കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലേക്ക് 60 ഭീകരര്‍ നുഴഞ്ഞു കയറിയെന്ന് റിപ്പോര്‍ട്ട്

Google Oneindia Malayalam News

ദില്ലി: പാകിസ്താനില്‍ നിന്നും അതിര്‍ത്തി വഴി അറുപതോളം ഭീകരര്‍ ജമ്മു കശ്മീരിലേക്ക് നുഴഞ്ഞുകയറിയതായി റിപ്പോര്‍ട്ട്. ലഷ്‌കറെ ത്വയ്ബയുടെ കമാന്‍ഡര്‍ അബു ദുജാനയാണ് ഭീകരര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതെന്നും വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

ഇന്ത്യയിലെ പ്രമുഖ വെബ്‌സൈറ്റുകള്‍ ഹാക്കിങ് ഭീഷണിയില്‍, പുറകില്‍ അല്‍ഖ്വയ്ദയോ?ഇന്ത്യയിലെ പ്രമുഖ വെബ്‌സൈറ്റുകള്‍ ഹാക്കിങ് ഭീഷണിയില്‍, പുറകില്‍ അല്‍ഖ്വയ്ദയോ?

ബിഎസ്എഫ്, സൈന്യം, സിആര്‍പിഎഫ്, ജമ്മു കശ്മീര്‍ പോലീസ് എന്നിവരെ മാത്രം ലക്ഷ്യമിട്ട് ആക്രമം നടത്തുകയാണ് ഇവരുടെ ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ട്. ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സുരക്ഷ സേനയുടെ നീക്കങ്ങള്‍, താമസ കേന്ദ്രങ്ങള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ ഭീകരര്‍ക്ക് കൈമാറുന്നതും അബു ദുജാനയാണെന്നാണ് വിവരം.

Army

കശ്മീര്‍ താഴ്‌വര കേന്ദ്രീകരിച്ചാണ് ഇയാള്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പുറത്ത് വന്ന പുതിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അബു ദുജാനയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഉധംപൂരില്‍ ബിഎസ്എഫ് ജവാന്‍മാര്‍ക്ക് നേരെയും ശനിയാഴ്ച പാംപോറില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെയും ഉണ്ടായ ആക്രമണത്തിന് പിന്നിലും അബു ദുജാനയാണെന്നാണ് സൂചന.

തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കിനി ഗൂഗിളും ഫേസ്ബുക്കും പണി കൊടുക്കും!!!തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കിനി ഗൂഗിളും ഫേസ്ബുക്കും പണി കൊടുക്കും!!!

ശിവരാത്രിയോടനുബന്ധിച്ച് സോമനാഥ ക്ഷേത്രം ആക്രമിക്കുന്നതിന് മാര്‍ച്ചില്‍ ഗുജറാത്ത് വഴി പാക് ഭീകരര്‍ നുഴഞ്ഞ് കയറിയിട്ടുണ്ടെന്ന് വിവരങ്ങള്‍ ഉണ്ടായിരുന്നു. ലഷ്‌കര്‍ ഇ ത്വയ്ബ, ജയ്ഷ ഇ മുഹമ്മദ് തീവ്രവാദികളാണ് നുഴഞ്ഞു കയറിയതെന്നായിരുന്നു സൂചന.

English summary
Even as daring attacks on the security forces are on the rise in Jammu and Kashmir, latest reports of infiltration of at least 60 terrorists from across the border are keeping agencies and forces on the edge.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X