തുഷാര്‍ വെള്ളാപ്പള്ളിയെ പൂട്ടാനുറച്ച് കെസിആര്‍; ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് തെലങ്കാന പൊലീസ്
ഹൈദരാബാദ്: തെലങ്കാനയില്‍ ടി ആര് എസ് എം എല്‍ എമാരെ ബി ജെ പിയിലേക്ക് എത്തിക്കാനായി ശ്രമിച്ചു എന്ന കേസില്‍ കേരളത്തിലെ എന്‍ ഡി എ കണ്‍വീനറും ബി ഡി ജെ എസ് നേതാവുമായ തുഷാര്‍ വെള്ളാപ്പള്ളിക്ക് ലുക്ക്ഔട്ട് നോട്ടീസ്. തെലങ്കാന പൊലീസ് ആണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഓപ്പറേഷന് ലോട്ടസിന് ശ്രമിച്ച ജഗ്ഗു സ്വാമിക്കെതിരെയും ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
ചോദ്യം ചെയ്യലിന് ഹാജരാകാത്തതിന് പിന്നാലെയാണ് തെലങ്കാന പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. അതേസമയം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് കൂടുതല്‍ സമയം തേടിയിട്ടുണ്ട്.

തെലങ്കാനയില്‍ ടി ആര് എസ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള 'ഓപ്പറേഷന് ലോട്ടസ്' പദ്ധതിക്ക് പിന്നില്‍ പ്രധാനമായി പ്രവര്‍ത്തിച്ചത് തുഷാര്‍ വെള്ളാപ്പള്ളിയാണെന്നാണ് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ ആരോപണം. ഇതിന് തെളിവായി തുഷാര്‍ വെള്ളാപ്പള്ളിയുടെ വീഡിയോയും ഓഡിയോയും അടക്കം കെ സി ആര് പുറത്ത് വിട്ടിരുന്നു. കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം തുഷാര്‍ വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി നോട്ടീസ് കൈമാറിയിരുന്നു.

ടി ആര് എസ് എം എല്‍ എമാരെ സ്വാധീനിക്കാന്‍ 100 കോടി രൂപ വാഗ്ദാനം ചെയ്തത് അമിത് ഷായുടെ നോമിനിയായ തുഷാര്‍ വെള്ളാപ്പള്ളിയാണ് എന്നാണ് കെ സി ആര് ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കോടികളുമായി മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായവര്‍ ഏജന്റുമാരാണ് എന്നാണ് സൂചന. ഇവര്‍ തുഷാര്‍ വെള്ളാപ്പള്ളിയെ ബന്ധപ്പെട്ടതിന്റെ ഫോണ്‍ രേഖകള്‍ കെ സി ആര് പുറത്തുവിട്ടിരുന്നു.

ടി ആര് എസിന്റെ എം എല്‍ എമാരുമായി കൂടിക്കാഴ്ച നടത്താമെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറയുന്ന ശബ്ദരേഖയില്‍ കെ സി ആര് പുറത്ത് വിടുകയും ചെയ്തിരുന്നു. ഇതില്‍ ബി എല്‍ സന്തോഷുമായി സംസാരിച്ച് കാര്യങ്ങള്‍ ഉറപ്പിക്കാമെന്ന് തുഷാര്‍ പറയുന്നുണ്ട്. അതേസമയം ബി എല്‍ സന്തോഷിനോട് മൊബൈല്‍ ഫോണ്‍ അടക്കം ഹാജരാക്കണമെന്നും സഹകരിച്ചില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

തെലങ്കാന പൊലീസ് കൊച്ചി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. മലയാളിയായ നല്‍ഗൊണ്ട എസ് പി രമ മഹേശ്വരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തിലെ വിവരങ്ങള്‍ ശേഖരിക്കുന്നത്. പി രോഹിത് റെഡ്ഢി എം എല്‍ എയുടെ ഹൈദരാബാദിനു സമീപത്തുള്ള ഫാം ഹൗസില്‍ വെച്ചായിരുന്നു എം എല്‍ എമാരെ ചാക്കിലാക്കാനുള്ള നീക്കം നടന്നത്. എന്നാല്‍ ഇവിടെ സ്ഥാപിച്ച രഹസ്യക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തായതോടെ പൊലീസെത്തുകയയായിരുന്നു.

ബി ജെ പിയിലേക്ക് കൂറുമാറിയാലുള്ള സാമ്പത്തിക നേട്ടത്തെപ്പറ്റി എം എല്‍ എമാരോട് അറസ്റ്റിലായവര്‍ വിശദീകരിക്കുന്നതാണ് പുറത്ത് വന്ന ദൃശ്യത്തിലുള്ളത്. ഇതിനിടെ രോഹിത് റെഡ്ഢി തുഷാര്‍ വെള്ളാപ്പള്ളിയുമായി സംസാരിക്കുന്നുണ്ട്. ഇത് മൊബൈല്‍ സ്പീക്കര്‍ ഓണാക്കി കേള്‍പ്പിക്കുന്നതും വ്യക്തമാണ്. ഇതില്‍ നാളെ മുതല്‍ വിഷയം പരിഗണിക്കാം, ഞാന്‍ ബി എല്‍ സന്തോഷുമായി തീയതിയെപ്പറ്റി സംസാരിക്കാം എന്ന് പറയുന്നത് തുഷാര്‍ വെള്ളാപ്പള്ളി ആണ് എന്നാണ് കെ സി ആര് ആരോപിക്കുന്നത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications