ഓപ്പറേഷൻ സിന്ദൂർ ചർച്ച; കോൺഗ്രസിന് വഴങ്ങാതെ ശശി തരൂർ, ചർച്ചയിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനം
ന്യൂഡൽഹി: കോൺഗ്രസും തരൂരും തമ്മിലുള്ള അകലം വർധിപ്പിച്ചു കൊണ്ട് ഓപ്പറേഷൻ സിന്ദൂർ ചർച്ചയിൽ നിന്ന് വിട്ടുനിന്ന തിരുവനന്തപുരം എംപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള പ്രത്യേക പാർലമെന്റ് ചർച്ചയിൽ പങ്കെടുക്കാൻ കോൺഗ്രസ് പാർലമെന്റിലെ ഏറ്റവും ജനപ്രിയ മുഖങ്ങളിലൊരാളായ ശശി തരൂരിനെ സമീപിച്ചിരുന്നുവെങ്കിലും അദ്ദേഹം നിരസിച്ചതായാണ് പാർട്ടിയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചത്.
ഏപ്രിൽ 22-ലെ പഹൽഗാം ആക്രമണത്തിന് മറുപടിയായി ഇന്ത്യൻ സൈന്യം പാകിസ്ഥാനിലെയും പാക് അധീന കശ്‌മീരിലെയും ഭീകര കേന്ദ്രങ്ങൾ ആക്രമിച്ച് മാസങ്ങൾക്ക് ശേഷമാണ് പ്രതിപക്ഷത്തിന്റെ നിരന്തര ആവശ്യത്തെ തുടർന്ന് ചർച്ച നടക്കുന്നത്. പതിനാറ് മണിക്കൂറോളം നീളുന്ന സെഷനിൽ ഓപ്പറേഷൻ സിന്ദൂർ വിഷയമായി ഉയർത്താനാണ് പ്രതിപക്ഷ തീരുമാനം. എന്നാൽ ഇക്കാര്യത്തിൽ പാർട്ടി ലൈനിൽ നിന്ന് വേറിട്ട നിലപാട് തരൂർ തുടക്കം മുതലേ സ്വീകരിച്ചത്.

ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട നിർണായക ചർച്ചയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ഉപനേതാവ് ഗൗരവ് ഗൊഗോയ്, കോൺഗ്രസ് ക്യാമ്പിൽ നിന്നുള്ള പ്രധാന എംപിമാരായ പ്രിയങ്ക ഗാന്ധി വാദ്ര, ദീപേന്ദർ ഹൂഡ, പരിണീതി ഷിൻഡെ, ഷാഫി പറമ്പിൽ, മാണിക്കം ടാഗോർ, രാജ ബരാദ് എന്നിവർ പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട യുഎസിലേക്കുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രതിനിധി സംഘത്തെ നയിച്ചത് ശശി തരൂരാണെന്നതിനാൽ തന്നെ പ്രഭാഷകരുടെ പട്ടികയിൽ നിന്ന് അദ്ദേഹം വിട്ടുനിന്നത് പലരെയും അമ്പരപ്പിച്ചിരിക്കുകയാണ്. എന്നാൽ ഇത് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കാനും തിരുവനന്തപുരം എംപി തയ്യാറായില്ല.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നിർദ്ദേശപ്രകാരം കോൺഗ്രസ് ലോക്‌സഭാ ഉപനേതാവ് ഗൗരവ് ഗൊഗോയ് തരൂരുമായി സംസാരിച്ചെങ്കിലും ചർച്ചയിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് അദ്ദേഹം നിലപാട് സ്വീകരിച്ചതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. ബില്ലിനെക്കുറിച്ച് സംസാരിക്കാനാണ് തനിക്ക് താൽപര്യമെന്നും ചർച്ചയിൽ സംസാരിക്കാൻ താൽപ്പര്യമില്ലെന്നും തരൂർ പറഞ്ഞതായി വൃത്തങ്ങൾ സൂചിപ്പിച്ചു.
നേരത്തെ ജൂലൈ 30ന് അവസാനിക്കുന്ന സമ്മേളനത്തിന്റെ അടുത്ത മൂന്ന് ദിവസങ്ങളിൽ സഭയിൽ ഹാജരാകണമെന്നും സഭയുടെ പ്രവർത്തനങ്ങളിൽ പാർട്ടി നിലപാടിനെ പിന്തുണയ്ക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് ലോക്‌സഭാ എംപിമാർക്ക് വിപ്പ് നൽകിയിരുന്നു. എന്നാൽ ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വിഷയത്തിൽ ശശി തരൂരിന്റെ നിലപാട് പലപ്പോഴും കോൺഗ്രസിനെ പ്രതിരോധത്തിലാക്കുന്നതാണ്.
ഓപ്പറേഷൻ സിന്ദൂറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരസ്യമായി പ്രശംസിക്കുകയും സർക്കാർ വിദേശത്തേക്ക് അയച്ച ബഹുകക്ഷി പ്രതിനിധി സംഘങ്ങളിലൊന്നിന്റെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുകയും ചെയ്‌തു കൊണ്ടായിരുന്നു തരൂർ നിലപാട് വ്യക്തമാക്കിയത്. ഇത് കോൺഗ്രസിന് സംബന്ധിച്ച് വലിയ ക്ഷീണമാണ് ഉണ്ടാക്കിയത്.
നേരത്തെ കോൺഗ്രസ് പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്താൻ നാല് പേരുകൾ നൽകിയിരുന്നു. എന്നാൽ ഇതിൽ ആനന്ദ് ശർമ്മയുടെ ശുപാർശ മാത്രമാണ് സർക്കാർ അംഗീകരിച്ചത്. കൂടാതെ ശശി തരൂർ, മനീഷ് തിവാരി, സൽമാൻ ഖുർഷിദ്, അമർ സിംഗ് എന്നിവരെ സംഘങ്ങളുടെ ഭാഗമാക്കാനും എൻഡിഎ സർക്കാർ തീരുമാനിച്ചിരുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications