മീരാ കുമാറോ മഹാത്മാ ഗാന്ധിയുടെ കൊച്ചുമകനോ രാഷ്ട്രപതി സ്ഥാനാര്‍ഥിയായേക്കും

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: മുന്‍ ലോക്‌സഭാ സ്പീക്കര്‍ മീരാ കുമാറിനെയോ മഹാത്മാ ഗാന്ധിയുടെ ചെറുമകന്‍ ഗോപാല്‍ ഗാന്ധിയേയോ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. രാഷ്ട്രപതി സ്ഥാനാര്‍ഥിക്കായി ബിജെപി അനുനയനീക്കം നടത്തുന്നതിനിടെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനവുമായി മുന്നോട്ടു പോകുന്നത്.

കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു, അരുണ്‍ ജെയ്റ്റ്‌ലി, രാജ്‌നാഥ് സിങ് തുടങ്ങിയവരടങ്ങിയ കമ്മറ്റിയാണ് എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തുന്നത്. പ്രതിപക്ഷ പാര്‍ട്ടികളെയും വിശ്വാസത്തിലെടുത്തുകൊണ്ട് രാഷ്ട്രപതിയെ ഏകകണ്ഠമായി തീരുമാനിക്കാന്‍ ബിജെപിക്ക് താത്പര്യമുണ്ട്.

gopalakrishna-gandhi

ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷവുമായി അടുത്തദിവസം തന്നെ ചര്‍ച്ച നടത്തും. ഈ ചര്‍ച്ചയ്ക്കുശേഷമാകും പ്രതിപക്ഷ സ്ഥാനാര്‍ഥിയെക്കുറിച്ച് തീരുമാനമെടുക്കുക. രാഷ്ട്രപതി സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ഏകോപനം ഇല്ലാതാക്കുക ബിജെപിയുടെ തന്ത്രമായാണ് വിലയിരുത്തുന്നത്. അടുത്ത തെരഞ്ഞെടുപ്പില്‍ ഇത് മഹാസഖ്യത്തിലേക്ക് നീങ്ങിയേക്കുമെന്ന് ബിജെപി വിലയിരുത്തുന്നു.

അതേസമയം, നിതീഷ് കുമാര്‍ ഉള്‍പ്പെടെ പ്രമുഖര്‍ പ്രതിപക്ഷത്തുനിന്നും വിട്ടുനില്‍ക്കുകയാണ്. ഇവര്‍ ആരെയാണ് പിന്തുണയ്ക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല. നിലവിലുള്ള സ്ഥിതിയനുസരിച്ച് എന്‍ഡിഎ സ്ഥാനാര്‍ഥി രാഷ്ട്രപതിയാകുമെന്നുറപ്പാണ്. എന്നാല്‍, ഒരു മത്സരം ഒഴിവാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.


English summary
Opposition’s choice of president; Meira Kumar, Gopal Gandhi in focus
Please Wait while comments are loading...