ദീപാവലി: 180ലേറെ സ്ഥലത്ത് തീപ്പിടിച്ചു
ദില്ലി: ഒരു വണ്ടി നിരത്തിലൂടെ ഓടിപ്പോകുമ്പോള്‍ ഉണ്ടാകുന്ന അന്തരീക്ഷ മലിനീകരണത്തെക്കുറിച്ച് പ്രസംഗിക്കുന്നവര്‍ ആരും കേള്‍ക്കുന്നില്ലേ ദീപാവലിയുടെ പേരിലെ ഈ വെടിക്കെട്ട്? അതോ ഗുണ്ടിന്റെയും പടക്കങ്ങളുടെയും ശബ്ദത്തില്‍ പ്രതിഷേധങ്ങള്‍ അമര്‍ന്നുപോകുന്നതാണോ? കുട്ടിയും കുരുന്നും എന്ന് വേണ്ട, കേട്ടുനില്‍ക്കുന്നവരുടെ ചെവിയടച്ചുപോകുന്ന ഈ ശബ്ദകോലാഹലം എന്തിന് വേണ്ടിയാണ്.
തലസ്ഥാനമായ ദില്ലിയില്‍ മാത്രം 180 തീപ്പിടുത്തങ്ങളാണ് ദീപാവലി വെടിക്കെട്ടുമായി ബന്ധപ്പെട്ട് ഉണ്ടായത്. ബാംഗ്ലൂരിലായാലും മുംബൈയിലായാലും ഇതില്‍ കൂടാനേ സാധ്യതയുള്ളൂ മറ്റ് മഹാനഗരങ്ങളിലെ കണക്കുകള്‍. കോടിക്കണക്കിന് രൂപയാണ് ആഘോഷത്തിന്റെ പേരില്‍ പൊട്ടിച്ചുകളയുന്നത് എന്നത് പോകട്ടെ, അത് കാരണം പൊതുജനങ്ങള്‍ക്കുണ്ടാകുന്ന അസ്വസ്ഥതയ്ക്ക് ആര് സമാധാനം പറയും.

രാത്രി 8 മണിമുതല്‍ രാവിലെ വരെ 184 തീപ്പിടുത്തങ്ങളാണ് ഉണ്ടായത്. അര്‍ദ്ധരാത്രി വരെ ഇത് 95 ആയിരുന്നുവെന്ന് ദില്ലിയിലെ അഗ്നിശമനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നു. രാവെളുക്കുവോളമുള്ള ആഘോഷങ്ങളുടെ ബാക്കിപത്രമാണ് അവശേഷിക്കുന്ന തൊണ്ണൂറോളം സംഭവങ്ങള്‍.
അപകടങ്ങളില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. 2010 ല്‍ ഇതേ സമയത്ത് ദില്ലി ഫയര്‍ സ്റ്റേഷനില്‍ 210 പേരാണ് തീപ്പിടുത്തവുമായി ബന്ധപ്പെട്ട് വിളിച്ചത്. തങ്ങളുടെ 99 ശതമാനും സ്റ്റാഫും ദീപാവലി ദിനത്തില്‍ ജോലിക്കെത്തിയിരുന്നു എന്നും അഗ്നിശമനയിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
വീട്ടുമുറ്റത്തും റോഡിലും തെരുവിലും എന്ന് വേണ്ട, എവിടെ നോക്കിയാലും പടക്കങ്ങളുടെ ശബ്ദം മാത്രമേ കഴിഞ്ഞ രണ്ട് ദിവസമായി കേള്‍ക്കാനുള്ളൂ, രാത്രിയിലാണ് ആഘോഷം കൂടുതല്‍.












Click it and Unblock the Notifications