Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിക്ക് കീഴില്‍ വിദ്വേഷം പടരുന്നു, മോദിക്ക് കത്തയച്ച് നൂറിലധികം മുന്‍ ബ്യൂറോക്രാറ്റ്‌സ്

ദില്ലി: രാജ്യത്ത് ബിജെപി സര്‍ക്കാരുകള്‍ക്ക് കീഴില്‍ വിദ്വേഷം പടരുന്നുവെന്ന് ചൂണ്ടിക്കാണിച്ച് മുന്‍ ബ്യൂറോക്രാറ്റുകള്‍. നൂറിലധികം മുന്‍ ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇക്കാര്യം ചൂണ്ടിക്കാണിച്ച് കത്തയച്ചിരിക്കുകയാണ്. മോദി ഇതിനൊരു അവസാനം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷയെന്നും ഇവര്‍ പറഞ്ഞു. വെറുപ്പിന്റെ രാഷ്ട്രീയമാണ് വിവിധ സംസ്ഥാനങ്ങളിലെ ബിജെപിയുടെ സര്‍ക്കാരുകള്‍ക്ക് കീഴില്‍ വളര്‍ന്ന് കൊണ്ടിരിക്കുന്നത്. ഇത് അവസാനിപ്പിക്കണമെന്നും കത്തില്‍ പറയുന്നു. രാജ്യത്താകെ വിദ്വേഷത്തിന്റെ വലിയ ഭ്രാന്താണ് കാണുന്നത്. മുസ്ലീങ്ങളോ മതന്യൂനപക്ഷങ്ങളോ മാത്രമല്ല ഇതിന് ഇരയാവുന്നത്. ഭരണഘടന തന്നെയാണെന്നും കത്തില്‍ ഇവര്‍ ഉന്നയിക്കുന്നു.

1

മുന്‍ ലെഫ്. ഗവര്‍ണര്‍ നജീബ് ജങ്, മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍, മുന്‍ വിദേശകാര്യ സെക്രട്ടറി സുജാത സിംഗ്. മുന്‍ ആഭ്യന്തര സെക്രട്ടറി ജികെ പിള്ള, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടികെഎ നായര്‍ എന്നിവര്‍ അടങ്ങുന്ന 108 പേരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്. മുന്‍ ഉദ്യോഗസ്ഥരെന്ന നിലയില്‍ ഇത്രയും കടുത്ത രീതിയില്‍ പ്രതികരണം അറിയിക്കുക ഞങ്ങളുടെ രീതിയല്ല. പക്ഷേ ഭരണഘടനാപരമായി രൂപീകൃതമായ നമ്മൂടെ സ്ഥാപനങ്ങള്‍ തകരുന്ന വേഗം കൊണ്ട് ഇക്കാര്യങ്ങള്‍ പറയാന്‍ നിര്‍ബന്ധിതരായതാണെന്ന് കത്തില്‍ പറയുന്നു. അതിലുള്ള രോഷമാണ് തങ്ങള്‍ പ്രകടിപ്പിച്ചതെന്നും ഇവര്‍ പറഞ്ഞു.

രാജ്യത്ത് വിദ്വേഷം വളര്‍ത്തി മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിക്കുകയാണ്. പ്രത്യേകിച്ച് മുസ്ലീങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങളാണ് വര്‍ധിക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടെ, അസം, ദില്ലി, ഗുജറാത്ത്, ഹരിയാന, കര്‍ണാടക, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്്, എന്നിവിടങ്ങളില്‍ ഇത്തരം വിദ്വേഷ അക്രമങ്ങള്‍ കാണാന്‍ സാധിക്കും. ഇതില്‍ ദില്ലിയൊഴിച്ചുള്ള സംസ്ഥാനങ്ങള്‍ ബിജെപി ഭരിക്കുന്നതാണ്. ഇവിടങ്ങളില്‍ ഭയപ്പെടുത്തുന്ന പുതിയൊരു സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്നും മുന്‍ ഉദ്യോഗസ്ഥര്‍ കത്തില്‍ ചൂണ്ടിക്കാണിച്ചു. മുമ്പൊന്നും കേട്ടുകേള്‍വി പോലുമില്ലാത്ത തരത്തിലാണ് വിദ്വേഷം പ്രചരിക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാണിച്ചു.

സമൂഹത്തിന്റെ സൗഹാര്‍ദം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. അത് വെറും ഭരണഘടനാപരമായ ധാര്‍മികത മാത്രമല്ല. സാമൂഹികമായുള്ള കെട്ടുറപ്പും വിശ്വാസവുമാണ് നമുക്ക് നാഗരികമായി കിട്ടിയ ഏറ്റവും വലിയ പരമ്പരാഗത സ്വത്ത്. അതിനെ സംരക്ഷിക്കുകയാണ് നമ്മുടെ ഭരണഘടനയുടെ ആവശ്യം. അല്ലെങ്കില്‍ അത് തകര്‍ന്ന് പോകും. ഇത്തരമൊരു ഭീഷണി നിലനില്‍ക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനം ഒട്ടും ഭൂഷണമല്ലെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഈ ഘട്ടത്തില്‍ എല്ലാവരെയും ഒന്നിച്ച് നിര്‍ത്തണമെന്നും, എല്ലാവരുടെയും വിശ്വാസമാണ് ആര്‍ജിക്കേണ്ടതെന്നും മോദിയോട് ഇവര്‍ അഭ്യര്‍ത്ഥിച്ചു. ബിജെപി സര്‍ക്കാരിന് കീഴിലുള്ള വെറുപ്പിന്റെ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി തന്നെ മുന്‍കൈയ്യെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+