ഡാറ്റ സംരക്ഷണ ബില്ലിനെ എതിര്‍ത്ത് പ്രതിപക്ഷം, പ്രശ്‌നമായത് ഈ നിര്‍ദേശം, കേന്ദ്രത്തിന് വെല്ലുവിളി
ദില്ലി: പ്രതിപക്ഷത്തിന്റെ യോജിച്ച പോരാട്ടത്തിന് വീണ്ടും വേദിയായിരിക്കുകയാണ് ഡാറ്റ സംരക്ഷണ ബില്ലിനെ ചൊല്ലിയാണ് പുതിയ പോര് ആരംഭിച്ചിരിക്കുന്നത്. സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിനെ പ്രതിപക്ഷ കടുത്ത എതിര്‍പ്പ് അറിയിച്ചിരിക്കുകയാണ്. കാര്‍ഷിക നിയമത്തിന് പിന്നാലെ സര്‍ക്കാരിന്റെ പുതിയ നീക്കത്തിനും പ്രതിപക്ഷം തടസ്സമാവുകയാണ്.
കേന്ദ്ര സര്‍ക്കാരിന് നിയമത്തില്‍ വലിയ നിയന്ത്രണം നല്‍കുന്ന കാര്യങ്ങളാണ് ഇതിലുള്ളത്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ബിജു ജനതാദള്‍ എന്നിവരെല്ലാം ബില്ലില്‍ എതിര്‍പ്പറിയിച്ചിട്ടുണ്ട്.

ഏഴ് എംപിമാരാണ് പേഴ്‌സണല്‍ ഡാറ്റ സംരക്ഷണ ബില്ലിനെ എതിര്‍ക്കുന്നത്. ഇവര്‍ പാര്‍ലമെന്റ് സംയുക്ത സമിതിക്ക് മുന്നില്‍ എതിര്‍പ്പ് അറിയിച്ച് കഴിയുന്നു. ബില്ലിനെ ഒരു സുപ്രധാന നിര്‍ദേശത്തെ എല്ലാ പാര്‍ട്ടികളും ഒരുപോലെ എതിര്‍ത്തു. നിയമത്തില്‍ നിന്ന് ഏത് എജന്‍സിയെയും ഒഴിവാക്കാന്‍ കേന്ദ്രത്തിന് സാധിക്കും. ഇതിനെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം എതിര്‍ത്തത്. മറ്റ് പ്രശ്‌നങ്ങളും ഇവര്‍ ബില്ലില്‍ ചൂണ്ടിക്കാണിച്ചു. നിയമപ്രകാരം കേന്ദ്ര സര്‍ക്കാരിന് ഏകപക്ഷീയമായി കുറ്റം ചെയ്ത് എജന്‍സിയെ നിയമത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസ് എംപി ജയറാം രമേശ് പറഞ്ഞു.

സര്‍ക്കാരിനും സര്‍ക്കാര്‍ ഏജന്‍സികളും ഈ നിയത്തില്‍ നിന്ന് സംരക്ഷിക്കുന്നതിന് തുല്യമാണ് ഈ നിര്‍ദേശമെന്നും ജയറാം രമേശ് വ്യക്തമാക്കി. കോണ്‍ഗ്രസ് എംപി മനീഷ് തിവാരിയും ബില്ലിനെ എതിര്‍ത്തു. ഈ നിയമത്തിന് ഇപ്പോഴത്തെ രൂപത്തില്‍ ധാരാളം പ്രശ്‌നങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെയും സര്‍ക്കാര്‍ ഏജന്‍സികളെയും എല്ലാ അര്‍ത്ഥത്തിലും അന്വേഷണത്തില്‍ നിന്ന് ഒഴിവാക്കുന്ന നിര്‍ദേശത്തോട് ഗൗരവ് ഗൊഗോയിയും വിയോജിച്ചു. അനധികൃതമായ നിരീക്ഷണത്തിലൂടെ ഉണ്ടാവുന്ന പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കാന്‍ ബില്ലിനായിട്ടില്ലെന്ന് ഗൊഗോയ് പറയുന്നു. കൃത്യമായ പിഴ അടക്കമുള്ള ഇതില്‍ വിശദീകരിക്കുന്നതിലും നിയമം പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് എംപി വിവേക് തന്‍കയും നിയമത്തെ എതിര്‍ത്തു.

തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരായ ഡെറിക് ഒബ്രയനും മഹുവ മൊയിത്രയും ശക്തമായി നിയമത്തെ എതിര്‍ത്തു. ഡാറ്റാ സംരക്ഷണ ബില്ലില്‍ പൗരന്റെ വ്യക്തി വിവരങ്ങളും സ്വകാര്യതയും സംരക്ഷിക്കുന്നതിനുള്ള അവകാശങ്ങളെ അടയാളപ്പെടുത്തുന്നില്ലെന്ന് ഇവര്‍ രണ്ട് പേരും വിയോജിപ്പ് അറിയിച്ച് കൊണ്ട് വ്യക്തമാക്കി. ബിജു ജനതാദളിന്റെ അമര്‍ പട്‌നായിക്കാണ് നിയമത്തെ എതിര്‍ത്ത മറ്റൊരു എംപി. രണ്ട് വ്യത്യസ്ത ലോകമാണ് ഈ നിയമത്തിലൂടെ ഉണ്ടാവുകയെന്ന് മനീഷ് തിവാരി പറഞ്ഞു. ഒന്ന് ഈ നിയമം കര്‍ശനമായി സ്വകാര്യ മേഖലയില്‍ നടപ്പാക്കാം എന്നതാണ്. എന്നാല്‍ സര്‍ക്കാരിന് അതേസമയം തന്നെ ഇളവുകളും നല്‍കും. സ്വകാര്യത ലംഘിക്കപ്പെട്ടുവെന്ന കുറ്റം സര്‍ക്കാരിന് മേല്‍ തെളിഞ്ഞാലും അവര്‍ക്ക് ഈ പഴുതുകള്‍ വഴി രക്ഷപ്പെടാമെന്നും തിവാരി പറഞ്ഞു.

അതേസമയം പാര്‍ലമെന്റ് സമിതിയുടെ പ്രവര്‍ത്തനത്തെയാണ് തൃണമൂല്‍ എംപിമാര്‍ ചോദ്യം ചെയ്തത്. വളരെ തിടുക്കപ്പെട്ടാണ് ഈ ബില്‍ ഉണ്ടാക്കിയത്. കൃത്യമായ സമയം നല്‍കി. വേണ്ടപ്പെട്ടവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചില്ല. വ്യക്തി വിവരങ്ങളല്ലാത്ത ഡാറ്റയുടെ കാര്യവും ഈ നിയമത്തില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തെ തൃണമൂല്‍ എംപിമാര്‍ ശക്തമായി എതിര്‍ത്തു. ഡാറ്റ ദുരുപയോഗം തടയുന്നതിനും സംരക്ഷണമൊരുക്കുന്നതിനും വേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തുന്നതില്‍ സമിതി പരാജയപ്പെട്ടെന്ന് ഒബ്രയനും മഹുവ മൊയിത്രയും ആരോപിച്ചു. പാര്‍ലമെന്റ് സമിതിയുടെ അംഗങ്ങളെയും ചെയര്‍പേഴ്‌സണെയും തിരഞ്ഞെടുക്കുന്നതില്‍ കേന്ദ്രത്തിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നും ഇവര്‍ തുറന്നടിച്ചു.

സര്‍ക്കാരിനെയും സര്‍ക്കാര്‍ ഏജന്‍സികളെയും പ്രത്യേക പരിഗണന നല്‍കുന്ന വിഭാഗമായി കണക്കാക്കുന്നതിനെ അംഗീകരിക്കാനാവില്ല. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കുകയും, വ്യക്തി സ്വാതന്ത്ര്യം രണ്ടാമതും വരുന്നതാണ് പുതിയ ബില്‍. ഏതൊരു ഏജന്‍സിയെയും അന്വേഷണത്തിന്റെ ഭാഗമാക്കാതെ ഒഴിവാക്കി നിര്‍ത്താന്‍ കേന്ദ്രത്തിന് സാധിക്കും. അത് എന്തും ചെയ്യാനുള്ള ലൈസന്‍സായി ഈ ഏജന്‍സികള്‍ക്ക് മാറ്റും. അതേസമയം പാര്‍ലമെന്റ് അനുമതിയോടെ മാത്രമേ ഏതെങ്കിലും ഏജന്‍സിയെ നിയമത്തില്‍ നിന്ന് പരിരക്ഷ നല്‍കാന്‍ പാടൂ എന്ന് താന്‍ പാര്‍ലമെന്ററി സമിതിയോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും ജയറാം രമേശ് പറഞ്ഞു.












Click it and Unblock the Notifications