കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടല്‍ക്കൊല കേസ് ഒത്തുതീര്‍പ്പിലേയ്ക്ക് നീങ്ങുന്നു?

  • By Meera Balan
Google Oneindia Malayalam News

ദില്ലി: കടല്‍ക്കൊലക്കേസിന് ഒത്തുതീര്‍പ്പ് ഫോര്‍മുലയുമായി ഇറ്റലി. മരിച്ച മീന്‍പിടിത്തക്കാരുടെ കുടുംബങ്ങള്‍ക്ക് കൂടുതല്‍ നഷ്ടപരിഹാരം നല്‍കാമെന്നും പരസ്യമായി മാപ്പ് പറയാമെന്നും ഇറ്റലി മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പരിശോധിയ്ക്കുകയാണ്. വിഷയത്തില്‍ രമ്യമായ പരിഹാരം ആവശ്യപ്പെട്ട ഇറ്റാലിയന്‍ സര്‍ക്കാര്‍ സമീപിച്ചിട്ടുണ്ടെന്നും അത് കേന്ദ്രസര്‍ക്കാര്‍ പരിഗണിയ്ക്കുകയാണന്നും വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചിരുന്നു.

രണ്ട് മാസം മുന്‍പാണ് ഒത്തുതീര്‍പ്പിനുള്ള നിര്‍ദ്ദേശങ്ങള്‍ ഇറ്റലി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചത്. തുടര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യാന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവല്‍ ഉന്നത തലയോഗം വിളിയ്ക്കുകയും ചെയ്തിരുന്നു. ഇറ്റലിയുടെ നിര്‍ദ്ദേശം ഇപ്പോഴും സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടെന്ന് സുഷമ സ്വരാജ് രാജ്യസഭയെ അറിയിച്ചിരുന്നു.ഇറ്റാലിയന്‍ സര്‍ക്കാരിന് വേണ്ടി ഇന്ത്യയിലെ ഇറ്റാലിയന്‍ സ്ഥാനപതി മാപ്പ് പറയും. മറീനുകളുടെ വെടിയേറ്റ് മരിച്ച് മത്സ്യബന്ധന തൊഴിലാളികളുടെ കുടുംബത്തിന് ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കും, എന്നിവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍.

Italian Marines

ഒത്തു തീര്‍പ്പ് സാധ്യമാണോ എന്ന കാര്യത്തില്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ അഭിപ്രായവും നിയമോപദേശവും ലഭിച്ച ശേഷമേ ഇറ്റാലിയന്‍ സര്‍ക്കാരുമായി ഇതുസംബന്ധിച്ച ചര്‍ച്ച നടത്തുകയുള്ളൂ. സുപ്രീം കോടതിയുടെ പരിഗണനയില്‍ ഉള്ള വിഷയമായതിനാല്‍ ഒത്തു തീര്‍പ്പുണ്ടാക്കാന്‍ കോടതിയുടെ അനുമതി വേണം.

English summary
Out Court Settlement for Italian Marines Murder Case?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X