അമന്‍വിഹാറില്‍ പീഡനം; അവര്‍ അക്രമിക്കുമ്പോള്‍ കൂടെയുള്ള ആണ്‍സുഹൃത്തുക്കള്‍ നോക്കി നിന്നു
ദില്ലി: കഴിഞ്ഞ ദിവസം ദില്ലി അമന്‍വിഹാറില്‍ പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ തങ്ങള്‍ നേരിട്ട പീഡനകാര്യങ്ങള്‍ തുറന്നു പറഞ്ഞു. സഹായത്തിനായി കരഞ്ഞ് വിളിച്ചപ്പോഴും കൂടെയുണ്ടായിരുന്ന ആണ്‍സുഹൃത്തുക്കള്‍ കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നെന്നാണ് പെണ്‍കുട്ടികള്‍ പറയുന്നത്.
ദില്ലിയിലെ അമന്‍വിഹാറിലെ ആളൊഴിഞ്ഞ സ്ഥലത്ത് രണ്ട് ആണ്‍ സുഹൃത്തുക്കളുമായി ഇരിക്കുമ്പോഴാണ് അഞ്ചോളം വരുന്ന സംഘം സമീപിച്ചതെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു. സമയം ഏകദേശം 7.30 ആ.തുകൊണ്ട് തന്നെ റോഡില്‍ കാര്യമായ വെളിച്ചം ഉണ്ടായിരുന്നില്ല. സംഘത്തിന്റെ പെരുമാറ്റം മോശമായപ്പോള്‍ അവിടെ നിന്നും പോകാന്‍ തുനിഞ്ഞെങ്കിലും ലൈംഗീകമായി ഉപദ്രവിക്കുകയായിരുന്നെന്ന് പെണ്‍കുട്ടികള്‍ പറയുന്നു.

ദൃക്‌സാക്ഷികള്‍
കൂടെ ഉണ്ടായിരുന്ന ആണ്‍ സുഹൃത്തുക്കള്‍ സംഘത്തില്‍ നിന്നും രക്ഷപ്പെടാന്‍ തങ്ങളെ സഹായിക്കുമെന്ന് കരുതിയെങ്കിലും അവര്‍ വെറും ദൃക്‌സാക്ഷികള്‍ മാത്രമായി നിന്നുവെന്ന് പെണ്‍കുട്ടികള്‍ കുറ്റപ്പെടുത്തി.

പോലീസ്
പെണ്‍കുട്ടികളുടെ കൂടെ ഉണ്ടായിരുന്ന ഒരു ആണ്‍ സുഹൃത്ത് പോലീസില്‍ തന്റെ മൊഴി രേഖപ്പെടുത്താന്‍ പോലും തയ്യാറായിട്ടില്ല

വിശ്വസിക്കരുത്
ഇത്തരത്തിലുള്ള ആണ്‍ സുഹൃത്തുക്കള്‍ പെണ്‍കുട്ടികള്‍ക്ക് ഒരു പാഠമാണെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.

ദൂരേക്ക് മാറ്റി
പെണ്‍കുട്ടികളുടെ കൂടെ ഉണ്ടായിരുന്ന ആണ്‍ സുഹൃത്തുക്കളെ അക്രമി സംഘം മര്‍ദ്ദിച്ച ശേഷം ദൂരേക്ക് മാറ്റി നിര്‍ത്തുകയാണെന്ന് പോലീസ് പറയുന്നു.

തിരച്ചില്‍ തുടരുന്നു
അഞ്ചംഗ അക്രമി സംഘത്തിലെ നാല് പേരെ പോലീസിന് പിടികൂടാനായിട്ടുണ്ട്. ഒരാള്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications