കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയ, രാഹുല്‍, മമത, മായാവതി,.... സത്യപ്രതിജ്ഞ ചടങ്ങില്‍ കാണാം ശരിക്കുള്ള ബിജെപി ബദല്‍!!

പ്രതിപക്ഷ നേതാക്കള്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ രാഷ്ട്രീയ വിജയം നേടി കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ അധികാരത്തിലേറുമെന്ന് ഉറപ്പിച്ചിരിക്കുകയാണ്. ജനതാദള്‍ നേതാവ് കുമാരസ്വാമി ഗവര്‍ണര്‍ വാജുഭായ് വാലയെ രാജ്ഭവനിലെത്തി കാണുകയും സര്‍ക്കാര്‍ രൂപീകരിക്കണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ ഗവര്‍ണര്‍ അനുമതി നല്‍കിയിരിക്കുകയാണ്. 21ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ. അതേസമയം ബിജെപിക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ ബദല്‍ കൂടിയായിരിക്കും ഈ ചടങ്ങ്. നിരവധി പ്രാദേശിക പാര്‍ട്ടികളുടെ നേതാക്കളെയാണ് ചടങ്ങിനായി ക്ഷണിച്ചിരിക്കുന്നത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവരാണ് ആദ്യം ക്ഷണിക്കപ്പെട്ട പ്രമുഖര്‍.

1

ഇതിന് പുറമേ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, ബിഎസ്പി നേതാവ് മായാവതി, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ എന്നിവര്‍ക്ക് പുറമേ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും ചടങ്ങില്‍ പങ്കെടുക്കും. പ്രതിപക്ഷ ഐക്യം ഊട്ടിയുറപ്പിക്കുന്ന ചടങ്ങ് കൂടിയാവും ഇത്. 2019ല്‍ ബിജെപിയെ തളയ്ക്കാന്‍ അരങ്ങൊരുങ്ങുന്നതിന്റെ ആദ്യ പടിയാണ് ഇത്. ചടങ്ങില്‍ വച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടുള്ള തീരുമാനങ്ങള്‍ ഈ പാര്‍ട്ടികള്‍ ചേര്‍ന്നെടുക്കുമെന്നാണ് സൂചന. അതേസമയം തന്നെ വിളിച്ച് അഭിനന്ദനമറിയിച്ച എല്ലാവരെയും ചടങ്ങിലേക്ക് ക്ഷണിക്കുന്നുണ്ടെന്ന് കുമാരസ്വാമി പറഞ്ഞു. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ജെഡിഎസും കോണ്‍ഗ്രസും പ്രത്യേക ചര്‍ച്ചയും നടത്തും.

English summary
opposition parties attend oath taking ceremony in karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X