സര്‍ക്കാരിനെതിരെ ഖാര്‍ഗെ

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാര്‍ ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഒട്ടും താല്‍പര്യമില്ലാത്തവരാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. അവര്‍ എപ്പോഴും ജനാധിപത്യത്തെ കുറിച്ചും, അത് സംരക്ഷിക്കുന്നതിനെ കുറിച്ചും സംസാരിച്ച് കൊണ്ടിരിക്കും. പക്ഷേ അത് സംരക്ഷിക്കുന്ന കാര്യത്തില്‍ വളരെ പിന്നിലാണെന്ന് ഖാര്‍ഗെ തുറന്നടിച്ചു.

പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ്. അവര്‍ യഥാര്‍ത്ഥ വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിട്ട് കൊണ്ടിരിക്കുകയാണ്. അദാനി വിഷയത്തില്‍ ജെപിസി അന്വേഷണം വേണമെന്ന് പറഞ്ഞപ്പോള്‍ മുതലാണ് കേന്ദ്രം പാര്‍ലമെന്റില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ തുടങ്ങിയതെന്നും ഖാര്‍ഗെ ആരോപിച്ചു. പ്രതിപക്ഷ നേതാക്കള്‍ ഒന്നടങ്കം കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ വാര്‍ത്താസമ്മേളനം വിളിച്ചാണ് കേന്ദ്രത്തിനെതിരെ രംഗത്ത് വന്നത്.

modi kharge

അതിന് മുമ്പ് പാര്‍ലമെന്റ് ഹൗസ് മുതല്‍ വിജയ് ചൗക്ക് വരെ തിരംഗ മാര്‍ച്ചും പ്രതിപക്ഷം നടത്തി. ബജറ്റ് സെഷനില്‍ കാര്യമായി ഒന്നും നടക്കാതെ പോകണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ജനാധിപത്യത്തെയും, അതിന്റെ പ്രവര്‍ത്തനത്തെയും കുറിച്ച് സര്‍ക്കാര്‍ ധാരാളം സംസാരിക്കും. എന്നാല്‍ ആ പറയുന്ന കാര്യം അവര്‍ ഒരിക്കലും പാലിക്കില്ല. പ്രതിപക്ഷം ഒന്നടങ്കം പോരാടുന്നത് ജനാധിപത്യത്തിനും, ഭരണഘടനയ്ക്കും വേണ്ടിയാണെന്നും ഖാര്‍ഗെ പറഞ്ഞു.

50 ലക്ഷം കോടിയുടെ ബജറ്റ് പാസാക്കിയത് വെറും 12 മിനുട്ടിലാണ്. പക്ഷേ അവര്‍ പറഞ്ഞു കൊണ്ടിരിക്കുന്നത് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് താല്‍പര്യമില്ലെന്നും, അവര്‍ സഭ തടസ്സപ്പെടുത്തുന്നുവെന്നുമാണ്. എന്നാല്‍ സഭയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത് ബിജെപിയാണ്. ഞങ്ങള്‍ എന്തെങ്കിലും ആവശ്യം ഉന്നയിച്ചാല്‍, അവര്‍ ഞങ്ങളെ സംസാരിക്കാന്‍ അനുവദിക്കില്ല.

ആനയെ തിന്നാനുള്ള വിശപ്പുണ്ടോ: ഇതാ എത്ര കഴിച്ചാലും മതിവരാത്ത വിഭവങ്ങള്‍; കേള്‍ക്കുമ്പോഴേ കൊതിയാവും

കഴിഞ്ഞ 52 വര്‍ഷത്തെ പൊതുജീവിതത്തിനിടയില്‍ ഇങ്ങനെയെല്ലാം സംഭവിക്കുന്നത് ഇത് ആദ്യമായിട്ടാണ്. അതിന് മുമ്പ് ഒരിക്കലും ഇത്തരം കാര്യങ്ങള്‍ ആരും ചെയ്തിട്ടില്ലെന്നും ഖാര്‍ഗെ പറഞ്ഞു. ഈ സര്‍ക്കാര്‍ ആഗ്രഹിക്കുന്നത് ബജറ്റ് സെഷനില്‍ ഒന്നും ചെയ്യാനാവാതെ പോകണമെന്നാണെന്നും ഖാര്‍ഗെ ആരോപിച്ചു. സര്‍ക്കാരിന്റെ ഇത്തരം സമീപനത്തെ ഞങ്ങള്‍ അപലപിക്കുകയാണ്.

കേന്ദ്രം സഭ തടസ്സപ്പെടുത്തി മുന്നോട്ട് പോവുകയാണെങ്കില്‍ ജനാധിപത്യം അതോടെ അവസാനിക്കും. നമ്മള്‍ ഏകാധിപത്യത്തിലേക്ക് പോവുമെന്നും ഖാര്‍ഗെ തുറന്നടിച്ചു. 18 പ്രതിപക്ഷ പാര്‍ട്ടികള്‍ അദാനി വിഷയത്തില്‍ പാര്‍ലമെന്റില്‍ സംസാരിച്ചതാണ്. എങ്ങനെയാണ് അദാനിയുടെ സ്വത്ത് രണ്ടര വര്‍ഷം കൊണ്ട് പന്ത്രണ്ട് ലക്ഷം കോടിയായി മാറിയതെന്നും ഖാര്‍ഗെ ചോദിച്ചു.

ജെപിസി അന്വേഷണത്തെ എന്തിനാണ് ബിജെപി ഭയക്കുന്നത്. ബിജെപി ഈ സഭയില്‍ ഭൂരിപക്ഷമുണ്ട്. എന്നിട്ടും അതിനെ എതിര്‍ക്കുന്നത് സംശയാസ്പദമാണ്. അതുകൊണ്ടാണ് അവര്‍ അന്വേഷണത്തെ പിന്തുണയ്ക്കാതിരിക്കുന്നതെന്നും ഖാര്‍ഗെ പറഞ്ഞു. ഈ വിഷയത്തില്‍ മറുപടിയില്ലാതെ കേന്ദ്രം രാഹുല്‍ ഗാന്ധി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് വിഷയം മാറ്റുകയാണെന്നും ഖാര്‍ഗെ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+