കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍ പ്രദേശില്‍ തൂക്ക്‌സഭ..ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി..കോണ്‍ഗ്രസ്-എസ്പി സഖ്യം രണ്ടാമത്

ഉത്തര്‍പ്രദേശിലടക്കം മൂന്നിടത്ത് തൂക്ക് സഭ പ്രവചിച്ച്ദി വീക്ക്- ഹന്‍സ റിസര്‍ച്ചിന്റെ സര്‍വ്വേ

Google Oneindia Malayalam News

ലക്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഫലം തൂക്ക് സഭയായിരിക്കുമെന്ന് സര്‍വ്വേ ഫലം. ദി വീക്ക്- ഹന്‍സ റിസര്‍ച്ചിന്റെ സര്‍വ്വേയാണ് ഉത്തര്‍പ്രദേശില്‍ തൂക്ക് നിയമസഭ പ്രവചിക്കുന്നത്. ബിജെപിയായിരിക്കും ഉത്തര്‍പ്രദേശിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. തൊട്ടുപിറകെ കോണ്‍ഗ്രസ്-സമാജ് വാദി സഖ്യമായിരിക്കുമെന്നും സര്‍വ്വേ പ്രവചിക്കുന്നു.

modi

403 നിയമസഭാ സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ 192 മുതല്‍ 196 സീറ്റുകള്‍ വരെ ബിജെപിക്ക് ലഭിച്ചേക്കാം. സമാജ് വാദി- കോണ്‍ഗ്രസ്സ് സഖ്യത്തിന് 178 മുതല്‍ 182 സീറ്റുകള്‍ വരെയാണ് സര്‍വ്വെ പ്രവചിക്കുന്നത്. മായാവതിയുടെ ബിസ്പി 20 മുതല്‍ 24 വരെ സീറ്റുകള്‍ കഷ്ടിച്ച് നേടി പിറകില്‍ പോകും. മറ്റു ചെറുകക്ഷികള്‍ക്ക് 5 മുതല്‍ 9 വരെ സീറ്റുകള്‍ ലഭിച്ചേക്കാം. ഉത്തര്‍പ്രദശില്‍ കോണ്‍ഗ്രസ്സ്- എസ് പി സഖ്യം പ്രഖ്യാപിച്ച ഉടനെയാണ് സര്‍വ്വേ നടത്തിയതെന്നാണ് ദി വീക്ക്- ഹന്‍സ റിസര്‍ച്ച് അവകാശപ്പെടുന്നത്.

sp

പഞ്ചാബിലും ഗോവയിലും തൂക്ക് സഭയായിരിക്കുമെന്ന് സര്‍വ്വേ പ്രവചിക്കുന്നു. ഉത്തരാഖണ്ഡ് ബിജെപി ഭരിക്കും. ഗോവയിലും ബിജെപി തന്നെയായിരിക്കും ഏറ്റവും വലിയ ഒറ്റക്കക്ഷി. അതേസമയം പഞ്ചാബില്‍ 49 മുതല്‍ 51 സീറ്റുകള്‍ വരെ നേടി കോണ്‍ഗ്രസ്സ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാവും. 33 മുതല്‍ 35 വരെ സീറ്റുകള്‍ സ്വന്തമാക്കി ആം ആദ്മി പാര്‍ട്ടി രണ്ടാമതെത്തും.

bjp

ഉത്തരാഖണ്ഡില്‍ മാത്രമാണ് വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തുക. 70 അംഗ സഭയില്‍ 37 മുതല്‍ 39 വരെ സീറ്റുകള്‍ നേടി ബിജെപി ഭരണത്തിലേറും. ഗോവയില്‍ ഭരണകക്ഷിയായ ബിജെപിക്ക് 40ല്‍ 17 മുതല്‍ 19 വരെ സീറ്റുകള്‍ ലഭിക്കാനേ സാധ്യതയുള്ളൂ.

English summary
The Week-Hasna Research has prdicted that there would be hung houses in UP, Punjab and Goa and BJP will win in Uttarakhand.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X