ഭാര്യ ജോലിക്ക് പോകേണ്ട; സർക്കാർ ജോലി ലഭിച്ച ഭാര്യയുടെ കൈപ്പത്തി വെട്ടിമാറ്റി യുവാവ്
കൊൽക്കത്ത; ഭാര്യക്ക് സർക്കാർ ജോലി ലഭിച്ചതിൽ ക്ഷുഭിതനായ ഭർത്താവ് യുവതിയുടെ കൈപ്പത്തി വെട്ടിമാറ്റി. കൊൽക്കത്തയിലെ ഈസ്റ്റ് ബർദ്വാനിലെ കേതുഗ്രാമിൽ ഞായറാഴ്ചയാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൂന്ന് വർഷത്തെ തയ്യാറെടുപ്പുകൾക്ക് ശേഷമാണ് രേണു ഖാത്തൂൺ എന്ന യുവതിക്ക് സർക്കാർ ആശുപത്രിയിൽ നഴ്സ് ആയി ജോലി ലഭിച്ചത്. അടുത്ത ആഴ്ച ജോലിക്ക് ചേരാൻ ഇരിക്കവെയാണ് ഈ അക്രമ സംഭവം റിപ്പോർട്ട് ചെയ്തത്.
രേണു ജോലിക്ക് പോകുന്നതിനോട് ഭർത്താവ് മുഹമ്മദ് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇതിനെ ചൊല്ലി പല പ്രാവിശ്യം ഇവർക്കിടയിൽ തർക്കം ഉണ്ടായിട്ടുണ്ട്. ജോലി കിട്ടിയ കാര്യം രേണു ഭർത്താവിനോട് പറഞ്ഞതിന് ശേഷം ആദ്യം ഇയാൾ തലയണ ഉപയോഗിച്ചായിരുന്നു രേണുവിനെ മർദ്ദിച്ചത്. പിന്നാലെ കത്തി ഉപയോ ഗിച്ച് കൈപ്പത്തി വെട്ടിമാറ്റുകയായിരുന്നു. രേണു അബോധാവസ്ഥയിൽ ആയതിനെ തുടർന്ന്, മുറിച്ച കൈപ്പത്തി വീട്ടിൽ ഒളിപ്പിച്ച് മുഹമ്മദ് രേണുവിനെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി. ശേഷം രേണുവിന് ബോധം വന്നപ്പോഴാണ് കാര്യങ്ങളുടെ നിജസ്ഥിതി അധികൃതർ അറിയുന്നത്. പലചരക്ക് കടയുടമയായ മുഹമ്മദും മാതാപിതാക്കളും നിലവിൽ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.

വിവാഹത്തിന് മുമ്പ് തന്റെ മകൾ ഒരു സ്വകാര്യ ഹെൽത്ത് കെയർ യൂണിറ്റിൽ ജോലി ചെയ്തിരുന്നതായി രേണുവിന്റെ അച്ഛൻ അസീസുൽ ഹഖ് പറഞ്ഞു. "ജോലി ചെയ്യാനുള്ള അവളുടെ തീരുമാനത്തിന് അവളുടെ ഭർത്താവും വീട്ടുകാരും എതിരായിരുന്നു. അടുത്തിടെ അവൾ ഒരു സർക്കാർ ആശുപത്രിയിൽ നഴ്‌സ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അവൾ സർവീസിൽ ചേരരുതെന്ന് ഭർത്താവ് പറഞ്ഞിരുന്നതായി രേണു എന്നോട് പരാതിപ്പെട്ടു. അവളുടെ ലക്ഷ്യം നേടുന്നതിന് ഇത്രയും വലിയ വില നൽകേണ്ടി വരുമെന്ന് കരുതിയില്ല." അദ്ദേഹം പറഞ്ഞു. അതേ സമയം ജോലി ലഭിച്ചുകഴിഞ്ഞാൽ രേണു വിവാഹ ബന്ധം തുടരില്ല എന്ന് തീരുമാനം എടുത്തിരുന്നു എന്നും പറയുന്നുണ്ട്.
ക്യൂട്ട് ആൻഡ് ഹോട്ട്! ശ്രദ്ധ പിടിച്ചു പറ്റി വിമല രാമൻ; പുതിയ ചിത്രങ്ങൾ ഇതാ...
നിലവിൽ അച്ഛനും സഹോദരനും കൂടി രേണുവിനെ ആശുപത്രിയിൽ നിന്ന് നഴ്‌സിംഗ് ഹോമിലേക്ക് മാറ്റി. പിതാവ് നൽകിയ പരാതിയുടെയും രേണുവിന്റെ മൊഴിയുടെയും അടിസ്ഥാനത്തിൽ മുഹമ്മദിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ ഇയാൾ ഒളിവിലാണെന്നാണ് ലഭിക്കുന്ന വിവരം. ഇയാളുടെ വീട് പൂട്ടിക്കിടക്കുകയാണെന്നും ബന്ധുക്കളുടെ വീടുകളിൽ തിരച്ചിൽ നടത്തിയെങ്കിലും അവരെ എവിടെയും കണ്ടെത്താനായില്ലെന്നും ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.












Click it and Unblock the Notifications